സംസ്ഥാന സര്‍ക്കാറിനെതിരെ വീണ്ടും തുറന്നടിച്ച് ഗവര്‍ണര്‍

ദില്ലി: കണ്ണൂര്‍, കാലടി സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമന വിവാദത്തില്‍ സംസ്ഥാന സര്‍ക്കാറിനെതിരെ വീണ്ടും ആഞ്ഞടിച്ച് കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍വ്വകലാശാലകളില്‍ രാഷ്ട്രീയ ഇടപെടലുകള്‍ അസഹനീയമാണെന്നും ഇഷ്ടക്കാരുടെ നിയമനങ്ങള്‍ തകൃതിയാണെന്നും മാധ്യമ പ്രവര്‍ത്തകരോട് തുറന്നടിച്ച ഗവര്‍ണര്‍ സര്‍വ്വകലാശാല പ്രവര്‍ത്തനങ്ങളില്‍ തന്റെ കൈകെട്ടിയിടാന്‍ ശ്രമിക്കുകയാണെന്നും വ്യക്തമാക്കി. തന്നെ മാറ്റി മുഖ്യമന്ത്രി ചാന്‍സലറായിക്കോളു എന്ന് പറഞ്ഞ് കേരള മുഖ്യമന്ത്രിക്ക് കത്തയച്ചതിന് തൊട്ടുപിന്നാലെയാണ് ഗവര്‍ണര്‍ മാധ്യമങ്ങളോട് തന്റെ വികാരം പങ്കുവെച്ചത്. സര്‍വകലാശാല ഭരണത്തില്‍ രാഷ്ട്രീയ ഇടപെടല്‍ അതിരൂക്ഷമാണെന്ന് ഗവര്‍ണര്‍ […]

ദില്ലി: കണ്ണൂര്‍, കാലടി സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമന വിവാദത്തില്‍ സംസ്ഥാന സര്‍ക്കാറിനെതിരെ വീണ്ടും ആഞ്ഞടിച്ച് കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.
സര്‍വ്വകലാശാലകളില്‍ രാഷ്ട്രീയ ഇടപെടലുകള്‍ അസഹനീയമാണെന്നും ഇഷ്ടക്കാരുടെ നിയമനങ്ങള്‍ തകൃതിയാണെന്നും മാധ്യമ പ്രവര്‍ത്തകരോട് തുറന്നടിച്ച ഗവര്‍ണര്‍ സര്‍വ്വകലാശാല പ്രവര്‍ത്തനങ്ങളില്‍ തന്റെ കൈകെട്ടിയിടാന്‍ ശ്രമിക്കുകയാണെന്നും വ്യക്തമാക്കി. തന്നെ മാറ്റി മുഖ്യമന്ത്രി ചാന്‍സലറായിക്കോളു എന്ന് പറഞ്ഞ് കേരള മുഖ്യമന്ത്രിക്ക് കത്തയച്ചതിന് തൊട്ടുപിന്നാലെയാണ് ഗവര്‍ണര്‍ മാധ്യമങ്ങളോട് തന്റെ വികാരം പങ്കുവെച്ചത്.
സര്‍വകലാശാല ഭരണത്തില്‍ രാഷ്ട്രീയ ഇടപെടല്‍ അതിരൂക്ഷമാണെന്ന് ഗവര്‍ണര്‍ വിമര്‍ശിച്ചു. തിരുത്താന്‍ പരമാവധി ശ്രമിച്ചുവെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. ചാന്‍സലര്‍ ഭരണഘടന പദവിയല്ലാത്തതിനാല്‍ ഒഴിയാന്‍ തയ്യാറാണെന്നും അദ്ദേഹം ആവര്‍ത്തിച്ചുവ്യക്തമാക്കി.
ഉന്നതവിദ്യാഭ്യാസത്തിന് വിദ്യാര്‍ത്ഥികള്‍ കേരളം വിടേണ്ട സ്ഥിതിയാണ് നിലവിലുള്ളതെന്നും ഗവര്‍ണര്‍ വിമര്‍ശിച്ചു. സര്‍വകലാശാല ചട്ട പ്രകാരമാണ് ഗവര്‍ണര്‍ ചാന്‍സിലര്‍ ആകുന്നത്.
ഭരണഘടനാ പദവി അല്ലാത്തതിനാല്‍ പദവി ഒഴിയാന്‍ സന്നദ്ധതനാണെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പ്രതികരിച്ചു. തുടര്‍ച്ചയായി ഉണ്ടാകുന്ന രാഷ്ട്രീയ ഇടപെടല്‍ താങ്ങാന്‍ കഴിയാത്തതാണ്. സര്‍വകലാശാലകള്‍ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്നു. അതിനായി നിന്ന് കൊടുക്കാന്‍ ആകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍വകലാശാലകളുടെ സ്വയം ഭരണാധികാരം സംരക്ഷിക്കാന്‍ കഴിയാവുന്നത്ര ശ്രമിച്ചു.
രാഷ്ട്രീയ ഇടപെടല്‍ നടത്തരുതെന്ന് പല തവണ ആവശ്യപ്പെട്ടു. ഇനിയും ഇത് തുടര്‍ന്ന് പോകാന്‍ കഴിയില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു.

Related Articles
Next Story
Share it