സര്‍ക്കാറുകളുടെ ജാഗ്രതക്കുറവ് കോവിഡ് വ്യാപനം രൂക്ഷമാക്കി-എം.എം ഹസന്‍

ബോവിക്കാനം: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജാഗ്രതക്കുറവ് കൊണ്ടാണ് രാജ്യത്തും സംസ്ഥാനത്തും കോവിഡ് രോഗവ്യാപനം രൂക്ഷമായതെന്ന് ജനശ്രീ കേന്ദ്ര കമ്മിറ്റി ചെയര്‍മാന്‍ എം.എം ഹസന്‍ ആരോപിച്ചു. ബോവിക്കാനത്ത് നടന്ന ജനശ്രീ മിഷന്‍ ജില്ലാ നേതൃത്വ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് മഹാമാരിയുടെ വ്യാപനമുണ്ടായപ്പോള്‍ സര്‍ക്കാര്‍ ജനങ്ങളെ ഭയപ്പെടുത്തുകയും ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തപ്പോള്‍ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാറുകള്‍ക്ക് തന്നെ ജാഗ്രതക്കുറവ് ഉണ്ടായി എന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജനശ്രീ ജില്ലാ ചെയര്‍മാന്‍ കെ. നീലകണ്ഠന്‍ അദ്ധ്യക്ഷത വഹിച്ചു. […]

ബോവിക്കാനം: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജാഗ്രതക്കുറവ് കൊണ്ടാണ് രാജ്യത്തും സംസ്ഥാനത്തും കോവിഡ് രോഗവ്യാപനം രൂക്ഷമായതെന്ന് ജനശ്രീ കേന്ദ്ര കമ്മിറ്റി ചെയര്‍മാന്‍ എം.എം ഹസന്‍ ആരോപിച്ചു. ബോവിക്കാനത്ത് നടന്ന ജനശ്രീ മിഷന്‍ ജില്ലാ നേതൃത്വ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോവിഡ് മഹാമാരിയുടെ വ്യാപനമുണ്ടായപ്പോള്‍ സര്‍ക്കാര്‍ ജനങ്ങളെ ഭയപ്പെടുത്തുകയും ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തപ്പോള്‍ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാറുകള്‍ക്ക് തന്നെ ജാഗ്രതക്കുറവ് ഉണ്ടായി എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ജനശ്രീ ജില്ലാ ചെയര്‍മാന്‍ കെ. നീലകണ്ഠന്‍ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡണ്ട് ഹക്കിം കുന്നില്‍ മുഖ്യാതിഥിയായിരുന്നു. ജനശ്രീ സംസ്ഥാന സെക്രട്ടറി ഡോ. ബി.എസ് ബാലചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. ജനശ്രീ സംസ്ഥാന സമിതി അംഗങ്ങളായ എം.കുഞ്ഞമ്പു നമ്പ്യാര്‍, എം.രാജീവന്‍ നമ്പ്യാര്‍, ഡി.സി.സി ജനറല്‍ സെക്രട്ടറി എം. സി പ്രഭാകരന്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റുമാരായ കെ.ബലരാമന്‍ നമ്പ്യാര്‍, രാജന്‍ പെരിയ, കെ.വാരിജാക്ഷന്‍, മഡിയന്‍ ഉണ്ണികൃഷ്ണന്‍, ജനശ്രീ ജില്ലാ കോഓഡിനേറ്റര്‍ എ.കെ ശശിധരന്‍, ജില്ലാ നിര്‍വ്വാഹക സമിതി അംഗങ്ങളായ ഡോ. വി.ഗംഗാധരന്‍, അച്ചേരി ബാലകൃഷ്ണന്‍, കെ.ചന്തുകുട്ടി പൊഴുതല, അഡ്വ.പി കെ ജിതേഷ് ബാബു, സി.അശോക് കുമാര്‍, കെ.പി സുധര്‍മ്മ, ശോഭനമാടക്കല്‍, പവിത്രന്‍ സി നായര്‍, ജോഷി തെങ്ങുംപള്ളില്‍, ടി.കെ ശ്രീധരന്‍, കെ.പുരുഷോത്തമന്‍, ഭാസ്‌കരന്‍ സി ചെറുവത്തൂര്‍, സീതാരാമമല്ലം, ബാലകൃഷ്ണന്‍ മാണിയൂര്‍, ബിനോയ് ആന്റണി, ബാലകൃഷ്ണന്‍ ചക്കിട്ടടുക്കം, ബ്ലോക്ക് ചെയര്‍മാന്‍മാരായ രവീന്ദ്രന്‍ കരിച്ചേരി, ജോണി തോലംപുഴ എന്നിവര്‍ സംസാരിച്ചു.
യു.ഡി.എഫ് കണ്‍വീനറായി തിരഞ്ഞെടുക്കപ്പെട്ട ജനശ്രീ ചെയര്‍മാന്‍ എം.എം ഹസ്സനെ ക്യാമ്പില്‍ ഡി.സി.സി പ്രസിഡന്റ് ഹക്കിം കുന്നില്‍ ആദരിച്ചു. ജെ.ഇ.ഇ അഡ്വാന്‍സ് പരീക്ഷയില്‍ കേരളത്തില്‍ നിന്ന് ഒന്നാം റാങ്കും ഇന്ത്യയില്‍ 210ാം റാങ്കും നേടിയ ഇബ്രാഹിം സുഹൈല്‍ ഹാരിസിനെ ജനശ്രീ കേന്ദ്ര കമ്മിറ്റി ചെയര്‍മാന്‍ അനുമോദിച്ചു.
മികച്ച ബ്ലോക്ക് യൂണിയനായി തെരഞ്ഞെടുത്ത ഉദുമ ബ്ലോക്ക് യൂണിയനെയും മികച്ച മണ്ഡലം സഭ ഒന്നാമതായി പനത്തടി മണ്ഡലം സഭയെയും രണ്ടാമതായി പളളിക്കര മണ്ഡലം സഭയെയും ജനശ്രീ ചെയര്‍മാന്‍ അനുമോദിച്ചു.
ജനശ്രീ മിഷന്‍ ജില്ലാസെക്രട്ടറിയായി എം.രാജീവന്‍ നമ്പ്യാരേയും ജില്ലാ ട്രഷററായി കെ പി സുധര്‍മ്മയെയും ജില്ലാ കോഓഡിനേറ്റര്‍മാരായി എ കെ ശശിധരന്‍, ഡോ.വി ഗംഗാധരന്‍, ശോഭനമാടക്കല്‍ എന്നിവരെയും തെരഞ്ഞെടുത്തു.

Related Articles
Next Story
Share it