വാക്‌സിന്‍ എടുക്കാത്ത അധ്യാപകര്‍ സ്‌കൂളിലെത്തണമെങ്കില്‍ ആഴ്ചയിലൊരിക്കല്‍ ടെസ്റ്റ് നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കാണിക്കണം; വാക്‌സിനെടുക്കാത്ത അധ്യാപകര്‍ക്ക് സര്‍ക്കാരിന്റെ 'ഫസ്റ്റ് ഡോസ്'
തിരുവനന്തപുരം: വാക്‌സിന്‍ എടുക്കാത്ത അധ്യാപകര്‍ക്ക് കൂച്ചുവിലങ്ങിട്ട് സര്‍ക്കാര്‍. സ്‌കൂളിലെത്തണമെങ്കില്‍ ആഴ്ചതോറും ടെസ്റ്റ് നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാനാണ് നിര്‍ദേശം. വാക്‌സിന്‍ സ്വീകരിക്കാത്ത അധ്യാപകര്‍ക്കെതിരെ നടപടിയെടുക്കാന്‍ വിദ്യാഭ്യാസ വകുപ്പിന് മേല്‍ സമ്മര്‍ദ്ദം ഉണ്ടായിരിക്കുന്ന സാഹചര്യത്തിലാണ് ഇന്ന് നടന്ന അവലോകന യോഗത്തില്‍ വാക്‌സിനെടുക്കാത്ത അധ്യാപകര്‍ ഓരോ ആഴ്ചയും ആര്‍ടിപിസിആര്‍ പരിശോധന നടത്തി നെഗറ്റീവ് ആണെന്ന സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന നിര്‍ദ്ദേശം ഉയര്‍ന്നത്. സ്‌കൂളില്‍ എത്തുന്ന വിദ്യാര്‍ത്ഥികളുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനം. അധ്യാപകര്‍ സ്വന്തം ചിലവില്‍ പരിശോധന നടത്താനാണ് നിര്‍ദേശം. അതേസമയം അലര്‍ജി […]

തിരുവനന്തപുരം: വാക്‌സിന്‍ എടുക്കാത്ത അധ്യാപകര്‍ക്ക് കൂച്ചുവിലങ്ങിട്ട് സര്‍ക്കാര്‍. സ്‌കൂളിലെത്തണമെങ്കില്‍ ആഴ്ചതോറും ടെസ്റ്റ് നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാനാണ് നിര്‍ദേശം. വാക്‌സിന്‍ സ്വീകരിക്കാത്ത അധ്യാപകര്‍ക്കെതിരെ നടപടിയെടുക്കാന്‍ വിദ്യാഭ്യാസ വകുപ്പിന് മേല്‍ സമ്മര്‍ദ്ദം ഉണ്ടായിരിക്കുന്ന സാഹചര്യത്തിലാണ് ഇന്ന് നടന്ന അവലോകന യോഗത്തില്‍ വാക്‌സിനെടുക്കാത്ത അധ്യാപകര്‍ ഓരോ ആഴ്ചയും ആര്‍ടിപിസിആര്‍ പരിശോധന നടത്തി നെഗറ്റീവ് ആണെന്ന സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന നിര്‍ദ്ദേശം ഉയര്‍ന്നത്.
സ്‌കൂളില്‍ എത്തുന്ന വിദ്യാര്‍ത്ഥികളുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനം. അധ്യാപകര്‍ സ്വന്തം ചിലവില്‍ പരിശോധന നടത്താനാണ് നിര്‍ദേശം. അതേസമയം അലര്‍ജി ഉള്‍പ്പടെയുള്ള ആരോഗ്യകാരണങ്ങളാല്‍ വാക്‌സിന്‍ എടുക്കാത്തവര്‍ സര്‍ക്കാര്‍ ഡോക്ടറില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് വാങ്ങി നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്. സ്‌കൂളില്‍ അധ്യാപകരും അനധ്യാപകരും രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിക്കുമെന്നാണ് വിദ്യാര്‍ത്ഥികളെ അയക്കുവാനായി രക്ഷിതാക്കള്‍ക്ക് സര്‍ക്കാര്‍ മുമ്പ് നല്‍കിയിരുന്ന ഉറപ്പ്.
വാക്‌സിന്‍ സ്വീകരിക്കാത്ത അധ്യാപകര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് നേരത്തേ സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കിയിരുന്നു. വാക്‌സിനെടുക്കാത്ത അധ്യാപകരുടെ വിവരങ്ങള്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് ആവശ്യപ്പെട്ടതായും മന്ത്രി അറിയിച്ചു. വാക്‌സിന്‍ എടുക്കാത്തവരെ യാതൊരു തരത്തിലും പ്രോത്സാഹിപ്പിക്കുകയില്ല. ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവര്‍ ആരോഗ്യസമിതിയുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. മന്ത്രി പറഞ്ഞു.
സ്‌കൂളുകള്‍ക്ക് പുറമേ പൊതുജനങ്ങളുമായി ഇടപെടുന്ന സര്‍ക്കാര്‍ ഓഫീസില്‍ ജോലി ചെയ്യുന്നവര്‍ക്കും ഈ നിയന്ത്രണം ബാധകമാണ്. ഈ നിയന്ത്രണങ്ങള്‍ക്ക് പുറമേ വാക്‌സിനെടുക്കാത്തവര്‍ക്ക് കോവിഡ് വന്നാല്‍ ചികിത്സ സൗജന്യമായിരിക്കില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തില്‍ സ്‌കൂള്‍ അധ്യാപകരില്‍ അയ്യായിരത്തോളം പേര്‍ ഇനിയും വാക്‌സിനെടുക്കാന്‍ ബാക്കിയുണ്ടെന്നാണ് കണക്ക്.