സി.ബി.ഐ അന്വേഷണത്തിന് തടയിടാന്‍ സര്‍ക്കാര്‍ തീരുമാനം, പൊതുസമ്മതപത്രം പിന്‍വലിക്കും; ഇനി മുതല്‍ സി.ബി.ഐക്ക് കേസെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ അനുമതി വേണം

തിരുവനന്തപുരം: ലൈഫ് മിഷനുമായി ബന്ധപ്പെട്ട ക്രമക്കേടുസംബന്ധിച്ച് സി.ബി.ഐ അന്വേഷണം ആരംഭിച്ചതോടെ കടുത്ത നടപടികളുമായി കേരളസര്‍ക്കാര്‍ രംഗത്ത്. സി.ബി.ഐ അന്വേഷണത്തിനുള്ള പൊതുസമ്മതപത്രം പിന്‍വലിക്കാന്‍ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതോടെ ഇനി മുതല്‍ സി.ബി.ഐക്ക് കേസെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ആവശ്യമാണ്. കോടതിയുടെ നിര്‍ദേശപ്രകാരം കേസുകള്‍ എടുക്കണമെങ്കിലോ ക്രിമിനല്‍ കേസുകള്‍ വരുമ്പോഴോ ഇത് ബാധകമാവില്ല. നിലവിലെ കേസുകളെ ഇത് ബാധിക്കില്ല. ഔദ്യോഗിക പ്രഖ്യാപനം ഉടനെയുണ്ടാകുമെന്നാണ് വിവരം. സി.ബി.ഐയെ കേരളത്തില്‍ വിലക്കണമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ നേരത്തെ സംസ്ഥാന സര്‍ക്കാരിനോട് […]

തിരുവനന്തപുരം: ലൈഫ് മിഷനുമായി ബന്ധപ്പെട്ട ക്രമക്കേടുസംബന്ധിച്ച് സി.ബി.ഐ അന്വേഷണം ആരംഭിച്ചതോടെ കടുത്ത നടപടികളുമായി കേരളസര്‍ക്കാര്‍ രംഗത്ത്. സി.ബി.ഐ അന്വേഷണത്തിനുള്ള പൊതുസമ്മതപത്രം പിന്‍വലിക്കാന്‍ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതോടെ ഇനി മുതല്‍ സി.ബി.ഐക്ക് കേസെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ആവശ്യമാണ്.
കോടതിയുടെ നിര്‍ദേശപ്രകാരം കേസുകള്‍ എടുക്കണമെങ്കിലോ ക്രിമിനല്‍ കേസുകള്‍ വരുമ്പോഴോ ഇത് ബാധകമാവില്ല. നിലവിലെ കേസുകളെ ഇത് ബാധിക്കില്ല. ഔദ്യോഗിക പ്രഖ്യാപനം ഉടനെയുണ്ടാകുമെന്നാണ് വിവരം.
സി.ബി.ഐയെ കേരളത്തില്‍ വിലക്കണമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ നേരത്തെ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സമ്മതപത്രം പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. സര്‍ക്കാരിനെതിരായ സി.ബി.ഐ അന്വേഷണം രാഷ്ട്രീയപ്രേരിതമാണെന്നാണ് സി.പി.എം ആരോപിക്കുന്നത്.

Related Articles
Next Story
Share it