അനാഥ-അഗതി മന്ദിരങ്ങള്‍ക്കുള്ള സര്‍ക്കാര്‍ ഗ്രാന്റ് പുനഃസ്ഥാപിക്കാന്‍ പരമാവധി ശ്രമിക്കും-മന്ത്രി അഹമദ് ദേവര്‍കോവില്‍
കാസര്‍കോട്: അനാഥ-അഗതി മന്ദിരങ്ങള്‍ക്ക് മുടങ്ങിക്കിടക്കുന്ന സര്‍ക്കാര്‍ ഗ്രാന്റ് പുനഃസ്ഥാപിച്ചു കിട്ടുന്നതിന് പരമാവധി ശ്രമിക്കുമെന്നും വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തുമെന്നും മന്ത്രി അഹമദ് ദേവര്‍കോവില്‍ പറഞ്ഞു. മനുഷ്യന്‍ സ്വന്തത്തിലേക്ക് ഒതുങ്ങി കൂടുമ്പോള്‍ നിരവധി പേര്‍ക്ക് സഹായ ഹസ്തവുമായി സേവന രംഗത്ത് നിറഞ്ഞു നില്‍ക്കുന്ന ദഖീറത്തുല്‍ ഉഖ്‌റാ സംഘത്തിന്റെ പ്രവര്‍ത്തനം സമൂഹത്തിന് പ്രകാശം പരത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു.തളങ്കര ദഖീറത്തുല്‍ ഉഖ്‌റാ സംഘത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മാലിക് ദീനാര്‍ യതീംഖാനയുടെ അമ്പതാം വാര്‍ഷികത്തിന്റെ ഭാഗമായി മുതിര്‍ന്ന അംഗങ്ങള്‍ക്കുള്ള ആദരവ് പരിപാടി ഉദ്ഘാടനം […]

കാസര്‍കോട്: അനാഥ-അഗതി മന്ദിരങ്ങള്‍ക്ക് മുടങ്ങിക്കിടക്കുന്ന സര്‍ക്കാര്‍ ഗ്രാന്റ് പുനഃസ്ഥാപിച്ചു കിട്ടുന്നതിന് പരമാവധി ശ്രമിക്കുമെന്നും വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തുമെന്നും മന്ത്രി അഹമദ് ദേവര്‍കോവില്‍ പറഞ്ഞു. മനുഷ്യന്‍ സ്വന്തത്തിലേക്ക് ഒതുങ്ങി കൂടുമ്പോള്‍ നിരവധി പേര്‍ക്ക് സഹായ ഹസ്തവുമായി സേവന രംഗത്ത് നിറഞ്ഞു നില്‍ക്കുന്ന ദഖീറത്തുല്‍ ഉഖ്‌റാ സംഘത്തിന്റെ പ്രവര്‍ത്തനം സമൂഹത്തിന് പ്രകാശം പരത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
തളങ്കര ദഖീറത്തുല്‍ ഉഖ്‌റാ സംഘത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മാലിക് ദീനാര്‍ യതീംഖാനയുടെ അമ്പതാം വാര്‍ഷികത്തിന്റെ ഭാഗമായി മുതിര്‍ന്ന അംഗങ്ങള്‍ക്കുള്ള ആദരവ് പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
പ്രസിഡണ്ട് ടി.ഇ. അബ്ദുല്ല അധ്യക്ഷത വഹിച്ചു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ മുഖ്യാതിഥി ആയിരുന്നു. മുഹമ്മദ് മുബാറക് ഹാജി, കെ.എം. അബ്ദുല്‍ ഹമീദ് ഹാജി, അഹമദ് ഹാജി അങ്കോല, പി.എ. അഹമദ് താജ്, എന്‍.എം. കറമുല്ല ഹാജി, കെ.എച്ച് സലീം ബറക, എ.എം. മുഹമ്മദ് കുഞ്ഞി ഹാജി, ടി.എ. മുഹമ്മദലി ബഷീര്‍, എം.പി. ഷാഫി ഹാജി, മുഹമ്മദ് ബദറുദ്ദീന്‍ ഹാജി, ടി.എ. ഹമീദ് ഹാജി, ടി.കെ. മുഹമ്മദ് ഹാജി, സി.എ അബൂബക്കര്‍, ടി.എ. ഹബീബ് ഹാജി, ബി.എസ്. മഹമൂദ്, അസീസ് ഖാസിലേന്‍, എല്‍.എ. മഹ്‌മൂദ് ഹാജി, എ.എം ബഷീര്‍, ജമാല്‍ ഹുസൈന്‍ ഹാജി, ഇ.എം. അബ്ദുല്ല, സി.എം. മുഹമ്മദ് കുഞ്ഞി ഹാജി, അബ്ദുല്‍ റഹ്‌മാന്‍ ഹാജി, മുഹമ്മദ് ബഷീര്‍ ടി.എസ്. എന്നിവര്‍ക്കുള്ള ആദര സമര്‍പ്പണം മന്ത്രി നിര്‍വ്വഹിച്ചു.
മാലിക് ദീനാര്‍ യതീംഖാനയിലെ ആദ്യ ബാച്ച് വിദ്യാര്‍ത്ഥികളായ ടി.എ അബൂബക്കര്‍, ഡോ. മുഹമ്മദ് എം, കെ.എസ് മുഹമ്മദ് അഷറഫ്, കെ.എം മുഹമ്മദ് റഫീഖ്, പി.എ അബ്ദുല്‍ റഹ്‌മാന്‍, കെ.എസ്. അബ്ദുല്‍ ഖാദര്‍, ടി.എ. അബ്ദുല്‍ ഖാദര്‍, ടി.യു സാദിഖ്, എന്‍.എച്ച്. മുഹമ്മദ് കുഞ്ഞി, എന്‍.കെ. അബൂബക്കര്‍, ഇ.കെ. അബ്ദുല്‍ ഖാദര്‍ എന്നിവര്‍ക്കുള്ള ഉപഹാരവും മന്ത്രി നിര്‍വഹിച്ചു. ഷാനവാസ് ഖാസിമി, അബ്ദുല്‍ ഹമീദ് മൗലവി, എം.എ ലത്തീഫ്, അസീസ് കടപ്പുറം, കെ.എം ഹനീഫ്, മീത്തല്‍ അബ്ദുല്ല, ബി.യു. അബ്ദുല്ല, പി.എ. റഊഫ് പള്ളിക്കാല്‍, എം.എ ലത്തീഫ്, എം.എസ്. സക്കരിയ, സഹീര്‍ ആസിഫ്, സത്താര്‍ ഹാജി, എം.എസ്. അബൂബക്കര്‍, ടി.എസ്. ഗഫൂര്‍ ഹാജി, ടി.ഇ. മുക്താര്‍, റസാഖ് പട്ടേല്‍, എന്‍. ഇബ്രാഹിം, പി.എ. സലാം, ഗഫൂര്‍ തളങ്കര, അഷ്‌റഫ് ഫോര്‍ യു, എന്‍.എം അബ്ദുല്ല, അമ്മി മാസ്റ്റര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ടി.എ ഷാഫി സ്വാഗതവും ഹസൈനാര്‍ ഹാജി തളങ്കര നന്ദിയും പറഞ്ഞു.