കോവിഡ്: മെയ്, ജൂണ്‍ മാസങ്ങളില്‍ എല്ലാവര്‍ക്കും അഞ്ച് കിലോ ഭക്ഷ്യധാന്യം സൗജന്യമായി നല്‍കുമെന്ന് പ്രധാനമന്ത്രി
ന്യൂഡെല്‍ഹി: രാജ്യത്ത് കോവിഡ് രണ്ടാം തരംഗം ആഞ്ഞടിക്കുന്ന പശ്ചാത്തലത്തില്‍ മെയ്, ജൂണ്‍ മാസങ്ങളില്‍ എല്ലാവര്‍ക്കും അഞ്ച് കിലോ ഭക്ഷ്യധാന്യം സൗജന്യമായി നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന പദ്ധതി പ്രകാരമാണ് സൗജന്യ ഭക്ഷ്യധാന്യം വിതരണം ചെയ്യുന്നത്. ഒരാള്‍ക്ക് അഞ്ച് കിലോ വീതം വിതരണം ചെയ്യുമെന്ന് കേന്ദ്രം അറിയിച്ചു. സൗജന്യ ഭക്ഷ്യധാന്യ വിതരണം വഴി ഏകദേശം 80 കോടിയിലധികം ഗുണഭോക്താക്കള്‍ക്ക് പ്രയോജനം ലഭിക്കുമെന്നാണ് വിലയിരുത്തല്‍. ഇതിനായി 26,000 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ […]

ന്യൂഡെല്‍ഹി: രാജ്യത്ത് കോവിഡ് രണ്ടാം തരംഗം ആഞ്ഞടിക്കുന്ന പശ്ചാത്തലത്തില്‍ മെയ്, ജൂണ്‍ മാസങ്ങളില്‍ എല്ലാവര്‍ക്കും അഞ്ച് കിലോ ഭക്ഷ്യധാന്യം സൗജന്യമായി നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന പദ്ധതി പ്രകാരമാണ് സൗജന്യ ഭക്ഷ്യധാന്യം വിതരണം ചെയ്യുന്നത്. ഒരാള്‍ക്ക് അഞ്ച് കിലോ വീതം വിതരണം ചെയ്യുമെന്ന് കേന്ദ്രം അറിയിച്ചു.
സൗജന്യ ഭക്ഷ്യധാന്യ വിതരണം വഴി ഏകദേശം 80 കോടിയിലധികം ഗുണഭോക്താക്കള്‍ക്ക് പ്രയോജനം ലഭിക്കുമെന്നാണ് വിലയിരുത്തല്‍. ഇതിനായി 26,000 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ ചെലവിടുക. കഴിഞ്ഞ വര്‍ഷവും പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന പദ്ധതി പ്രകാരം സൗജന്യ റേഷന്‍ വിതരണം ചെയ്തിരുന്നു.
സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നടത്തിയ കാടിക്കാഴ്ചയ്ക്ക് ശേഷമാണ് സൗജന്യ റേഷന്‍ പ്രഖ്യാപിച്ചത്. കോറോണ തരംഗത്തില്‍ രാജ്യത്തെ എല്ലാ പാവപ്പെട്ടവര്‍ക്കും പോഷകാഹാരം ലഭ്യമാക്കേണ്ടത് പ്രധാനമാണന്ന് പ്രധാനമന്ത്രി പറഞ്ഞു.