പ്രവാസി ക്ഷേമ പദ്ധതികള്‍ക്ക് സര്‍ക്കാര്‍ മുന്‍ഗണന നല്‍കണം-പ്രവാസി ലീഗ്

ഉപ്പള: കോവിഡ് മൂലം ജോലി നഷ്ടപ്പെടുകയും അല്ലാതെയും പ്രവാസ ലോകത്ത് നിന്ന് തിരിച്ചു വന്ന പ്രവാസികള്‍ക്ക് സര്‍ക്കാര്‍ അര്‍ഹമായ പരിഗണന നല്‍കണമെന്ന് പ്രവാസി ലീഗ് മഞ്ചേശ്വരം മണ്ഡലം കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.മുഖ്യമന്ത്രി വിദേശത്ത് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കണമെന്നും ക്ഷേമ പദ്ധതികള്‍ക്ക് കാലോചിത മാറ്റം വേണമെന്നും ആവശ്യപ്പെട്ടു.പ്രസിഡണ്ട് അബ്ദുല്‍ റഹ്മാന്‍ ഉദയ അധ്യക്ഷത വഹിച്ചു. എം.പി ഖാലിദ് സ്വാഗതം പറഞ്ഞു.മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് അസീസ് മരിക്കെ ഉദ്ഘാടനം ചെയ്തു. പ്രവാസി ലീഗ് ജില്ല പ്രസിഡണ്ട് എ.പി. ഉമ്മര്‍ മുഖ്യ […]

ഉപ്പള: കോവിഡ് മൂലം ജോലി നഷ്ടപ്പെടുകയും അല്ലാതെയും പ്രവാസ ലോകത്ത് നിന്ന് തിരിച്ചു വന്ന പ്രവാസികള്‍ക്ക് സര്‍ക്കാര്‍ അര്‍ഹമായ പരിഗണന നല്‍കണമെന്ന് പ്രവാസി ലീഗ് മഞ്ചേശ്വരം മണ്ഡലം കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി വിദേശത്ത് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കണമെന്നും ക്ഷേമ പദ്ധതികള്‍ക്ക് കാലോചിത മാറ്റം വേണമെന്നും ആവശ്യപ്പെട്ടു.
പ്രസിഡണ്ട് അബ്ദുല്‍ റഹ്മാന്‍ ഉദയ അധ്യക്ഷത വഹിച്ചു. എം.പി ഖാലിദ് സ്വാഗതം പറഞ്ഞു.
മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് അസീസ് മരിക്കെ ഉദ്ഘാടനം ചെയ്തു. പ്രവാസി ലീഗ് ജില്ല പ്രസിഡണ്ട് എ.പി. ഉമ്മര്‍ മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എ.കെ. ആരിഫ്, ഖാദര്‍ ഹാജി ചെങ്കള, ടി.പി കുഞ്ഞബ്ദുല്ല, സൈഫുല്ല തങ്ങള്‍ പ്രസംഗിച്ചു. അബ്ദുല്ല മദേരി, ടി.എം ശുഹൈബ്, ബി.എന്‍ മുഹമ്മദലി, ശാഹുല്‍ ഹമീദ് ബന്തിയോട്, ഇ.കെ. മുഹമ്മദ് കുഞ്ഞി, ഷാഫി ഹാജി പൈവളിഗെ സംബന്ധിച്ചു.
അബ്ദുല്‍ റഹ്മാന്‍ ബന്തിയോട് നന്ദി പറഞ്ഞു.
പ്രവാസി ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി: സെഡ്. എ. മൊഗ്രാല്‍ (പ്രസി.), കെ.പി മുഹമ്മദ്, അലി ഹുസൈന്‍, ഉസ്മാന്‍ ദേരിഹിത്തിലു (വൈസ് പ്രസി.), അബ്ദുല്‍ റഹ്മാന്‍ ബന്തിയോട് (ജന. സെക്ര.), അബ്ദുല്‍ റഹ്മാന്‍ കണ്ടത്തോടി (ഓര്‍ഗ.സെക്ര.), എം.കെ അമീര്‍ പെര്‍മുദെ, അബൂബക്കര്‍ യു.എം (സെക്ര.) ബദ്‌റുദ്ദീന്‍ കണ്ടത്തില്‍ (ഖജാന്‍ജി).

Related Articles
Next Story
Share it