കുറ്റവാളികള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം ഒരുക്കുന്നു; 15 ദിവസം വിദ്യയെ പിടികൂടാതിരുന്നത് കള്ളക്കളി-ചെന്നിത്തല

കാസര്‍കോട്: കുറ്റവാളികള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം ഒരുക്കുകയാണെന്നും കേസെടുത്ത് 15 ദിവസത്തോളം വ്യാജ സര്‍ട്ടിഫിക്കറ്റ് തട്ടിപ്പ് കേസിലെ പ്രതി കെ. വിദ്യയെ പിടികൂടാതിരുന്നത് പൊലീസും പ്രതിയും തമ്മില്‍ കള്ളക്കളി നടന്നുവെന്നതിന്റെ തെളിവാണെന്നും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കാസര്‍കോട് പ്രസ്‌ക്ലബ്ബില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉന്നത വിദ്യാഭ്യാസ മേഖല ഏറ്റവും അരാജകത്വത്തിലാണെന്ന സംഭവങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഈ വിഷയത്തില്‍ മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല. വിദ്യയെ സഹായിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. ഒടുവില്‍ ഇന്നലെ വിദ്യയെ കസ്റ്റഡിയിലെടുത്തതും അവര്‍ […]

കാസര്‍കോട്: കുറ്റവാളികള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം ഒരുക്കുകയാണെന്നും കേസെടുത്ത് 15 ദിവസത്തോളം വ്യാജ സര്‍ട്ടിഫിക്കറ്റ് തട്ടിപ്പ് കേസിലെ പ്രതി കെ. വിദ്യയെ പിടികൂടാതിരുന്നത് പൊലീസും പ്രതിയും തമ്മില്‍ കള്ളക്കളി നടന്നുവെന്നതിന്റെ തെളിവാണെന്നും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കാസര്‍കോട് പ്രസ്‌ക്ലബ്ബില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉന്നത വിദ്യാഭ്യാസ മേഖല ഏറ്റവും അരാജകത്വത്തിലാണെന്ന സംഭവങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഈ വിഷയത്തില്‍ മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല. വിദ്യയെ സഹായിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. ഒടുവില്‍ ഇന്നലെ വിദ്യയെ കസ്റ്റഡിയിലെടുത്തതും അവര്‍ തമ്മിലുള്ള നാടകമാണ്. എസ്.എഫ്.ഐ നേതാവ് നിഖില്‍ ഇപ്പോഴും ഒളിവിലാണ്. തെളിവുകള്‍ നശിപ്പിക്കാനുള്ള എല്ലാ സാഹചര്യവും ഒരുക്കി നല്‍കിയതിന് ശേഷം പിന്നീട് കസ്റ്റഡിയിലെടുക്കാനാവും ശ്രമം-ചെന്നിത്തല ആരോപിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അതേ പാതയിലാണ് സഞ്ചരിക്കുന്നത്. സര്‍ക്കാറിനെതിരെ സംസാരിക്കുന്നവരെ കേസെടുത്ത് വായ അടപ്പിക്കാനാണ് പിണറായി ശ്രമിക്കുന്നത്. ഇതേ നിലപാട് തന്നെയാണ് മോദിയും കാലങ്ങളായി തുടര്‍ന്ന് വരുന്നത്. സര്‍ക്കാരിനെതിരെ പ്രതികരിക്കുന്ന പ്രതിപക്ഷ നേതാക്കളെയും മാധ്യമങ്ങളെയും കേസെടുത്ത് പ്രതിരോധിക്കാനാണ് സര്‍ക്കാര്‍ ശ്രമം. മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജിയെ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തുന്നതിന് പല ആരോപണങ്ങളും കൊണ്ട് വരികയും കേസെടുക്കുകയും ചെയ്തു. അവയൊക്കെയും പ്രതികാര നടപടികളാണെന്ന് തെളിഞ്ഞ് കൊണ്ടിരിക്കുകയാണ്. സര്‍ക്കാരിന്റെ തെറ്റുകള്‍ ചൂണ്ടിക്കാണിച്ചാല്‍ കേസില്‍ കുടുക്കാനാണ് ശ്രമിക്കുന്നത്-ചെന്നിത്തല പറഞ്ഞു.
എ.ഐ ക്യാമറ സ്ഥാപിച്ചതില്‍ വന്‍ അഴിമതിയാണ് പുറത്ത് വന്നിരിക്കുന്നത്. വിഷയത്തില്‍ മുഖ്യമന്ത്രി ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. എ.ഐ ക്യാമറ വിഷയത്തില്‍ ഹൈക്കോടതി എടുത്ത തീരുമാനത്തെ സ്വാഗതം ചെയ്യുന്നു.
സംസ്ഥാനത്ത് പനി പിടിച്ച് ആളുകള്‍ കൂട്ടത്തോടെ മരിക്കുമ്പോഴും സര്‍ക്കാര്‍ മൗനത്തിലാണ്. മുന്‍കാലങ്ങളില്‍ മഴയ്ക്ക് മുന്നോടിയായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയിരുന്നു.
ഇപ്പോള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അതുണ്ടായില്ല-ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. ഡി.സി.സി പ്രസിഡണ്ട് പി.കെ ഫൈസല്‍, കെ.പി.സി.സി സെക്രട്ടറി കെ. നീലകണ്ഠന്‍, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഒപ്പമുണ്ടായിരുന്നു.

Related Articles
Next Story
Share it