സര്‍ക്കാര്‍ അച്ചടി ജോലികള്‍ സ്വകാര്യ പ്രസുകള്‍ക്ക് കൂടി ലഭ്യമാക്കണം -കേരള പ്രിന്റേര്‍സ് അസോസിയേഷന്‍

കാഞ്ഞങ്ങാട്: സര്‍ക്കാര്‍ അച്ചടി ജോലികള്‍ സ്വകാര്യ പ്രസുകള്‍ക്ക് കൂടി ലഭ്യമാക്കുന്ന രീതിയില്‍ ടെണ്ടര്‍ നടപടികള്‍ ലഘൂകരിക്കണമെന്ന് കേരള പ്രിന്റേര്‍സ് അസോസിയേഷന്‍ (കെ.പി.എ) കാഞ്ഞങ്ങാട് മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. പ്രസുകള്‍ക്ക് വര്‍ധിപ്പിച്ച ലൈസന്‍സ് ഫീസ് പിന്‍വലിക്കണമെന്നും യാതൊരു മാനദണ്ഡവുമില്ലാതെ പ്രവര്‍ത്തിക്കുന്ന അനധികൃത പ്രിന്റിംഗ് ഏജന്‍സികളെ നിയന്ത്രിക്കണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.അലാമിപ്പള്ളി രാജ് റസിഡന്‍സിയില്‍ നടന്ന സമ്മേളനം കെ.പി.എയുടെ സംസ്ഥാന വൈസ് പ്രസിഡണ്ടും ജില്ലാ നിരീക്ഷകനുമായ കെ. വിനയരാജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് മുജീബ് അഹ്‌മദ് മുഖ്യാതിഥിയായിരുന്നു. വിവിധ […]

കാഞ്ഞങ്ങാട്: സര്‍ക്കാര്‍ അച്ചടി ജോലികള്‍ സ്വകാര്യ പ്രസുകള്‍ക്ക് കൂടി ലഭ്യമാക്കുന്ന രീതിയില്‍ ടെണ്ടര്‍ നടപടികള്‍ ലഘൂകരിക്കണമെന്ന് കേരള പ്രിന്റേര്‍സ് അസോസിയേഷന്‍ (കെ.പി.എ) കാഞ്ഞങ്ങാട് മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. പ്രസുകള്‍ക്ക് വര്‍ധിപ്പിച്ച ലൈസന്‍സ് ഫീസ് പിന്‍വലിക്കണമെന്നും യാതൊരു മാനദണ്ഡവുമില്ലാതെ പ്രവര്‍ത്തിക്കുന്ന അനധികൃത പ്രിന്റിംഗ് ഏജന്‍സികളെ നിയന്ത്രിക്കണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
അലാമിപ്പള്ളി രാജ് റസിഡന്‍സിയില്‍ നടന്ന സമ്മേളനം കെ.പി.എയുടെ സംസ്ഥാന വൈസ് പ്രസിഡണ്ടും ജില്ലാ നിരീക്ഷകനുമായ കെ. വിനയരാജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് മുജീബ് അഹ്‌മദ് മുഖ്യാതിഥിയായിരുന്നു. വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ പ്രസുടമകളുടെ മക്കള്‍ക്ക് ജില്ലാ സെക്രട്ടറി റെജി മാത്യു ഉപഹാരം സമ്മാനിച്ചു. ജില്ലാ കമ്മിറ്റിയംഗം പി.കെ രാമകൃഷ്ണന്‍ പതാക ഉയര്‍ത്തിയാണ് സമ്മേളനത്തിന് തുടക്കം കുറിച്ചത്. മേഖല പ്രസിഡണ്ട് ജിതേന്ദ്രകുമാര്‍ പനയാല്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷംസീര്‍ അതിഞ്ഞാല്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ രാജേഷ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.
സിബി കൊടിയംകുന്നേല്‍, എം. ജയറാം, അശോക് കുമാര്‍ ടി.പി, എന്‍. കേളുനമ്പ്യാര്‍, കെ. പ്രഭാകരന്‍, ശശി തൊട്ടിയില്‍ സംസാരിച്ചു. 'സ്ഥാപനങ്ങളില്‍ എങ്ങനെ കൂട്ടായ്മ വളര്‍ത്താം' എന്ന വിഷയത്തില്‍ ജെ.സി.ഐ നാഷണല്‍ ട്രെയിനര്‍ നഫീസത്ത് ഷിഫാനി ക്ലാസെടുത്തു.
മേഖലാ നിരീക്ഷകന്‍ എസ്. രാജാറാമ പെര്‍ള തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ നിയന്ത്രിച്ചു.
പുതിയ ഭാരവാഹികള്‍: എം. ജയറാം നീലേശ്വരം (പ്രസി.), ജിതേന്ദ്രകുമാര്‍ പനയാല്‍ (സെക്ര.), ശശി തൊട്ടിയില്‍ (ട്രഷ.), ഷംസീര്‍ അതിഞ്ഞാല്‍ (വൈ. പ്രസി.), രാജേഷ് വാണിയംപാറ (ജോ. സെക്ര.).

Related Articles
Next Story
Share it