ന്യൂഡല്‍ഹി: കേരളത്തോടുള്ള കേന്ദ്രസര്‍ക്കാരിന്റെ അവഗണനയ്ക്കെതിരെ ജന്തര്‍ മന്തറില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇടതുമുന്നണിയുടെ പ്രതിഷേധം ആരംഭിച്ചു. ‘ഫെഡറലിസം സംരക്ഷിക്കണ’മെന്ന മുദ്രാവാക്യവുമായി പ്രതിഷേധ സമരം കേരള ഹൗസില്‍ നിന്ന് ജന്തര്‍ മന്തറിലെ സമരവേദിയിലെത്തി. പ്രതിഷേധത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പുറമെ സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, സംസ്ഥാന മന്ത്രിമാര്‍, ഇടതുപക്ഷ എം.പി, എം.എല്‍.എമാര്‍ എന്നിവര്‍ അണിനിരക്കുന്നു. സീതാറാം യെച്ചൂരി, ഡി. രാജ, പ്രകാശ് കാരാട്ട്, ഫാറൂഖ് അബ്ദുല്ല തുടങ്ങിയ നേതാക്കളും സമരത്തിന് എത്തിയിട്ടുണ്ട്. ഡി.എം.കെ, ആര്.ജെ.ഡി, നാഷണല്‍ കോണ്‍ഫറന്‍സ്, ജെ.എം.എം, എന്‍.സി.പി, ആംആദ്മി പാര്‍ട്ടി തുടങ്ങിയ പ്രതിപക്ഷ കക്ഷികളുടെ നേതാക്കളും പങ്കെടുക്കുന്നുണ്ട്. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് പരിപാടിക്ക് ഐക്യദാര്‍ഢ്യം അറിയിച്ചിട്ടുണ്ട്. സംസ്ഥാനങ്ങളുടെ അവകാശം കേന്ദ്രം വികലമാക്കുമോ എന്ന് മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിനുള്ള പങ്ക് കുറയ്ക്കുന്നു. വരുമാനം പങ്കുവെക്കുന്നതില്‍ കേന്ദ്രം പിശുക്ക് കാണിക്കുകയാണ്. കേന്ദ്രത്തിന്റെ ഇടക്കാല ബജറ്റ് കേരളത്തെ ഞെരുക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.