ഡെല്‍ഹിയില്‍ ഇനി 'ഡമ്മി' സര്‍ക്കാര്‍; അധികാരം ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് നല്‍കുന്ന നിയമ ഭേദഗതി പ്രാബല്യത്തില്‍ വന്നു

ന്യൂഡെല്‍ഹി: ഡെല്‍ഹിയില്‍ ഇനി 'ഡമ്മി' സര്‍ക്കാര്‍. ഭരണച്ചുമതല ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് നല്‍കുന്ന നിയമ ഭേദഗതി പ്രാബല്യത്തില്‍ വന്നു. ഡെല്‍ഹി ദേശീയ തലസ്ഥാന മേഖല നിയമ ഭേദഗതിയാണ് പ്രാബല്യത്തില്‍ വന്നത്. ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലിനാണ് ഇനി സര്‍ക്കാരിന്റെ ചുമതല. ഇതോടെ തെരഞ്ഞെടുക്കപ്പെട്ട കെജ്‌രിവാള്‍ സര്‍ക്കാര്‍ നോക്കുകുത്തി മാത്രമാകും. കെജരിവാള്‍ മന്ത്രിസഭയെടുക്കുന്ന ഏത് തീരുമാനത്തിനും ഇനി ലെഫ്റ്റനന്റ് ഗവര്‍ണറുടെ അംഗീകാരം നേടിയെടുക്കേണ്ടിവരും. നിയമഭേദഗതി ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. തലസ്ഥാനത്തു […]

ന്യൂഡെല്‍ഹി: ഡെല്‍ഹിയില്‍ ഇനി 'ഡമ്മി' സര്‍ക്കാര്‍. ഭരണച്ചുമതല ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് നല്‍കുന്ന നിയമ ഭേദഗതി പ്രാബല്യത്തില്‍ വന്നു. ഡെല്‍ഹി ദേശീയ തലസ്ഥാന മേഖല നിയമ ഭേദഗതിയാണ് പ്രാബല്യത്തില്‍ വന്നത്. ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലിനാണ് ഇനി സര്‍ക്കാരിന്റെ ചുമതല. ഇതോടെ തെരഞ്ഞെടുക്കപ്പെട്ട കെജ്‌രിവാള്‍ സര്‍ക്കാര്‍ നോക്കുകുത്തി മാത്രമാകും.

കെജരിവാള്‍ മന്ത്രിസഭയെടുക്കുന്ന ഏത് തീരുമാനത്തിനും ഇനി ലെഫ്റ്റനന്റ് ഗവര്‍ണറുടെ അംഗീകാരം നേടിയെടുക്കേണ്ടിവരും. നിയമഭേദഗതി ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. തലസ്ഥാനത്തു കോവിഡ് വ്യാപനം അതിരൂക്ഷമായി നില്‍ക്കുന്നതിനിടെയാണ് കേന്ദ്രത്തിന്റെ വിവാദ നടപടി.

മാര്‍ച്ച് 15നാണ് സംസ്ഥാന സര്‍ക്കാരിനെക്കാള്‍ കൂടുതല്‍ അധികാരങ്ങള്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് നല്‍കുന്ന ബില്‍ കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. ദേശീയ തലസ്ഥാന മേഖല ആക്ട് 1991 ഭേദഗതി വരുത്തിയാണ് ബില്‍ അവതരിപ്പിച്ചത്. കടുത്ത പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഇരുസഭകളിലും ബില്‍ പാസ്സാക്കിയെടുക്കുകയായിരുന്നു. മാര്‍ച്ച് 28ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ബില്ലില്‍ ഒപ്പുവെച്ചതോടെ ബില്‍ നിയമമായി. തുടര്‍ന്നാണ് ബില്‍ പ്രാബല്യത്തിലാക്കി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

Related Articles
Next Story
Share it