സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സയ്ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയേര്‍പ്പെടുത്തി ഗോവ

പനജി: സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സയ്ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയേര്‍പ്പെടുത്തി ഗോവ. ദീന്‍ ദയാല്‍ സ്വസ്ത്യ സേവ യോജനയുടെ പരിരക്ഷയില്‍ സ്വകാര്യ ആശുപത്രികളില്‍ കോവിഡ് രോഗികള്‍ക്ക് ചികിത്സ നല്‍കുമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് അറിയിച്ചു. ഈ ഇന്‍ഷുറന്‍സ് പദ്ധതിയിലൂടെ സ്വകാര്യ ആശുപത്രികളിലെ ചികിത്സയുടെ ചെലവിന്റെ 80 ശതമാനം വരെ സര്‍ക്കാര്‍ വഹിക്കും. ഇതു സംബന്ധിച്ച വിജ്ഞാപനം ഉടന്‍ പുറത്തിറക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ജനറല്‍ വാര്‍ഡുകളില്‍ ദിവസം 8,000 രൂപയും വെന്റിലേറ്ററുള്ള തീവ്രപരിചരണ വിഭാഗത്തില്‍ 19,200 രുപയുമാണ് സ്വകാര്യ […]

പനജി: സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സയ്ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയേര്‍പ്പെടുത്തി ഗോവ. ദീന്‍ ദയാല്‍ സ്വസ്ത്യ സേവ യോജനയുടെ പരിരക്ഷയില്‍ സ്വകാര്യ ആശുപത്രികളില്‍ കോവിഡ് രോഗികള്‍ക്ക് ചികിത്സ നല്‍കുമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് അറിയിച്ചു. ഈ ഇന്‍ഷുറന്‍സ് പദ്ധതിയിലൂടെ സ്വകാര്യ ആശുപത്രികളിലെ ചികിത്സയുടെ ചെലവിന്റെ 80 ശതമാനം വരെ സര്‍ക്കാര്‍ വഹിക്കും.

ഇതു സംബന്ധിച്ച വിജ്ഞാപനം ഉടന്‍ പുറത്തിറക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ജനറല്‍ വാര്‍ഡുകളില്‍ ദിവസം 8,000 രൂപയും വെന്റിലേറ്ററുള്ള തീവ്രപരിചരണ വിഭാഗത്തില്‍ 19,200 രുപയുമാണ് സ്വകാര്യ ആശുപത്രികളില്‍ കോവിഡ് രോഗികള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന തുക. ചൊവ്വാഴ്ച സംസ്ഥാനത്ത് 2,110 കോവിഡ് കേസുകളും 31 മരണവും റിപ്പോര്‍ട്ട് ചെയ്തിരുന്നു. 16,591 പേരാണ് ചികിത്സയിലുള്ളത്.

Related Articles
Next Story
Share it