യാത്രാ വിലക്ക് നീങ്ങിയിട്ടും പ്രവാസ ദുരിതങ്ങള്‍ അവഗണിച്ച് സര്‍ക്കാര്‍

കോവിഡ് ഒരു പാട് ജീവിത ദുരന്തമാണ് നമുക്ക് നല്‍കിക്കൊണ്ടിരിക്കുന്നത്. പല രീതിയിലുള്ള മനുഷ്യരെയും അവരുടെ ജീവിതാവസ്ഥകളുമായി ബന്ധപ്പെടുത്തി കോവിഡ് തളര്‍ത്തിയിരിക്കുന്നു. ഇതില്‍ ഏറ്റവും കൂടുതല്‍ ദുരന്തങ്ങള്‍ അനുഭവിച്ച വിഭാഗമാണ് പ്രവാസി സമൂഹം. വലിയ രീതിയിലുള്ള ജീവിത പ്രതിസന്ധികളാണ് കോവിഡിന്റെ തുടക്കം മുതല്‍ അനുഭവിച്ച് വരുന്നത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രവാസികളുള്ള സംസ്ഥാനമാണ് കേരളം. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികളില്‍ അകപ്പെട്ട് 14 ലക്ഷത്തില്‍ കൂടുതല്‍ പേര്‍ തിരിച്ചെത്തിയതാണ് ഔദ്യോഗിക കണക്കുകള്‍ പറയുന്നത്. ഏപ്രില്‍ 24ന് ശേഷം തുടങ്ങിയതാണ് യാത്രാ […]

കോവിഡ് ഒരു പാട് ജീവിത ദുരന്തമാണ് നമുക്ക് നല്‍കിക്കൊണ്ടിരിക്കുന്നത്. പല രീതിയിലുള്ള മനുഷ്യരെയും അവരുടെ ജീവിതാവസ്ഥകളുമായി ബന്ധപ്പെടുത്തി കോവിഡ് തളര്‍ത്തിയിരിക്കുന്നു. ഇതില്‍ ഏറ്റവും കൂടുതല്‍ ദുരന്തങ്ങള്‍ അനുഭവിച്ച വിഭാഗമാണ് പ്രവാസി സമൂഹം. വലിയ രീതിയിലുള്ള ജീവിത പ്രതിസന്ധികളാണ് കോവിഡിന്റെ തുടക്കം മുതല്‍ അനുഭവിച്ച് വരുന്നത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രവാസികളുള്ള സംസ്ഥാനമാണ് കേരളം. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികളില്‍ അകപ്പെട്ട് 14 ലക്ഷത്തില്‍ കൂടുതല്‍ പേര്‍ തിരിച്ചെത്തിയതാണ് ഔദ്യോഗിക കണക്കുകള്‍ പറയുന്നത്. ഏപ്രില്‍ 24ന് ശേഷം തുടങ്ങിയതാണ് യാത്രാ വിലക്കുകള്‍. പെരുന്നാളിനോടനുബന്ധിച്ച് അവധിക്ക് നാട്ടിലേക്ക് യാത്ര പോയവരാണ് വലിയ വിഭാഗം പ്രവാസികള്‍. വര്‍ഷങ്ങളായി വിവിധ കമ്പനികളില്‍ ജോലി ചെയ്യുന്നവരാണ്. പ്രവാസത്തിലേക്ക് യാത്ര ചെയ്യാന്‍ തീരുമാനിച്ച മറ്റുള്ളവര്‍ ജോലി സാധ്യതയുള്ളവരും തൊഴിലന്വേഷകരുമാണ്. മാസങ്ങള്‍ പിന്നിട്ട യാത്രാ വിലക്ക് നീങ്ങിയിട്ടും പലരും പോകാന്‍ കഴിയാതെ കുടുങ്ങിക്കിടക്കുകയാണ്. ഇത്തരം പ്രവാസികളെ കുറിച്ച് പൊതുസമൂഹം ചില സത്യങ്ങള്‍ അറിയേണ്ടതുണ്ട്. യു.എ ഇയിലേക്ക് മടങ്ങുന്ന പ്രവാസികളില്‍ നിന്ന് റാപിഡ് പി.സി.ആര്‍ പരിശോധനക്ക് വന്‍ നിരക്ക് ഈടാകുന്ന പ്രശ്‌നത്തിന് പരിഹാരമായില്ല. സാമ്പത്തിക പ്രയാസങ്ങള്‍ക്കിടയിലും വലിയ തുക വിമാന ടിക്കറ്റിന് ചെലവഴിച്ച് മടങ്ങുന്ന പ്രവാസികളില്‍ നിന്ന് റാപിഡ് പരിശോധനയുടെ പേരില്‍ കൊള്ള നിരക്ക് വാങ്ങുന്നതില്‍ പ്രതിഷേധമുയര്‍ന്നിട്ടും സര്‍ക്കാര്‍ ഇടപെടാന്‍ മടിക്കുകയാണ്. യു.എ.ഇ.യിലേക്ക് വിമാനസര്‍വ്വീസ് പുനരാരംഭിച്ചിട്ടും ഒരു മാസം തികഞ്ഞിട്ടും പ്രവാസികള്‍ ഉന്നയിച്ച വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇത് വരെ ഇടപെട്ടില്ല. കെ.എം.സി.സി. ഐ.സി.എഫ്. കേരള പ്രവാസി അസോസിയേഷന്‍, കെസെഫ് തുടങ്ങിയ സംഘടനകള്‍ നിരന്തരമായി വിഷയം ഉന്നയിക്കുകയും മന്ത്രിമാരടക്കമുള്ള ജനപ്രതിനിധികള്‍ക്ക് നിവേദനം നല്‍കുകയും ചെയ്തിട്ടുണ്ട്. തിരുവനന്തപുരത്ത് 3400 രൂപയും മറ്റ് വിമാനത്താവളങ്ങളില്‍ 2500 രൂപയുമാണ് റാപിഡ് പി.സി.ആര്‍ പരിശോധനക്ക് ഈടാക്കുന്നത്. പ്രവാസികളെ കുത്തിപ്പിഴിയാം എന്ന് ശാസ്ത്രീയമായി പഠിക്കുന്നവരാണ് നമ്മുടെ സര്‍ക്കാര്‍ സംവിധാനങ്ങള്‍. നാടിന്റെ നട്ടെല്ലെന്ന് ഇടക്കിടെ പറയുമെങ്കിലും ആ നട്ടെല്ല് ഒടിക്കുന്ന നിലപാടാണ് കാലാകാലങ്ങളായി സര്‍ക്കാര്‍ സ്വീകരിക്കുന്നത്. വിലക്ക് നീങ്ങി എങ്ങനെയെങ്കിലും മറുകര പറ്റാന്‍ ശ്രമിക്കുമ്പോള്‍ വിമാനനിരക്ക് റോക്കറ്റ് പോലെ ഉയരുന്നതാണ് നാം കാണുന്നത്.
ഇതിന് പുറമെ 48 മണിക്കൂറിനുള്ളിലെടുത്ത ആര്‍.ടി.പി.സി. ആര്‍ പരിശോധനക്കും 500 രൂപയും നല്‍കണം. കുടുംബമായി മടങ്ങുന്നവര്‍ക്കും ഇത് വലിയ ബാധ്യതയാണ്. മൂന്നും നാലും പേരടങ്ങുന്ന കുടുംബത്തിന് പതിനായിരത്തിലേറെ രൂപയാണ് ഇതിന് മാത്രമായി ചെലവ് വരുന്നത്. ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യു.എ.ഇ വിമാനത്താവളത്തില്‍ സൗജന്യ പി.സി. ആര്‍ പരിശോധന നല്‍കുമ്പോഴാണ് സ്വന്തം നാട്ടിലെ സര്‍ക്കാര്‍ കൊള്ള നിരക്ക് ഈടാക്കുന്നത്. കേരള സര്‍ക്കാര്‍ ഇടപെട്ട് പരിശോധന സൗജന്യമാക്കണമെന്നാണ് പ്രവാസികളുടെ ആവശ്യം. കോവിഡ് കാലം ഇവരില്‍ ഉണ്ടാക്കുന്ന അരക്ഷിതാവസ്ഥ ചെറുതല്ല എന്ന് തന്നെ പറയാം. ഇന്നാല്‍ ഇത്തരം വിഷയങ്ങളൊന്നും പൊതുസമൂഹത്തിന് മുന്നില്‍ ഇതുവരെയും ഗൗരവമായ ചര്‍ച്ചകള്‍ക്കോ ആലോചനകള്‍ക്കോ വിധേയമായിട്ടില്ല. പ്രവാസി വിഷയങ്ങളില്‍ കൃത്യമായ ഇടപെടല്‍ സര്‍ക്കാര്‍ തലത്തില്‍ നടക്കേണ്ടതുണ്ട്. അങ്ങനെ ഉണ്ടാകുന്നില്ല എന്നത് പ്രവാസികളെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം വിഷമം ഉണ്ടാക്കുന്നതാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രവാസികളുള്ള കേരളത്തിന്റെ മുഖ്യവിഷയമായിരിക്കണം ഇത്. കേരളത്തിലെ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക പ്രസ്ഥാനങ്ങള്‍ ഏത് രീതിയിലാണ് പ്രവാസി വിഷയങ്ങളെ കാണുന്നതെന്ന് തിരിച്ചറിയേണ്ടതുണ്ട്.
ഈ പറയുന്ന എല്ലാ പ്രസ്ഥാനങ്ങള്‍ക്കും എല്ലാ കാലത്തും പ്രവാസികള്‍ സഹായങ്ങള്‍ ചെയ്തിട്ടുണ്ട്. കോവിഡ് അടുത്ത കാലത്തൊന്നും മനുഷ്യസമൂഹത്തെ വിട്ട് പോകില്ല എന്ന വസ്തുത നാം അംഗീകരിക്കണം. ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാനസര്‍വ്വീസുകള്‍ പുനരാരംഭിച്ച് ആഴ്ചകള്‍ പിന്നിടുമ്പോഴും ടിക്കറ്റ് നിരക്കില്‍ കുറവില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഈ സാഹചര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ അടിയന്തിരമായി നിരക്ക് നിയന്ത്രിക്കാന്‍ ഇടപെടണമെന്നാണ് പ്രവാസികളുടെ ആവശ്യം.

Related Articles
Next Story
Share it