കാസര്‍കോട് നഗരസഭയുടെ പരിഷ്‌കരിച്ച ഡി.ടി.പി സ്‌കീമിന് സര്‍ക്കാറിന്റെ അംഗീകാരം

കാസര്‍കോട്: കാസര്‍കോട് നഗരസഭ സമര്‍പ്പിച്ച വിശദ നഗരാസൂത്രണ പദ്ധതിയുടെ പരിഷ്‌കരിച്ച റിപ്പോര്‍ട്ടും പ്ലാനും (ഡി.ടി.പി സ്‌കീം) അംഗികരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയതായി ചെയര്‍മാന്‍ അബ്ബാസ് ബീഗം പറഞ്ഞു. കാസര്‍കോട് പുതിയ ബസ്സ്റ്റാന്റ് ഏരിയയുടെയും സെന്‍ട്രല്‍ ഏരിയയുടെയും സമഗ്രമായ വികസനത്തിന് പരിഷ്‌കരിച്ച റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചതോടു കൂടി സാധ്യമാകും. ഇരു ഏരിയകളിലെയും റസിഡന്‍ഷ്യല്‍ ഉപയോഗത്തിനായി സോണ്‍ ചെയ്ത പ്രദേശങ്ങളില്‍ വാണിജ്യത്തിനും താമസ ഉപയോഗത്തിനുമുള്ള നിര്‍മ്മാണങ്ങള്‍ നിയന്ത്രണങ്ങളോടെ അനുവദനീയമാക്കിയിട്ടുണ്ട്. സ്വകാര്യ ഭൂമിയില്‍ ഉള്‍പ്പെടുന്നതും പൊതു-അര്‍ദ്ധ പൊതു ആവശ്യങ്ങള്‍ക്കായി സോണ്‍ ചെയ്തതുമായ പ്രദേശങ്ങളില്‍ […]

കാസര്‍കോട്: കാസര്‍കോട് നഗരസഭ സമര്‍പ്പിച്ച വിശദ നഗരാസൂത്രണ പദ്ധതിയുടെ പരിഷ്‌കരിച്ച റിപ്പോര്‍ട്ടും പ്ലാനും (ഡി.ടി.പി സ്‌കീം) അംഗികരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയതായി ചെയര്‍മാന്‍ അബ്ബാസ് ബീഗം പറഞ്ഞു. കാസര്‍കോട് പുതിയ ബസ്സ്റ്റാന്റ് ഏരിയയുടെയും സെന്‍ട്രല്‍ ഏരിയയുടെയും സമഗ്രമായ വികസനത്തിന് പരിഷ്‌കരിച്ച റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചതോടു കൂടി സാധ്യമാകും. ഇരു ഏരിയകളിലെയും റസിഡന്‍ഷ്യല്‍ ഉപയോഗത്തിനായി സോണ്‍ ചെയ്ത പ്രദേശങ്ങളില്‍ വാണിജ്യത്തിനും താമസ ഉപയോഗത്തിനുമുള്ള നിര്‍മ്മാണങ്ങള്‍ നിയന്ത്രണങ്ങളോടെ അനുവദനീയമാക്കിയിട്ടുണ്ട്. സ്വകാര്യ ഭൂമിയില്‍ ഉള്‍പ്പെടുന്നതും പൊതു-അര്‍ദ്ധ പൊതു ആവശ്യങ്ങള്‍ക്കായി സോണ്‍ ചെയ്തതുമായ പ്രദേശങ്ങളില്‍ പൊതു പ്രവര്‍ത്തനം നിലയ്ക്കുകയോ പൊതുപ്രവര്‍ത്തനത്തിനായി ഏറ്റെടുക്കുകയോ ചെയ്തിട്ടില്ലെങ്കില്‍, ഇതിന് ചുറ്റുമുള്ള ഭൂവിനിയോഗ മേഖലയില്‍ അനുവദനീയമായ ഉപയോഗങ്ങള്‍ക്കും ഇളവുകള്‍ ലഭിക്കും. കൂടാതെ കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ ലഭ്യമാകുമെന്നും നഗരസഭാ ചെയര്‍മാന്‍ പറഞ്ഞു.
1989, 1991 വര്‍ഷങ്ങളിലാണ് ഡി.ടി.പി സ്‌കീമുകള്‍ പ്രാബല്യത്തില്‍ വന്നത്. ഇതിലെ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ അനുവദിച്ചു കൊണ്ടാണ് നിലവില്‍ സര്‍ക്കാര്‍ ഉത്തരവായത്. 33 വര്‍ഷത്തിന് ശേഷമാണ് കാസര്‍കോട് നഗരസഭയുടെ വിശദ നഗരാസൂത്രണ പദ്ധതി പരിഷ്‌കരിക്കുന്നത്. 2024 ഫെബ്രുവരി 22 നാണ് നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗത്തിന്റെ നേതൃത്വത്തില്‍ സ്ഥിരം സമിതി അധ്യക്ഷന്മാരായ ഖാലിദ് പച്ചക്കാട്, സഹീര്‍ ആസിഫ്, നഗരസഭാ സെക്രട്ടറി ജസ്റ്റിന്‍ പി.എ, നഗരസഭാ എഞ്ചിനീയര്‍ ദിലീഷ് എന്‍.ഡി തുടങ്ങിയവരുടെ സംഘം വിശദ നഗരാസൂത്രണ പദ്ധതിയുടെ പരിഷ്‌കരിച്ച റിപ്പോര്‍ട്ടും പ്ലാനും ചീഫ് ടൗണ്‍ പ്ലാനര്‍ പ്രമോദ് കുമാര്‍ സി.പിക്ക് തിരുവനന്തപുരത്ത് വെച്ച് കൈമാറിയത്.

Related Articles
Next Story
Share it