ജില്ലയിലെ സര്‍ക്കാര്‍-സ്വകാര്യാസ്പത്രികളില്‍ ഡോക്ടര്‍മാര്‍ പണിമുടക്കി; ഒ.പി. വിഭാഗങ്ങള്‍ പ്രവര്‍ത്തിച്ചില്ല

കാസര്‍കോട്: കൊല്‍ക്കത്തയില്‍ വനിതാ ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ നടത്തിവരുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കാസര്‍കോട് ജില്ലയിലെ സര്‍ക്കാര്‍-സ്വകാര്യാസ്പത്രികളിലെ ഡോക്ടര്‍മാരും പണിമുടക്കി.ഇന്ന് രാവിലെ ആറുണിക്ക് ആരംഭിച്ച പണിമുടക്ക് നാളെ രാവിലെ ആറുമണിവരെ നീണ്ടുനില്‍ക്കും.പണിമുടക്കിന്റെ ഭാഗമായി ഒ.പി. വിഭാഗങ്ങളും സ്വകാര്യ ക്ലിനിക്കുകളും പ്രവര്‍ത്തിക്കുന്നില്ല. അത്യാഹിത വിഭാഗങ്ങള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ജില്ലയില്‍ കാസര്‍കോട് ജനറല്‍ ആസ്പത്രിയിലും കാഞ്ഞങ്ങാട്ടെ ജില്ലാ ആസ്പത്രിയിലും ഒ.പി. വിഭാഗങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്. സാമൂഹികാരോഗ്യകേന്ദ്രങ്ങളിലും ഒ.പി. ബഹിഷ്‌ക്കരണമുണ്ട്.

കാസര്‍കോട്: കൊല്‍ക്കത്തയില്‍ വനിതാ ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ നടത്തിവരുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കാസര്‍കോട് ജില്ലയിലെ സര്‍ക്കാര്‍-സ്വകാര്യാസ്പത്രികളിലെ ഡോക്ടര്‍മാരും പണിമുടക്കി.
ഇന്ന് രാവിലെ ആറുണിക്ക് ആരംഭിച്ച പണിമുടക്ക് നാളെ രാവിലെ ആറുമണിവരെ നീണ്ടുനില്‍ക്കും.
പണിമുടക്കിന്റെ ഭാഗമായി ഒ.പി. വിഭാഗങ്ങളും സ്വകാര്യ ക്ലിനിക്കുകളും പ്രവര്‍ത്തിക്കുന്നില്ല. അത്യാഹിത വിഭാഗങ്ങള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ജില്ലയില്‍ കാസര്‍കോട് ജനറല്‍ ആസ്പത്രിയിലും കാഞ്ഞങ്ങാട്ടെ ജില്ലാ ആസ്പത്രിയിലും ഒ.പി. വിഭാഗങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്. സാമൂഹികാരോഗ്യകേന്ദ്രങ്ങളിലും ഒ.പി. ബഹിഷ്‌ക്കരണമുണ്ട്.

Related Articles
Next Story
Share it