പൈവളിഗെയില്‍ വീണ്ടും ഗുണ്ടാ അക്രമം; വീട്ടുകാരെ വടിവാള്‍ വീശി ഭീഷണിപ്പെടുത്തി ബൈക്ക് കത്തിച്ചു, രണ്ടു പേര്‍ക്ക് പരിക്ക്
പൈവളിഗെ: പൈവളിഗെയില്‍ വീണ്ടും ഗുണ്ടാ വിളയാട്ടം. വീട്ടുകാരെ വടിവാള്‍ കാട്ടി ഭീഷണിപ്പെടുത്തി ബുള്ളറ്റ് ബൈക്ക് കത്തിച്ചു. പെണ്‍കുട്ടിക്കും പിഞ്ചുകുഞ്ഞിനും പരിക്ക്. തിങ്കളാഴ്ച്ച ഉച്ചയോടെ കുരുഡപദവ് സുങ്കതക്കട്ടയിലാണ് സംഭവം. മന്‍സൂറിന്റെ ബുള്ളറ്റിന് തീവെച്ചത്. ഉച്ചയോടെ വീട്ടിന്റെ പിറക് വശത്ത് കൂടി എത്തിയ രണ്ടു പേര്‍ ബൈക്കിന് പെട്രോളൊഴിച്ച് തീ കൊളുത്തുന്നതിനിടെ മന്‍സൂറിന്റ ഭാര്യ, പെങ്ങള്‍, ഉമ്മ എന്നിവര്‍ ബഹളം വെക്കുകയായിരുന്നു. ശബ്ദമുണ്ടാക്കിയാല്‍ കൊന്നു കളയുമെന്ന് പറഞ്ഞ് സംഘത്തിലെ ഒരാള്‍ വടിവാള്‍ വീശുന്നതിനിടെ പെങ്ങള്‍ക്ക് പരിക്കേല്‍ക്കുകയും വീടിന്റെ സിറ്റൗട്ടില്‍ കളിച്ചു […]

പൈവളിഗെ: പൈവളിഗെയില്‍ വീണ്ടും ഗുണ്ടാ വിളയാട്ടം. വീട്ടുകാരെ വടിവാള്‍ കാട്ടി ഭീഷണിപ്പെടുത്തി ബുള്ളറ്റ് ബൈക്ക് കത്തിച്ചു. പെണ്‍കുട്ടിക്കും പിഞ്ചുകുഞ്ഞിനും പരിക്ക്. തിങ്കളാഴ്ച്ച ഉച്ചയോടെ കുരുഡപദവ് സുങ്കതക്കട്ടയിലാണ് സംഭവം. മന്‍സൂറിന്റെ ബുള്ളറ്റിന് തീവെച്ചത്. ഉച്ചയോടെ വീട്ടിന്റെ പിറക് വശത്ത് കൂടി എത്തിയ രണ്ടു പേര്‍ ബൈക്കിന് പെട്രോളൊഴിച്ച് തീ കൊളുത്തുന്നതിനിടെ മന്‍സൂറിന്റ ഭാര്യ, പെങ്ങള്‍, ഉമ്മ എന്നിവര്‍ ബഹളം വെക്കുകയായിരുന്നു. ശബ്ദമുണ്ടാക്കിയാല്‍ കൊന്നു കളയുമെന്ന് പറഞ്ഞ് സംഘത്തിലെ ഒരാള്‍ വടിവാള്‍ വീശുന്നതിനിടെ പെങ്ങള്‍ക്ക് പരിക്കേല്‍ക്കുകയും വീടിന്റെ സിറ്റൗട്ടില്‍ കളിച്ചു കൊണ്ടിരുന്ന മന്‍സൂറിന്റെ പിഞ്ചുകുഞ്ഞിനെ എടുത്തു മാറ്റുന്നതിനിടെ വീണ്ടും വാള്‍ വീശുമ്പോള്‍ കഴുത്തിന്റെ ഒരു ഭാഗത്ത് പരിക്കേറ്റു. ഒരാഴ്ച്ച മുമ്പ് പൈവളിഗെയില്‍ വെച്ച് മന്‍സൂറിന്റെ ബന്ധുവായ സഫാനെ ഇതേ സംഘം കാര്‍ തടഞ്ഞ് നിര്‍ത്തി ഭീഷണിപ്പെടുത്തിരുന്നു. കേസിനു വേണ്ടി മന്‍സൂര്‍ സ്റ്റേഷനില്‍ പോയി സമ്മര്‍ദ്ദം ചൊലുത്തി എന്നാരോപിച്ചാണ് ബൈക്കിന് തീവെച്ചതും വാള്‍ വീശി പരിക്കേല്‍പ്പിച്ചതുമെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. മഞ്ചേശ്വരം പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.