മംഗളൂരുവില്‍ ഗുണ്ടാവിളയാട്ടം പതിവാകുന്നു; അക്രമത്തില്‍ ഒരാള്‍ക്ക് പരിക്ക്, തിരിച്ചടി നല്‍കാനെത്തിയ സംഘം വടിവാള്‍ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

മംഗളൂരു: മംഗളൂരു നഗരത്തില്‍ ഗുണ്ടാവിളയാട്ടം പതിവാകുന്നു. കഴിഞ്ഞ ദിവസം രാത്രി മൂഡുഷെഡ്ഡെയില്‍ യുവാവിനെ സംഘം ചേര്‍ന്ന് അക്രമിച്ചു. ഇതിന് തിരിച്ചടി നല്‍കാനെത്തിയ സംഘം വടിവാള്‍ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. വ്യാഴാഴ്ച വൈകുന്നേരമാണ് വടിവാളുമായെത്തിയ സംഘം കൊലവിളി മുഴക്കിയത്. മുസ്തഫ, നിസാം, ഷാരൂഖ്, റിസ്വാന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന വാമഞ്ചൂര്‍ ചരണിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. ബുധനാഴ്ച രാത്രി 10 മണിയോടെ മുഹമ്മദ് അഷ്പര്‍ എന്ന യുവാവാണ് അക്രമത്തിനിരയായത്. […]

മംഗളൂരു: മംഗളൂരു നഗരത്തില്‍ ഗുണ്ടാവിളയാട്ടം പതിവാകുന്നു. കഴിഞ്ഞ ദിവസം രാത്രി മൂഡുഷെഡ്ഡെയില്‍ യുവാവിനെ സംഘം ചേര്‍ന്ന് അക്രമിച്ചു. ഇതിന് തിരിച്ചടി നല്‍കാനെത്തിയ സംഘം വടിവാള്‍ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. വ്യാഴാഴ്ച വൈകുന്നേരമാണ് വടിവാളുമായെത്തിയ സംഘം കൊലവിളി മുഴക്കിയത്. മുസ്തഫ, നിസാം, ഷാരൂഖ്, റിസ്വാന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന വാമഞ്ചൂര്‍ ചരണിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. ബുധനാഴ്ച രാത്രി 10 മണിയോടെ മുഹമ്മദ് അഷ്പര്‍ എന്ന യുവാവാണ് അക്രമത്തിനിരയായത്. മൂഡുഷെഡ്ഡെ പിലിക്കുള നിസര്‍ഗധാമയിലെ ഒരു കടയ്ക്ക് സമീപം നില്‍ക്കുകയായിരുന്ന അഷ്പര്‍ മോട്ടോര്‍ ബൈക്കുകളില്‍ പോകുകയായിരുന്ന നാലുപേര്‍ ഉച്ചത്തില്‍ ഹോണ്‍ മുഴക്കിയതിനെ ചോദ്യം ചെയ്തിരുന്നു. കുറച്ച് സമയത്തിന് ശേഷം ഓട്ടോ റിക്ഷയില്‍ തിരിച്ചെത്തിയ സംഘം അഷ്പറിനെ മര്‍ദിച്ച ശേഷം സ്ഥലം വിട്ടു. ഇതിന് തിരിച്ചടി നല്‍കാനെത്തിയ മുസ്തഫയും റിസ്വാനും ഉള്‍പ്പെടെയുള്ള സംഘം അഷ്പറിനെ അക്രമിച്ചവര്‍ക്ക് നേരെ വാള്‍ വീശുകയും വധഭീഷണി മുഴക്കുകയുമായിരുന്നു. ഈ സംഭവങ്ങളുമായി ബന്ധപ്പെട്ട് കാവൂര്‍ പൊലീസ് സ്റ്റേഷനില്‍ ഇതുവരെ ഒരു കേസും രജിസ്റ്റര്‍ ചെയ്തിട്ടില്ല.

Related Articles
Next Story
Share it