പ്രണയിച്ച് വിവാഹിതരായതിന്റെ പേരില്‍ വധുവിന്റെ അമ്മാവന്മാരുടെ നേതൃത്വത്തില്‍ ഗുണ്ട ആക്രമണം; പരാതി നല്‍കിയിട്ടും പോലീസിന്റെ അനാസ്ഥ; വനിതാ കമ്മീഷനെ സമീപിക്കാനൊരുങ്ങി ഫര്‍ഹാനയും സ്വാലിഹും
കോഴിക്കോട്: പ്രണയിച്ച് വിവാഹിതരായതിന്റെ പേരില്‍ വധുവിന്റെ അമ്മാവന്മാരുടെ നേതൃത്വത്തില്‍ ഗുണ്ട ആക്രമണത്തിനിരയായ ഫര്‍ഹാനയും സ്വാലിഹും വനിതാ കമ്മീഷനെ സമീപിക്കാനൊരുങ്ങുന്നു. പരാതി നല്‍കിയിട്ടും പോലീസിന്റെ ഭാഗത്തുനിന്ന് അനാസ്ഥ തുടരുന്ന സാഹചര്യത്തിലാണ് നീതി തേടി സംസ്ഥാന വനിതാ കമ്മീഷനെ സമീപിക്കുന്നത്. കോഴിക്കോട് കൊയിലാണ്ടിയില്‍ വ്യാഴാഴ്ച വൈകീട്ടായിരുന്നു ആക്രമണം. സംഭവത്തില്‍ ആറ് പേര്‍ക്കതിരെ പൊലീസ് കേസെടുത്തെങ്കിലും തുടര്‍നടപടിയുണ്ടായില്ലെന്ന് ഇവര്‍ ആരോപിക്കുന്നു. വരനും സുഹൃത്തുക്കളും സഞ്ചരിച്ച കാര്‍ പട്ടാപ്പകല്‍ തടഞ്ഞാണ് എട്ടംഗസംഘം ആക്രമണം നടത്തിയത്. വടിവാള്‍ ഉള്‍പ്പടെയുള്ള ആയുധങ്ങളുമായി ആയിരുന്നു ആക്രമണം. സംഘം […]

കോഴിക്കോട്: പ്രണയിച്ച് വിവാഹിതരായതിന്റെ പേരില്‍ വധുവിന്റെ അമ്മാവന്മാരുടെ നേതൃത്വത്തില്‍ ഗുണ്ട ആക്രമണത്തിനിരയായ ഫര്‍ഹാനയും സ്വാലിഹും വനിതാ കമ്മീഷനെ സമീപിക്കാനൊരുങ്ങുന്നു. പരാതി നല്‍കിയിട്ടും പോലീസിന്റെ ഭാഗത്തുനിന്ന് അനാസ്ഥ തുടരുന്ന സാഹചര്യത്തിലാണ് നീതി തേടി സംസ്ഥാന വനിതാ കമ്മീഷനെ സമീപിക്കുന്നത്.
കോഴിക്കോട് കൊയിലാണ്ടിയില്‍ വ്യാഴാഴ്ച വൈകീട്ടായിരുന്നു ആക്രമണം. സംഭവത്തില്‍ ആറ് പേര്‍ക്കതിരെ പൊലീസ് കേസെടുത്തെങ്കിലും തുടര്‍നടപടിയുണ്ടായില്ലെന്ന് ഇവര്‍ ആരോപിക്കുന്നു. വരനും സുഹൃത്തുക്കളും സഞ്ചരിച്ച കാര്‍ പട്ടാപ്പകല്‍ തടഞ്ഞാണ് എട്ടംഗസംഘം ആക്രമണം നടത്തിയത്. വടിവാള്‍ ഉള്‍പ്പടെയുള്ള ആയുധങ്ങളുമായി ആയിരുന്നു ആക്രമണം. സംഘം ഭീഷണിപ്പെടുത്തുകയും വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തു.
കൊയിലാണ്ടി സ്വദേശിയായ മുഹമ്മദ് സ്വാലിഹും ഫര്‍ഹാനയും പ്രണയിച്ച് വിവാഹിതരായതായിരുന്നു. ബന്ധുക്കള്‍ എതിര്‍ത്തതിനാല്‍ റജിസ്റ്റര്‍ വിവാഹമായിരുന്നു നടത്തിയത്. ഇതിന്റെ വൈരാഗ്യത്തില്‍ യുവാവിനെ പെണ്‍കുട്ടിയുടെ അമ്മാവന്‍മാരായ കബീര്‍, മന്‍സൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഗുണ്ടകള്‍ വാഹനം തടഞ്ഞ് വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. നാട്ടുകാര്‍ ഇടപെട്ട് തടഞ്ഞതുകൊണ്ടാണ് യുവാവിന്റെയും സുഹൃത്തുക്കളുടെയും ജീവന്‍ തിരിച്ചുകിട്ടിയതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
അതേസമയം വാപ്പയ്ക്കും ഉമ്മയ്ക്കും വിവാഹത്തിന് സമ്മതമാണെന്നും അമ്മാവന്‍മാരാണ് പ്രശ്‌നം ഉണ്ടാക്കിയതെന്നും വധുവായ ഫര്‍ഹാന പ്രതികരിച്ചു.
Goonda attack: Couples ready to approach women commission