പ്രണയവിവാഹത്തിന്റെ പേരില്‍ ഗുണ്ടാ ആക്രമണം; വധുവിന്റെ അമ്മാവന്‍ അറസ്റ്റില്‍

കോഴിക്കോട്: പ്രണയിച്ച് വിവാഹിതരായതിന്റെ പേരില്‍ വരനെയും സംഘത്തെയും ഗുണ്ടകളുമായെത്തി മാരകായുധങ്ങളുമായി ആക്രമിച്ച കേസില്‍ വധുവിന്റെ അമ്മാവന്‍ അറസ്റ്റിലായി. നടേരി പറേച്ചാല്‍ വി.സി. കബീറിനെയാണ് ചൊവ്വാഴ്ച വൈകുന്നേരം അറസ്റ്റ് ചെയ്തത്. കോരപ്പുഴ കണ്ണങ്കടവിലെ ആളില്ലാത്ത വീട്ടില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. കോഴിക്കോട് കൊയിലാണ്ടി കീഴരിയൂരില്‍ കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. വരനും സുഹൃത്തുക്കളും സഞ്ചരിച്ച കാര്‍ പട്ടാപ്പകല്‍ തടഞ്ഞാണ് എട്ടംഗസംഘം ആക്രമണം നടത്തിയത്. വടിവാള്‍ ഉള്‍പ്പടെയുള്ള ആയുധങ്ങളുമായി ആയിരുന്നു ആക്രമണം. സംഘം ഭീഷണിപ്പെടുത്തുകയും വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തു. കൊയിലാണ്ടി നടേരി […]

കോഴിക്കോട്: പ്രണയിച്ച് വിവാഹിതരായതിന്റെ പേരില്‍ വരനെയും സംഘത്തെയും ഗുണ്ടകളുമായെത്തി മാരകായുധങ്ങളുമായി ആക്രമിച്ച കേസില്‍ വധുവിന്റെ അമ്മാവന്‍ അറസ്റ്റിലായി. നടേരി പറേച്ചാല്‍ വി.സി. കബീറിനെയാണ് ചൊവ്വാഴ്ച വൈകുന്നേരം അറസ്റ്റ് ചെയ്തത്. കോരപ്പുഴ കണ്ണങ്കടവിലെ ആളില്ലാത്ത വീട്ടില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്.

കോഴിക്കോട് കൊയിലാണ്ടി കീഴരിയൂരില്‍ കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. വരനും സുഹൃത്തുക്കളും സഞ്ചരിച്ച കാര്‍ പട്ടാപ്പകല്‍ തടഞ്ഞാണ് എട്ടംഗസംഘം ആക്രമണം നടത്തിയത്. വടിവാള്‍ ഉള്‍പ്പടെയുള്ള ആയുധങ്ങളുമായി ആയിരുന്നു ആക്രമണം. സംഘം ഭീഷണിപ്പെടുത്തുകയും വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തു.

കൊയിലാണ്ടി നടേരി മഞ്ഞളാട്ട് കുന്നുമ്മല്‍ കിടഞ്ഞിയില്‍ മീത്തല്‍ മുഹമ്മദ് സാലിഹും(29) ഫര്‍ഹാനയും പ്രണയിച്ച് വിവാഹിതരായതായിരുന്നു. ബന്ധുക്കള്‍ എതിര്‍ത്തതിനാല്‍ റജിസ്റ്റര്‍ വിവാഹമായിരുന്നു നടത്തിയത്. ഇതിന്റെ വൈരാഗ്യത്തില്‍ യുവാവിനെ പെണ്‍കുട്ടിയുടെ അമ്മാവന്‍മാരായ കബീര്‍, മന്‍സൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഗുണ്ടകള്‍ വാഹനം തടഞ്ഞ് വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.

സംഭവത്തില്‍ ആറ് പേര്‍ക്കതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. മറ്റു പ്രതികള്‍ക്കായി പോലീസ് തിരച്ചില്‍ തുടരുകയാണ്. പ്രതിയെ ബുധനാഴ്ച രാവിലെ കോടതിയില്‍ ഹാജരാക്കും. മറ്റു പ്രതികളെ ഉടന്‍ പിടികൂടുമെന്ന് സിഐ കെ.സി. സുഭാഷ് ബാബു പറഞ്ഞു.

പ്രണയിച്ച് വിവാഹിതരായതിന്റെ പേരില്‍ വധുവിന്റെ അമ്മാവന്മാരുടെ നേതൃത്വത്തില്‍ ഗുണ്ട ആക്രമണം; പരാതി നല്‍കിയിട്ടും പോലീസിന്റെ അനാസ്ഥ; വനിതാ കമ്മീഷനെ സമീപിക്കാനൊരുങ്ങി ഫര്‍ഹാനയും സ്വാലിഹും

കോഴിക്കോട് പ്രണയിച്ച് വിവാഹിതരായ ദമ്പതികള്‍ക്കെതിരെ ഗുണ്ടാ ആക്രമണം, പിന്നില്‍ വധുവിന്റെ ബന്ധുക്കള്‍

Goonda attack against Newly wed couples; Bride's uncle arrested

Related Articles
Next Story
Share it