മംഗളൂരുവില്‍ നിരവധി ക്രിമിനല്‍കേസുകളില്‍ പ്രതിയായ കൊലക്കേസ് പ്രതി അടക്കം രണ്ടുപേര്‍ക്കെതിരെ ഗുണ്ടാ അക്ട് ചുമത്തി

മംഗളൂരു: മംഗളൂരു സിറ്റി പൊലീസ് കമ്മീഷണറേറ്റ് പരിധിയില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കൊലക്കേസ് പ്രതി അടക്കം രണ്ടുപേര്‍ക്കെതിരെ ഗുണ്ടാ ആക്ട് ചുമത്തി. ആകാശഭവന്‍ ശരണ്‍ എന്ന രോഹിദാസ്, സൂറത്കല്‍ പിങ്കി നവാസ് എന്നിവര്‍ക്കെതിരെയാണ് ഗുണ്ടാ ആക്ട് ചുമത്തിയത്. മംഗളൂരുവിലെ ക്രമസമാധാനം നിലനിര്‍ത്തുന്നതിനായാണ് നടപടി. കൊലപാതകം, കൊലപാതകശ്രമം, ബലാത്സംഗം, പോക്‌സോ കേസുകള്‍, പിടിച്ചുപറി, കൊള്ളയടിക്കല്‍ തുടങ്ങി 20-ലധികം ക്രിമിനല്‍ കേസുകളാണ് ആകാശ് ഭവന്‍ ശരണിനെതിരെയുള്ളത്. ഇതില്‍ 15 കേസുകള്‍ ദക്ഷിണ കന്നഡ ജില്ലയിലെ പൊലീസ് സ്റ്റേഷനുകളിലാണ് രജിസ്റ്റര്‍ […]

മംഗളൂരു: മംഗളൂരു സിറ്റി പൊലീസ് കമ്മീഷണറേറ്റ് പരിധിയില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കൊലക്കേസ് പ്രതി അടക്കം രണ്ടുപേര്‍ക്കെതിരെ ഗുണ്ടാ ആക്ട് ചുമത്തി. ആകാശഭവന്‍ ശരണ്‍ എന്ന രോഹിദാസ്, സൂറത്കല്‍ പിങ്കി നവാസ് എന്നിവര്‍ക്കെതിരെയാണ് ഗുണ്ടാ ആക്ട് ചുമത്തിയത്.
മംഗളൂരുവിലെ ക്രമസമാധാനം നിലനിര്‍ത്തുന്നതിനായാണ് നടപടി. കൊലപാതകം, കൊലപാതകശ്രമം, ബലാത്സംഗം, പോക്‌സോ കേസുകള്‍, പിടിച്ചുപറി, കൊള്ളയടിക്കല്‍ തുടങ്ങി 20-ലധികം ക്രിമിനല്‍ കേസുകളാണ് ആകാശ് ഭവന്‍ ശരണിനെതിരെയുള്ളത്. ഇതില്‍ 15 കേസുകള്‍ ദക്ഷിണ കന്നഡ ജില്ലയിലെ പൊലീസ് സ്റ്റേഷനുകളിലാണ് രജിസ്റ്റര്‍ ചെയ്തത്. ഉഡുപ്പി ജില്ലയിലും കേസുകളുണ്ട്. അടുത്തിടെ ബണ്ട്വാള്‍ സുരേന്ദ്രനെ കൊലപ്പെടുത്തിയ കേസില്‍ ശരണ്‍ അറസ്റ്റിലായിരുന്നു. നഗരത്തിലെ നാലിലധികം പൊലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ ക്രിമിനല്‍കേസുകളുണ്ട്. നിലവില്‍ വിജയപുര സെന്‍ട്രല്‍ ജയിലിലാണ്. ജയിലില്‍ കിടന്ന് നിരവധി കുറ്റകൃത്യങ്ങള്‍ക്ക് പ്രേരിപ്പിക്കുകയും ആസൂത്രണം നടത്തുകയും ചെയ്തെന്ന് തെളിഞ്ഞതിനാലാണ് ശരണിനെതിരെ ഗുണ്ടാ ആക്ട് ചുമത്തിയത്.
2015ലാണ് പിങ്കി നവാസിനെതിരെ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തത്. സിറ്റി പൊലീസ് കമ്മീഷണറേറ്റ് പരിധിയില്‍ ഇതുവരെ 12 കേസുകളും ദക്ഷിണ കന്നഡയില്‍ ഒരു കേസുമാണ് ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സൂറത്കലിലും പരിസര പ്രദേശങ്ങളിലും വാട്‌സ്ആപ്പ് ഗ്രൂപ്പ് വഴി ഇയാള്‍ കൊലപാതകത്തിന് പദ്ധതിയിട്ടതായാണ് സൂചന. പ്രസ്തുത വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ സാമുദായിക സൗഹാര്‍ദം തകര്‍ക്കാനും നവാസ് ശ്രമിച്ചു. ഇയാള്‍ ഇപ്പോള്‍ മൈസൂര്‍ സെന്‍ട്രല്‍ ജയിലിലാണ്. ഫെബ്രുവരി 9ന് വിട്ടയച്ചെങ്കിലും ഗുണ്ടാ ആക്ട് പ്രകാരം കഴിഞ്ഞ ദിവസം വീണ്ടും കസ്റ്റഡിയിലെടുത്തു.

Related Articles
Next Story
Share it