മംഗളൂരുവില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ ആകാശ് ഭവന്‍ ശരണ്‍, പിങ്കി നവാസ് എന്നിവര്‍ക്കെതിരെ ഗുണ്ടാ ആക്ട് ചുമത്താനുള്ള പൊലീസ് നിര്‍ദേശം ഹൈക്കോടതി അംഗീകരിച്ചു
മംഗളൂരു: മംഗളൂരുവില്‍ കൊലപാതകമടക്കം നിരവധി കേസുകളില്‍ പ്രതിയായ ആകാശ് ഭവന്‍ ശരണ്‍, വധശ്രമം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ സൂറത്കല്ലിലെ പിങ്കി നവാസ് എന്നിവര്‍ക്കെതിരെ ഗുണ്ടാ ആക്ട് ചുമത്തുന്നതിന് പൊലീസ് സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങള്‍ ഹൈക്കോടതി അംഗീകരിച്ചു. കാവൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ആകാശ് ഭവന്‍ ശരണിനെതിരെ കൊലപാതകം, കൊലപാതകശ്രമം, ബലാത്സംഗം, പോക്‌സോ കേസുകള്‍, പിടിച്ചുപറി, കൊള്ളയടിക്കല്‍ തുടങ്ങി ഇരുപതിലധികം ക്രിമിനല്‍ കേസുകളുണ്ട്. ഇതില്‍ 15 കേസുകള്‍ മംഗളൂരു നഗരത്തിന്റെ പരിധിയിലും രണ്ട് കേസുകള്‍ ദക്ഷിണ കന്നഡ, ഉഡുപ്പി […]

മംഗളൂരു: മംഗളൂരുവില്‍ കൊലപാതകമടക്കം നിരവധി കേസുകളില്‍ പ്രതിയായ ആകാശ് ഭവന്‍ ശരണ്‍, വധശ്രമം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ സൂറത്കല്ലിലെ പിങ്കി നവാസ് എന്നിവര്‍ക്കെതിരെ ഗുണ്ടാ ആക്ട് ചുമത്തുന്നതിന് പൊലീസ് സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങള്‍ ഹൈക്കോടതി അംഗീകരിച്ചു. കാവൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ആകാശ് ഭവന്‍ ശരണിനെതിരെ കൊലപാതകം, കൊലപാതകശ്രമം, ബലാത്സംഗം, പോക്‌സോ കേസുകള്‍, പിടിച്ചുപറി, കൊള്ളയടിക്കല്‍ തുടങ്ങി ഇരുപതിലധികം ക്രിമിനല്‍ കേസുകളുണ്ട്. ഇതില്‍ 15 കേസുകള്‍ മംഗളൂരു നഗരത്തിന്റെ പരിധിയിലും രണ്ട് കേസുകള്‍ ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലുമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അടുത്തിടെ ബണ്ട്വാള്‍ സുരേന്ദ്രനെ കൊലപ്പെടുത്തിയ കേസില്‍ ശരണ്‍ അറസ്റ്റിലായിരുന്നു. നഗരത്തിലെ നാലിലധികം പൊലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ ഗുണ്ടാ ആക്ട് പ്രകാരം കേസെടുക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്. നിലവില്‍ ശരണ്‍ വിജയപുര സെന്‍ട്രല്‍ ജയിലിലാണുള്ളത്. ജയിലില്‍ കിടന്ന് നിരവധി കുറ്റകൃത്യങ്ങള്‍ക്ക് പ്രേരിപ്പിക്കുകയും ആസൂത്രണം നടത്തുകയും ചെയ്യുന്നതായാണ് പൊലീസിന് ലഭിച്ച വിവരം.
സൂറത്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പിങ്കി നവാസിനെതിരെ 12 ക്രിമിനല്‍ കേസുകളുണ്ട്. ഒരു നാട്ടുകാരനെ കൊലപ്പെടുത്താനും സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കാനും ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ ഇയാള്‍ ഗൂഢാലോചന നടത്തിയെന്നാണ് ആരോപണം. നേരത്തെ ഇരുവരെയും പിടികൂടിയ പൊലീസ് സംഘത്തിന് ഡിജിപിയും ഐജിയും ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.