ജെ.എന്‍.യു സംഘര്‍ഷം; യുണിറ്റി എഗൈന്‍സ്റ്റ് ലെഫ്റ്റ്, ഫ്രണ്ട്സ് ഓഫ് ആര്‍.എസ്.എസ് എന്നീ വാട്‌സ്ആപ് ഗ്രൂപ്പുകളില്‍ അംഗമായവരുടെ ചാറ്റ് വിവരങ്ങള്‍ ആവശ്യപ്പെട്ട് ഡെല്‍ഹി പോലിസ്; കോടതി ഉത്തരവില്ലാതെ വിവരങ്ങള്‍ കൈമാറാനാകില്ലെന്ന് ഗൂഗ്ള്‍

ന്യൂഡെല്‍ഹി: കോടതി ഉത്തരവില്ലാതെ ചാറ്റ് വിവരങ്ങള്‍ കൈമാറാനാകില്ലെന്ന് ഡെല്‍ഹി പോലീസിനോട് ഗൂഗ്ള്‍. ജെ.എന്‍.യു സംഘര്‍ഷവുമായി ബന്ധപ്പെട്ട് രണ്ട് വാട്‌സ്ആപ് ഗ്രൂപ്പുകളില്‍ അംഗമായിരുന്ന 33 പേരുടെ ചാറ്റ് വിവരങ്ങള്‍ ആവശ്യപ്പെട്ട ഡെല്‍ഹി പോലിസിനോടാണ് ഗൂഗ്‌ളിന്റെ വിശദീകരണം. യുണിറ്റി എഗൈന്‍സ്റ്റ് ലെഫ്റ്റ്, ഫ്രണ്ട്സ് ഓഫ് ആര്‍.എസ്.എസ് എന്നീ വാട്സാപ്പ് ഗ്രൂപ്പുകളിലെ അംഗങ്ങളുടെ ചാറ്റ് വിവരങ്ങളാണ് പോലിസ് ആവശ്യപ്പെട്ടത്. വാട്സാപ്പിനും ഗൂഗ്ളിനും ഇതുമായി ബന്ധപ്പെട്ട് ഡെല്‍ഹി പോലിസ് കത്തയച്ചിരുന്നു. ഇതില്‍ ഗൂഗ്ളിന്റെ മറുപടിയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജനുവരി […]

ന്യൂഡെല്‍ഹി: കോടതി ഉത്തരവില്ലാതെ ചാറ്റ് വിവരങ്ങള്‍ കൈമാറാനാകില്ലെന്ന് ഡെല്‍ഹി പോലീസിനോട് ഗൂഗ്ള്‍. ജെ.എന്‍.യു സംഘര്‍ഷവുമായി ബന്ധപ്പെട്ട് രണ്ട് വാട്‌സ്ആപ് ഗ്രൂപ്പുകളില്‍ അംഗമായിരുന്ന 33 പേരുടെ ചാറ്റ് വിവരങ്ങള്‍ ആവശ്യപ്പെട്ട ഡെല്‍ഹി പോലിസിനോടാണ് ഗൂഗ്‌ളിന്റെ വിശദീകരണം.

യുണിറ്റി എഗൈന്‍സ്റ്റ് ലെഫ്റ്റ്, ഫ്രണ്ട്സ് ഓഫ് ആര്‍.എസ്.എസ് എന്നീ വാട്സാപ്പ് ഗ്രൂപ്പുകളിലെ അംഗങ്ങളുടെ ചാറ്റ് വിവരങ്ങളാണ് പോലിസ് ആവശ്യപ്പെട്ടത്. വാട്സാപ്പിനും ഗൂഗ്ളിനും ഇതുമായി ബന്ധപ്പെട്ട് ഡെല്‍ഹി പോലിസ് കത്തയച്ചിരുന്നു. ഇതില്‍ ഗൂഗ്ളിന്റെ മറുപടിയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ജനുവരി അഞ്ചിനാണ് ഡെല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ സംഘര്‍ഷമുണ്ടായത്. മാസ്‌ക് ധരിച്ചെത്തിയ നൂറോളം പേര്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുമെതിരെ അക്രമം അഴിച്ചു വിടുകയായിരുന്നു. സംഭവത്തില്‍ അധ്യാപകര്‍ ഉള്‍പ്പടെ 36 പേര്‍ക്ക് പരിക്കേറ്റിരുന്നു. കേസുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അതിനിടെ, സംഘര്‍ഷവുമായി ബന്ധപ്പെട്ട് സ്റ്റുഡന്റ്സ് യൂനിയന്‍ പ്രസിഡന്റ് ഐഷ ഘോഷിനും മറ്റൊരു വിദ്യാര്‍ത്ഥിക്കുമെതിരെ ജെ.എന്‍.യു അധികൃതര്‍ ഷോക്കോസ് നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ട്. അച്ചടക്കരാഹിത്യം ചൂണ്ടിക്കാട്ടിയാണ് നോട്ടിസ്. ജൂണ്‍ 11നാണ് നോട്ടിസ് പുറപ്പെടുവിടച്ചിട്ടുള്ളത്.

Related Articles
Next Story
Share it