ഗുഡ്‌സ് ട്രാന്‍സ്‌പോര്‍ട്ട് തൊഴിലാളികളുടെ പട്ടിണി സമരം നടത്തി

കാസര്‍കോട്: ഗുഡ്‌സ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേര്‍സ് യൂണിയന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിദ്യാനഗര്‍ പോസ്റ്റോഫീസ് പരിസരത്ത് പട്ടിണി സമരം നടത്തി. ഇന്ധന വില വര്‍ധനവ് തടയുക, 15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ പൊളിക്കാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. എം. രാജന്‍ സ്വാഗതം പറഞ്ഞു. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേര്‍സ് യൂണിയന്‍ സംസ്ഥാന സെക്രട്ടറി ഗിരികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പി. ബാബു, വിനോദ്, ജോഷി ആന്റണി, എം. മജീദ്, പ്രദീപന്‍ നേതൃത്വം നല്‍കി.

Related Articles
Next Story
Share it