2022 വിടപറയുമ്പോള്‍...

മഞ്ഞക്കുറ്റിയും മഞ്ഞലോഹവും സ്വജനപക്ഷപാതവും മൂപ്പിളമതര്‍ക്കങ്ങളുംനാക്കുപിഴകളും കൊണ്ട്‌സമ്പന്നമായിരുന്നു കേരളരാഷ്ട്രീയം ഇത്തവണയും. പ്രകൃതി ദുരന്തങ്ങളും ജനങ്ങള്‍ നെഞ്ചേറ്റിനടന്നവരുടെ അപ്രതീക്ഷിതവിയോഗങ്ങളും പോയവര്‍ഷത്തെ കണക്കെടുപ്പില്‍ മലയാളിക്ക് മറക്കാനാവില്ല. യൂറോപ്പിലെയോലാറ്റിന്‍ അമേരിക്കയിലെയോ കളിയാരാധകരെ കവച്ചു വെക്കുന്ന രീതിയില്‍ലോകകപ്പ് ഫുട്‌ബോളിന്റെ ആവേശം മലയാളികളുടെ നെഞ്ചില്‍അലയടിച്ചതും 2022ല്‍ തന്നെയായിരുന്നു. പതിവ് തെറ്റിക്കാതെ രാഷ്ട്രീയ കൊലപാതകങ്ങളും ഈനാട്ടില്‍ അരങ്ങേറി. എന്തിനേറെ പ്പറയുന്നു നരബലികളും പ്രണയക്കൊലകളും ലോക്കപ്പ് മരണങ്ങളും നിര്‍ബാധം നടന്നു ഈ പ്രബുദ്ധ കേരളത്തില്‍. ഏതായാലും പോയ വര്‍ഷങ്ങളിലെപ്പോലെ തന്നെ ഒരുപാട് സംഭവ ബഹുലമായ നാടകങ്ങളും അനുഭവങ്ങളും നടമാടിയ […]

മഞ്ഞക്കുറ്റിയും മഞ്ഞലോഹവും സ്വജനപക്ഷപാതവും മൂപ്പിളമതര്‍ക്കങ്ങളുംനാക്കുപിഴകളും കൊണ്ട്‌സമ്പന്നമായിരുന്നു കേരളരാഷ്ട്രീയം ഇത്തവണയും. പ്രകൃതി ദുരന്തങ്ങളും ജനങ്ങള്‍ നെഞ്ചേറ്റിനടന്നവരുടെ അപ്രതീക്ഷിതവിയോഗങ്ങളും പോയവര്‍ഷത്തെ കണക്കെടുപ്പില്‍ മലയാളിക്ക് മറക്കാനാവില്ല. യൂറോപ്പിലെയോലാറ്റിന്‍ അമേരിക്കയിലെയോ കളിയാരാധകരെ കവച്ചു വെക്കുന്ന രീതിയില്‍ലോകകപ്പ് ഫുട്‌ബോളിന്റെ ആവേശം മലയാളികളുടെ നെഞ്ചില്‍അലയടിച്ചതും 2022ല്‍ തന്നെയായിരുന്നു. പതിവ് തെറ്റിക്കാതെ രാഷ്ട്രീയ കൊലപാതകങ്ങളും ഈനാട്ടില്‍ അരങ്ങേറി. എന്തിനേറെ പ്പറയുന്നു നരബലികളും പ്രണയക്കൊലകളും ലോക്കപ്പ് മരണങ്ങളും നിര്‍ബാധം നടന്നു ഈ പ്രബുദ്ധ കേരളത്തില്‍. ഏതായാലും പോയ വര്‍ഷങ്ങളിലെപ്പോലെ തന്നെ ഒരുപാട് സംഭവ ബഹുലമായ നാടകങ്ങളും അനുഭവങ്ങളും നടമാടിയ വര്‍ഷമായിരുന്നു 2022 എന്നത് പറയാതിരിക്കാനാവില്ല. ജനങ്ങളെ, നാടിനെ ഗുരുതരമായിബാധിച്ച, വേദനിപ്പിച്ച ചില സംഭവങ്ങളിലൂടെ നമുക്കൊന്ന് കണ്ണോടിക്കാം.
കെ റെയില്‍ വിവാദത്തോടെയാണീ വര്‍ഷംതുടങ്ങിയത്. വര്‍ഷാവസാനമാകുമ്പോഴും ആ വിവാദംഅടങ്ങിയിട്ടില്ല. കാര്യകാരണങ്ങള്‍ജനങ്ങളെ പറഞ്ഞുമനസ്സിലാക്കും എന്ന്പ്രഖ്യാപിച്ചവര്‍ പക്ഷെ ഇരകള്‍ക്ക് പകരം വിശദീകരണയോഗം നടത്തിയത് നഷ്ടങ്ങളുടെ കഥ പറയാനില്ലാത്ത സമൂഹത്തിലെപൗരപ്രമാണികളെ മാത്രംഉള്‍പ്പെടുത്തിക്കൊണ്ടായിരുന്നു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പോടെ നിര്‍ത്തിവെച്ച കല്ലിടല്‍ ജനവിധിഎതിരായപ്പോള്‍ ഉപഗ്രഹസര്‍വ്വെയിലേക്ക് മാറ്റേണ്ടിവന്നു.
ഇടുക്കി കോളേജിലെ ഒരുയൂത്ത് കോണ്‍ഗ്രെസുകാരനാല്‍ കൊല്ലപ്പെട്ട സംഭവവും അതിന് കെ.പി.സി.സി പ്രസിഡണ്ട് നല്‍കിയ പ്രതികരണവും കോണ്‍ഗ്രസിന്റെ അക്രമരാഷ്ട്രീയത്തോടുള്ള നിലപാടിന്റെ സത്യസന്ധതയെ ചോദ്യം ചെയ്യുന്ന അവസ്ഥയിലെത്തി. കുറ്റാരോപിതര്‍ ജാമ്യത്തില്‍ ഇറങ്ങുകയും അന്വേഷണംകാര്യമായി മുന്നേറാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണിപ്പോള്‍.
കേരളത്തിലെ ലോകായുക്തകുരയ്ക്കുക്ക മാത്രമല്ല കടിക്കുകയും ചെയ്യും എന്ന്അവകാശപ്പെട്ടവര്‍ പക്ഷെഅതിന്റെ പല്ലുപറിക്കാന്‍ മുന്നിട്ടിറങ്ങിയ കാഴ്ചയ്ക്കും സാക്ഷരകേരളം സാക്ഷിയായി. എല്ലാ എതിര്‍പ്പുകളും തള്ളി ഓര്‍ഡിനന്‍സ് ആക്കി ഇറക്കിയ ഭേദഗതി പക്ഷെ വര്‍ഷാവസാനമാകുമ്പോള്‍ ബില്ലിന്റെ രൂപത്തില്‍ ഗവര്‍ണ്ണറുടെ കനിവുംകാത്തുകിടക്കുന്നു.
പിന്‍വാതില്‍ നിയമനങ്ങളുംഅതിനെത്തുടര്‍ന്നുണ്ടായവിവാദങ്ങളും ഏറെ കണ്ടവര്‍ഷം കൂടിയായി 2022. പാര്‍ട്ടി സെക്രട്ടറിക്ക് അയച്ച ശുപാര്‍ശക്കത്തുകളും മറ്റും പുറത്തുവന്നിട്ടും കുലുക്കമില്ലാതെ സര്‍ക്കാര്‍ പിന്നെയും മുന്നോട്ട്. കത്തയച്ച ആളിനെയും ചോര്‍ത്തിയ ആളിനെയും കണ്ടുപിടിക്കാനുള്ള എല്ലാ സാഹചര്യവും ഉണ്ടായിട്ടും പോലീസ് ഇപ്പോഴും അന്വേഷണപ്രഹസനവുമായിമുന്നോട്ടുതന്നെ.
മഞ്ഞക്കുറ്റിപോലെ സര്‍ക്കാരിനെപ്രതിരോധത്തിലാക്കിയ മറ്റൊരു സംഭവമായിരുന്നു കഴിഞ്ഞവര്‍ഷം കൂടുതുറന്ന് പുറത്തുവന്ന സ്വര്‍ണ്ണകള്ളക്കടത്ത് കേസിലെപ്രതിസ്ഥാനത്തുള്ള സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലുകള്‍. തന്റെ നിരപരാധിത്വം തെളിയിക്കാന്‍ എന്നവണ്ണം സര്‍ക്കാരിന്റെമൗനസമ്മതത്തോടെ ശിവശങ്കര്‍ എഴുതിയ ആത്മകഥയിലെ പല സംഭവങ്ങളുംസ്വപ്‌ന ചോദ്യം ചെയ്തതോടെ കൂടുതല്‍ ചീഞ്ഞുനാറുന്ന കഥകള്‍ പുറത്തുവരികയായിരുന്നു. തുടര്‍ന്ന്‌സ്വപ്‌നയും പുസ്തമെഴുതി. ബിരിയാണി ചെമ്പിന്റെകഥകളും, ലൈംഗികാരോപണങ്ങളും ഒക്കെ ഉന്നയിച്ചിട്ടും സ്വപ്‌ന ക്കെതിരെഒരു പേരിനു പോലും മാനനഷ്ടക്കേസ് കൊടുക്കാന്‍ആരും തയ്യാറായിട്ടില്ല.
രാഷ്ട്രീയക്കൊലപാതകങ്ങള്‍ക്ക് ഇക്കൊല്ലവും ശമനമുണ്ടായിരുന്നില്ല. പല കാരണങ്ങളാല്‍ പല രാഷ്ട്രീയപാര്‍ട്ടിയില്‍പ്പെട്ടവരും മനസാക്ഷിയെ ഞെട്ടിക്കുന്ന രീതിയില്‍ കൊല്ലപ്പെടുകയുണ്ടായി. കൊലയ്ക്ക് പകരം കൊല എന്ന രീതിയും കേരളം കണ്ടു, അതുംമണിക്കൂറുകള്‍ക്കുള്ളില്‍. പലകേസുകളിലും അന്വേഷണം പൂര്‍ത്തിയായിട്ടുമില്ല. ഗുണ്ടാവിളയാട്ടത്താലുംസ്ത്രീപീഡനത്താലും കാക്കിക്കുള്ളിലെ ക്രിമിനകളാലും ഏറെപഴി കേള്‍ക്കേണ്ടി വന്നു ആഭ്യന്തരവകുപ്പിന്.
വയനാട്‌ലോകസഭാംഗമായരാഹുല്‍ഗാന്ധിയുടെകാര്യാലയങ്ങളെ ആക്രമിച്ചത് വന്‍ വാര്‍ത്തയായിരുന്നു. അക്രമത്തിനുശേഷം താഴെചില്ലുപൊട്ടിയനിലയില്‍ കണ്ട ഗാന്ധിയുടെ ഫോട്ടോപലരുടെയും നേരെ സംശയ വിരല്‍ നീട്ടി. അന്വേഷണം കഴിയും മുന്‍പേ പ്രതികളെ പ്രഖ്യാപിച്ച മുഖ്യമന്ത്രി തന്റെ പാര്‍ട്ടിക്കാരെ ഗാന്ധിജിയുടെ ഫോട്ടോ തകര്‍ത്ത കേസില്‍ നിന്നും രക്ഷിച്ചെടുത്തു.
സി.പി.എം കാരെ മാത്രമല്ലകേരളത്തിലെ ജനങ്ങളെആകെ ദുഖിപ്പിച്ച സംഭവമായിരുന്നു സി.പി.എമ്മിന്റെ സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ അകാലവിയോഗം. എതിരാളികളെപ്പോലും മിത്രങ്ങളാക്കുന്ന അദ്ദേഹത്തിന്അര്‍ഹിച്ച വിടവാങ്ങല്‍ തന്നെ നല്‍കി രാഷ്ട്രീയ കേരളം. മറ്റൊരു വേദനയായി മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വേര്‍പാട്. ജീവിതത്തിലുടനീളം വിശുദ്ധി നിലനിര്‍ത്തിയ ആ നേതാവിന്റെ വേര്‍പാട് കേരളത്തിന് വലിയ നഷ്ടമായി. ഫുട്‌ബോള്‍ ഇതിഹാലം പെലെ ഈ വര്‍ഷത്തിന്റെ ഒടുവിലാണ് കാലയവനികക്കുള്ളില്‍ മറഞ്ഞത്.
ജനങ്ങളെ ആനന്ദിപ്പിച്ച ഒരുപാട് കലാകാരന്മാരുടെയും രാഷ്ട്രീയപ്രവര്‍ത്തകരുടേയും സാഹിത്യകാരന്മാരുടേയുമൊക്കെ വിടവാങ്ങല്‍ കൂടി കണ്ടവര്‍ഷമായിരുന്നു 2022. ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്‌കര്‍, അഭിനയത്തിന്റെ കൊടുമുടി കയറിയ നെടുമുടിവേണു, പകരംവെക്കാനില്ലാത്തഅഭിനേത്രി കെ.പി.എ.സിലളിത, കൊച്ചുപ്രേമന്‍, തിരക്കഥാകൃത്ത്‌ജോണ്‍പോള്‍, കോണ്‍ഗ്രസിന്റെ മതേതരമുഖമായിരുന്ന ആര്യാടന്‍മുഹമ്മദ്, പാലേരിമാണിക്യത്തിന്റെയടക്കം നിരവധികഥകള്‍ പറഞ്ഞ എഴുത്തുകാരന്‍ രാജീവന്‍, സൗമ്യനായ കോണ്‍ഗ്രസുകാരന്‍സതീശന്‍പാച്ചേനി, വ്യാപാരി നേതാവ് ടി. നസ്‌റുദ്ദീന്‍, നിരവധി മതപണ്ഡിതന്മാര്‍ അങ്ങനെ നിരവധിപ്രമുഖര്‍ സമയതീരത്തിനപ്പുറത്തേക്ക് മറഞ്ഞു പോയതും ഈവര്‍ഷം തന്നെയായിരുന്നു.
പ്രണയക്കൊലപാതകങ്ങളുംനരബലിയുംഅഴിമതിയും സ്വജനപക്ഷപാതവും രാഷ്ട്രീയക്കൊലപാതകങ്ങളും ജാതിവെറിയും ഗുണ്ടാവിളയാട്ടവുംപിന്‍വാതില്‍ നിയമനങ്ങളും വര്‍ഗ്ഗീയക്കളികളും തുടങ്ങി എന്നും ഉത്തരേന്ത്യക്കാരെ ആക്ഷേപിച്ചിരുന്നഎല്ലാ സംഭവവികാസങ്ങളും പ്രബുദ്ധ കേരളമെന്ന്‌നാഴികക്ക് നാല്‍പതുവട്ടംനമ്മള്‍ പറയുന്ന ഈ കൊച്ചു കേരളത്തില്‍ ഒരു മറയുമില്ലാതെ എത്രയോവട്ടംനടമാടി.
തീരദേശവാസികളുടെ പ്രതിഷേധത്തിന്റെ ചൂടില്‍ വിഴിഞ്ഞം തുറമുഖനിര്‍മാണംസ്തംഭിച്ചതും കോടതികളടക്കം പോലീസിന്റെ സഹായത്തോടെ ജോലിതുടരാന്‍അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ കൃത്യമായ ഇടപെടലുകള്‍ നടത്താതെ ജനങ്ങളെ വലിയ അക്രമസമരത്തിലേക്ക്ചാടിച്ചതുമൊക്കെ എത്രയോ ദിവസങ്ങള്‍ കേരളംചര്‍ച്ച ചെയ്യുകയുണ്ടായി.
ഇടനാട്ടില്‍ മഞ്ഞക്കുറ്റിയുടെപേരിലും തീരപ്രദേശത്ത് വിഴിഞ്ഞം തുറമുഖത്തിന്റെപേരിലും ആഞ്ഞടിച്ച സമരത്തിന്റെ അലയൊലികള്‍ഇപ്പോള്‍ഉയരുന്നത്മലയോരങ്ങളിലാണ്. ജനവാസകേന്ദ്രങ്ങള്‍ ഉള്‍പ്പെടുത്തി ബഫര്‍സോണ്‍ പ്രഖ്യാപിക്കാനുള്ള നയത്തിനെതിരെയാണ് ഈസമരം.
ഉദ്യോഗസ്ഥരെ ഉപയോഗിച്ച് നടത്താമായിരുന്ന സര്‍വ്വേയ്ക്ക് പകരം ഉപഗ്രഹ സര്‍വ്വെ നടത്തി അബദ്ധ ജടിലമായറിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍. ഏതായാലുംഇതിനെതിരെ അതിശക്തമായ പ്രതിഷേധമാണ് മലയോരമേഖലകളില്‍ ഉയരുന്നത്. ജനോപകാര നിര്‍ദ്ദേശങ്ങള്‍ക്കുപകരം ഒരിക്കല്‍ക്കൂടി ജനവിരുദ്ധനയവുമായി മുന്നോട്ടുനീങ്ങാന്‍ ശ്രമിച്ച സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഒരുതിരിച്ചടികൂടിയായിത്.
ലോകകപ്പ്ഫുട്‌ബോളിന്റെ ആവേശം അണ പൊട്ടിയൊഴുകുന്നതുംതുടര്‍ന്ന് ഒരുമാസത്തോളംലോകത്തോടൊപ്പം ഈകൊച്ചുകേരളവും ആകാല്‍പ്പന്തിന് ചുറ്റും കറങ്ങുന്നതും നാംകണ്ടു. തോറ്റവരുടെ കൂടെ കരഞ്ഞും ജയിച്ചവരുടെ സന്തോഷം വാനോളം പങ്കിട്ടും നാം ഫുട്‌ബോളിനെനെഞ്ചിലേറ്റിനടന്നു. ഡോക്ടര്‍മാരുടെഅനാസ്ഥകാരണം രോഗി മരിക്കുന്നതുംപലകുറികണ്ടു. ശബരിമലയില്‍ വലയുന്നഅയ്യപ്പന്മാരും, സൈ്വര്യമായി വിഹരിക്കുന്ന രാഷ്ട്രീയക്കൊലപാതകികളും, ഒളിയുംമറയുമില്ലാത്ത സ്ത്രീപീഡകരും അങ്ങനെ പറഞ്ഞാല്‍ തീരാത്ത കാര്യങ്ങള്‍ ഇനിയുമുണ്ടൊരുപാട്. പട്ടിശല്യത്തില്‍വലയുന്നജനങ്ങളുംപട്ടികള്‍ക്ക്‌വേണ്ടി ഘോരഘോരം വാദിക്കുന്ന മൃഗസ്‌നേഹികളെയും കാണാനിടയായി. അലഞ്ഞുതിരിയുന്ന പട്ടികള്‍ക്കായി പുതിയ പുതിയ നയങ്ങളും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. അട്ടപ്പാടിയിലെ മധുവുവിനെ പോലെ, ആക്രമിക്കപ്പെട്ട നടിയെപ്പോലെ, കാറിടിച്ചു മരിച്ചപത്രപ്രവര്‍ത്തകനെപ്പോലെ, മുട്ടിലിഴഞ്ഞതൊഴില്‍രഹിതരെപ്പോലെ പലരുംനീതിയുടെ കനിവിനായികാത്തിരിക്കുന്നതും ഈകൊച്ചുകേരളത്തില്‍ തന്നെയാണ്, പ്രബുദ്ധതയുടെയും അറിവിന്റെയും സംസ്‌കാരത്തിന്റെയും പേരില്‍ അഹങ്കരിക്കുന്ന മലയാളികളുടെ നാട്ടില്‍. വര്‍ഷാവസാനമാകുമ്പോള്‍ അനധികൃത സ്വത്ത് സമ്പാദനവിവാദത്തില്‍ ഉത്തരം മുട്ടിപ്പോയ സി.പി.എമ്മും ആ വിഷയത്തില്‍ ഒന്നും മിണ്ടാതിരിക്കുന്ന പ്രതി പക്ഷ കക്ഷികളേയും കൂടി കാണേണ്ടി വന്നു. കുളമാവ് പാലം പൊളിഞ്ഞതും, തെലുങ്കാനയിലെ ഓപ്പറേഷന്‍താമരയില്‍ കുടുങ്ങിപ്പോയ ആഉഖട നേതാവും, രാജ്യസഭയില്‍ പ്രാഗല്‍ഭ്യം തെളിയിച്ചിട്ടും രണ്ടാമതൊരവസരം കിട്ടാതെ പോയ മലയാളികളുടെ സൂപ്പര്‍സ്റ്റാറിന്റെ നിരാശയും, പി.ടി ഉഷയില്‍ നിയുക്തമായ പുതിയ ഉത്തരവാദിത്തങ്ങളുംഅങ്ങനെ എത്രയോ കാര്യങ്ങള്‍ ഇനിയും ബാക്കിയുണ്ട്. സോളാറില്‍ ഉരുകിയൊലിക്കാതെ സി.ബി.ഐ എന്നഅഗ്‌നി പ്രവേശം വിജയകരമായി പൂര്‍ത്തിയാക്കിയ കോണ്‍ഗ്രസ്സ്‌നേതാക്കന്മാരുടെ ആശ്വാസവും വര്‍ഷാന്ത്യം എത്തിയ ഒരുചൂടു വാര്‍ത്തയായിമാറി. കൊറോണയെ ഓടിച്ച സന്തോഷത്തില്‍ എല്ലാംപതിവുപോലെ മുന്നോട്ടു നീങ്ങിക്കൊണ്ടിരിക്കുന്ന മലയാളികളുടെ മനസ്സില്‍ അശാന്തിയുടെവിത്ത് വിതച്ചുകൊണ്ട് രാജ്യത്തിന്റെ അതിര്‍ത്തികള്‍ക്കപ്പുറത്ത് നിന്നും ശുഭകരമല്ലാത്ത വാര്‍ത്തകള്‍ ഉയരുകയാണ്. തകര്‍ന്ന ജീവിതം കുറേശ്ശെയായികരുപ്പിടിപ്പിക്കാന്‍ പാടുപെടുന്ന മനുഷ്യര്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് പുതുവര്‍ഷത്തെ, അരുതാത്തതൊന്നും സംഭവിക്കരുതേയെന്ന പ്രാര്‍ത്ഥനയോടെ...


-അജിത് കോടോത്ത്‌

Related Articles
Next Story
Share it