സുമനസ്സുകള്‍ കൈകോര്‍ത്തു; ജനറല്‍ ആസ്പത്രിയിലെ നോമ്പുതുറ ആയിരങ്ങള്‍ക്ക് ആശ്വാസമായി
കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ സന്നദ്ധ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടത്തി വരുന്ന നോമ്പ് തുറ ഇന്നത്തോടെ സമാപിക്കും. റമദാന്‍ ഒന്നിനാണ് സാമൂഹ്യ പ്രവര്‍ത്തകന്‍ മാഹിന്‍ കുന്നില്‍ ഒരു സുഹൃത്തിന്റെ സഹായത്തോടെ ജനറല്‍ ആസ്പത്രിയില്‍ നോമ്പുതുറ സംഘടിപ്പിച്ചത്. ഇതേറ്റുപിടിച്ച് പിന്നീട് ഡോക്ടര്‍മാര്‍, പ്രവാസി സംഘടനകള്‍, വ്യാപാരികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങി സുമനസ്സുകള്‍ ഏറ്റെടുത്തതോടെ റമദാനിലെ എല്ലാ ദിനങ്ങളിലും നോമ്പ് തുറക്ക് സ്‌പോണ്‍സര്‍മാരായി. അവസാന പത്തിലെ അത്താഴം കെ.എം.സി.സി ഖത്തര്‍-കാസര്‍കോട് മണ്ഡലം കമ്മിറ്റിയാണ് ഏറ്റെടുത്തത്. ഇതിനോടകം 5000 ലേറെ പേര്‍ക്കാണ് […]

കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ സന്നദ്ധ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടത്തി വരുന്ന നോമ്പ് തുറ ഇന്നത്തോടെ സമാപിക്കും. റമദാന്‍ ഒന്നിനാണ് സാമൂഹ്യ പ്രവര്‍ത്തകന്‍ മാഹിന്‍ കുന്നില്‍ ഒരു സുഹൃത്തിന്റെ സഹായത്തോടെ ജനറല്‍ ആസ്പത്രിയില്‍ നോമ്പുതുറ സംഘടിപ്പിച്ചത്. ഇതേറ്റുപിടിച്ച് പിന്നീട് ഡോക്ടര്‍മാര്‍, പ്രവാസി സംഘടനകള്‍, വ്യാപാരികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങി സുമനസ്സുകള്‍ ഏറ്റെടുത്തതോടെ റമദാനിലെ എല്ലാ ദിനങ്ങളിലും നോമ്പ് തുറക്ക് സ്‌പോണ്‍സര്‍മാരായി. അവസാന പത്തിലെ അത്താഴം കെ.എം.സി.സി ഖത്തര്‍-കാസര്‍കോട് മണ്ഡലം കമ്മിറ്റിയാണ് ഏറ്റെടുത്തത്. ഇതിനോടകം 5000 ലേറെ പേര്‍ക്കാണ് ഇവിടത്തെ നോമ്പ് തുറ ഉപകാരപ്പെട്ടത്. കഴിഞ്ഞ ദിവസം ആസ്പത്രി സുപ്രണ്ട് ഡോ. രാജാറാം, ഡെപ്യൂട്ടി സുപ്രണ്ട് ഡോ ജമാല്‍ അഹമ്മദ് എന്നിവരുടെ മേല്‍നോട്ടത്തിലാണ് വിഭവങ്ങള്‍ വിതരണം ചെയ്തത്. കെ.എം.സി.സി നേതാവ് ഹാരീസ് എരിയാല്‍, സന്നദ്ധ പ്രവര്‍ത്തകരായ മാഹിന്‍ കുന്നില്‍, ഖലീല്‍ ഷേക്ക് എന്നിവരും സംബന്ധിച്ചു. കാന്റീന്‍-ആസ്പത്രി ജീവനക്കാര്‍, സെക്യൂരിറ്റി ജീവനക്കാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, ജെ.പി.എച്ച്.എന്‍ വിദ്യാര്‍ത്ഥിനികള്‍ ഒന്നിച്ച് കൈകോര്‍ത്തതോടെ ഇഫ്താര്‍-അത്താഴ ഭക്ഷണ വിഭവങ്ങള്‍ മുടങ്ങാതെ നല്ല നിലയില്‍ നല്‍കാന്‍ സാധിച്ചു. രാവിലെ ആസ്പത്രിയിലെത്തി വിവിധ ടെസ്റ്റുകളൊക്കെ കഴിഞ്ഞ് അഡ്മിറ്റാകേണ്ടി വരുന്ന രോഗികള്‍ക്ക് ഇത് ഒരു അനുഗ്രഹമായിരുന്നു. ഇവര്‍ക്കായി പാത്രങ്ങളും നല്‍കിയിരുന്നു.