തളങ്കരയില്‍ ഇശല്‍ തേന്‍മഴ വര്‍ഷിച്ച് ഗോള്‍ഡന്‍ മെമ്മറീസ് മ്യൂസിക്കല്‍ നൈറ്റ്

തളങ്കര: ഗോള്‍ഡന്‍ മെമ്മറീസ് ഫ്രണ്ട്‌സ് ഗ്രൂപ്പിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് പീര്‍ മുഹമ്മദ്, മുഹമ്മദ് റാഫി എന്നിവരുടെ സ്മരണാര്‍ത്ഥം ഇന്നലെ രാത്രി തളങ്കര പടിഞ്ഞാര്‍ കോര്‍ണിഷില്‍ സംഘടിപ്പിച്ച വി-7 മ്യൂസിക്കല്‍ നൈറ്റ് ഇശല്‍ തേന്‍മഴയായി വര്‍ഷിച്ചു. സ്ത്രീകളടക്കം നിരവധി പേരാണ് ഗാനമേളക്കെത്തിയത്. മുഹമ്മദ് റഫിയുടെ ഹിറ്റ് ഗാനങ്ങളിലൂടെ ഷക്കീല്‍ അഹ്മദ് ഗോവ സദസിനെ കയ്യിലെടുത്തപ്പോള്‍ സുറുമി വയനാടും ഫാസിലാ ബാനുവും സീനത്ത് കണ്ണൂരും ജലീല്‍ എയര്‍ലൈന്‍സും നാസര്‍ കണ്ണൂരും കഫീല്‍ തളങ്കരയും സബീന പടന്നയും ചേര്‍ന്ന് ഇശല്‍മഴ വര്‍ഷിച്ച് […]

തളങ്കര: ഗോള്‍ഡന്‍ മെമ്മറീസ് ഫ്രണ്ട്‌സ് ഗ്രൂപ്പിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് പീര്‍ മുഹമ്മദ്, മുഹമ്മദ് റാഫി എന്നിവരുടെ സ്മരണാര്‍ത്ഥം ഇന്നലെ രാത്രി തളങ്കര പടിഞ്ഞാര്‍ കോര്‍ണിഷില്‍ സംഘടിപ്പിച്ച വി-7 മ്യൂസിക്കല്‍ നൈറ്റ് ഇശല്‍ തേന്‍മഴയായി വര്‍ഷിച്ചു. സ്ത്രീകളടക്കം നിരവധി പേരാണ് ഗാനമേളക്കെത്തിയത്. മുഹമ്മദ് റഫിയുടെ ഹിറ്റ് ഗാനങ്ങളിലൂടെ ഷക്കീല്‍ അഹ്മദ് ഗോവ സദസിനെ കയ്യിലെടുത്തപ്പോള്‍ സുറുമി വയനാടും ഫാസിലാ ബാനുവും സീനത്ത് കണ്ണൂരും ജലീല്‍ എയര്‍ലൈന്‍സും നാസര്‍ കണ്ണൂരും കഫീല്‍ തളങ്കരയും സബീന പടന്നയും ചേര്‍ന്ന് ഇശല്‍മഴ വര്‍ഷിച്ച് നിറഞ്ഞ കയ്യടി നേടി. സൗമ്യ മംഗളൂരു ഹിന്ദി പാട്ടുകളിലൂടെ കാണികളുടെ മനം കവര്‍ന്നു. പീര്‍ മുഹമ്മദ്, വിളയില്‍ ഫസീല, റംലാ ബീഗം, ഹമീദ് ഖന്ന എന്നിവരെ ചടങ്ങില്‍ അനുസ്മരിച്ചു. നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം. മുനീര്‍ ഉദ്ഘാടനം ചെയ്തു. മ്യൂസിക്കല്‍ നൈറ്റിന്റെ ഭാഗമായി നിര്‍ധനരായ കലാകാരന്മാര്‍ക്കുള്ള മൂന്നാം ഗഡു ധനസഹായ വിതരണം എം.പി. ഷാഫി ഹാജി നിര്‍വഹിച്ചു. മാധ്യമ പ്രവര്‍ത്തകന്‍ ടി.എ. ഷാഫി, നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അബ്ബാസ് ബീഗം, ഇബ്രാഹിം ബാങ്കോട്, ഷാഫി തെരുവത്ത് സംബന്ധിച്ചു. അവാര്‍ഡ് ജേതാവ് മുംതാസ് ടീച്ചറെ ചടങ്ങില്‍ ആദരിച്ചു. സിറാജ് എതിര്‍ത്തോട് സ്വാഗതം പറഞ്ഞു.
ഗോള്‍ഡന്‍ മെമ്മറീസ് ഗ്രൂപ്പിന്റെ ഭാരവാഹികളായ ജലീല്‍ എയര്‍ലൈന്‍സ്, ഹനീഫ് ബദരിയ, അസ്ലം ചോക്ലേറ്റ്, സലീം ബര്‍ക്കിളി, നാസര്‍ എയര്‍ലൈന്‍സ്, കാറു തളങ്കര, കഫീല്‍ തളങ്കര, സിദ്ദീഖ് ഫെന്‍സി, നവാസ് പാരീസ്, നിസാര്‍ ബി.കെ, മുഹമ്മദ് ആലപ്പി, അബ്ദുല്ല കമ്പിളി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related Articles
Next Story
Share it