വഴി നടത്തിയ നായകര്‍; മുഹിമ്മാത്ത് ഓണ്‍ലൈന്‍ പരീക്ഷ വിജയികള്‍ക്ക് ഗോള്‍ഡന്‍ മെഡല്‍ വിതരണവും അനുമോദനവും നടത്തി

പുത്തിഗെ: മുഹിമ്മാത്ത് നടത്തിയ ഓണ്‍ലൈന്‍ വിജ്ഞാന പരീക്ഷയില്‍ വിജയികളായവര്‍ക്ക് ഗോള്‍ഡ് മെഡല്‍ വിതരണവും മുഴുവന്‍ മാര്‍ക്ക് ലഭിച്ച 63 പേര്‍ക്കുള്ള അനുമോദനവും നടന്നു. ഒന്നാം സ്ഥാനം നേടിയ മഞ്ചേശ്വരം തലക്കി സുലൈഖ ഉമ്മറിനുള്ള ഗോള്‍ഡ് മെഡല്‍ മുഹിമ്മാത്ത് വൈ. പ്രസിഡണ്ട് സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങളും രണ്ടാം സ്ഥാനം നേടിയ മണ്ണാര്‍ക്കാട് മുഹമ്മദ് നവാഫിന് ജന. സെകട്ടറി ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസിയും മൂന്നാം സ്ഥാനം നേടിയ ചങ്ങരംകുളം റംഷീഖ് ഫാളിലിക്ക് സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ […]

പുത്തിഗെ: മുഹിമ്മാത്ത് നടത്തിയ ഓണ്‍ലൈന്‍ വിജ്ഞാന പരീക്ഷയില്‍ വിജയികളായവര്‍ക്ക് ഗോള്‍ഡ് മെഡല്‍ വിതരണവും മുഴുവന്‍ മാര്‍ക്ക് ലഭിച്ച 63 പേര്‍ക്കുള്ള അനുമോദനവും നടന്നു. ഒന്നാം സ്ഥാനം നേടിയ മഞ്ചേശ്വരം തലക്കി സുലൈഖ ഉമ്മറിനുള്ള ഗോള്‍ഡ് മെഡല്‍ മുഹിമ്മാത്ത് വൈ. പ്രസിഡണ്ട് സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങളും രണ്ടാം സ്ഥാനം നേടിയ മണ്ണാര്‍ക്കാട് മുഹമ്മദ് നവാഫിന് ജന. സെകട്ടറി ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസിയും മൂന്നാം സ്ഥാനം നേടിയ ചങ്ങരംകുളം റംഷീഖ് ഫാളിലിക്ക് സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങളും സ്വര്‍ണ്ണ പതക്കങ്ങള്‍ നല്‍കി. മുഴുവന്‍ ചോദ്യങ്ങള്‍ക്കും ഉത്തരമെഴുതിയ 68 പേര്‍ക്കുള്ള പ്രോത്സഹാന സമ്മാനത്തിന്റെ വിതരണോല്‍ഘാടനം ജന. മാനേജര്‍ ഉമര്‍ സഖാഫി കര്‍ണൂര്‍ നിര്‍വ്വഹിച്ചു. പി.ആര്‍ സെക്രട്ടറി അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍, വൈ.എം അബ്ദുല്‍ റഹ്‌മാന്‍ അഹ്സനി, മൂസ സഖാഫി കളത്തൂര്‍ സംബന്ധിച്ചു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സാരഥികളായിരുന്ന താജുല്‍ ഉലമ സയ്യിദ് അബ്ദുല്‍ റഹ്‌മാന്‍ അല്‍-ബുഖാരി ഉള്ളാള്‍ തങ്ങളുടെയും നൂറുല്‍ ഉലമ എം.എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാരുടെയും അനുസ്മരണ ഭാഗമായി 'വഴി നടത്തിയ നായകര്‍ 'എന്ന ശീര്‍ഷകത്തില്‍ റഹ്‌മത്തുള്ള സഖാഫി എളമരം നടത്തിയ പ്രഭാഷണം ആസ്പദമാക്കിയാണ് പരീക്ഷ നടന്നത്.
വിവിധ ഗള്‍ഫ് നാടുകളില്‍ നിന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും മത്സരരാര്‍ത്ഥികള്‍ ഉണ്ടായിരുന്നു. മുഴുവന്‍ ചോദ്യങ്ങള്‍ക്കും ഉത്തരമെഴുതിയ 68 പേരില്‍ നിന്നും നറുക്കെടുപ്പിലൂടെയാണ് ആദ്യ മൂന്ന് സ്ഥാനക്കാരെ കണ്ടെത്തിയത്.

Related Articles
Next Story
Share it