കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് 70 ലക്ഷത്തോളം രൂപയുടെ സ്വര്‍ണം പിടികൂടി; യുവതി ഉള്‍പ്പെടെ രണ്ട് കാസര്‍കോട് സ്വദേശികള്‍ അറസ്റ്റില്‍

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഞായറാഴ്ച എത്തിയ യാത്രക്കാരില്‍ നിന്ന് 70 ലക്ഷത്തോളം രൂപയുടെ അനധികൃതസ്വര്‍ണം കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി. കാസര്‍കോട്ടെ ഇബ്രാഹിം സിറാജ്, കാസര്‍കോട് സ്വദേശിനിയായ യുവതി എന്നിവരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. ദുബായില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തിലെത്തിയ കാസര്‍കോട്ടെ യുവതിയെ കസ്റ്റംസ് പരിശോധിച്ചപ്പോള്‍ അടിവസ്ത്രത്തില്‍ ഒളിപ്പിച്ചിരുന്ന 840 ഗ്രാം സ്വര്‍ണമിശ്രിതം കണ്ടെത്തുകയായിരുന്നു. ഇതിന് 33 ലക്ഷം രൂപ വിലവരും. ഷാര്‍ജയില്‍ നിന്നെത്തിയ കാസര്‍കോട് സ്വദേശി ഇബ്രാഹിം സിറാജിന്റെ ശരീരത്തില്‍ ഒളിപ്പിച്ച 884 ഗ്രാം സ്വര്‍ണമിശ്രിതമാണ് കണ്ടെടുത്തത്. […]

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഞായറാഴ്ച എത്തിയ യാത്രക്കാരില്‍ നിന്ന് 70 ലക്ഷത്തോളം രൂപയുടെ അനധികൃതസ്വര്‍ണം കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി. കാസര്‍കോട്ടെ ഇബ്രാഹിം സിറാജ്, കാസര്‍കോട് സ്വദേശിനിയായ യുവതി എന്നിവരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. ദുബായില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തിലെത്തിയ കാസര്‍കോട്ടെ യുവതിയെ കസ്റ്റംസ് പരിശോധിച്ചപ്പോള്‍ അടിവസ്ത്രത്തില്‍ ഒളിപ്പിച്ചിരുന്ന 840 ഗ്രാം സ്വര്‍ണമിശ്രിതം കണ്ടെത്തുകയായിരുന്നു. ഇതിന് 33 ലക്ഷം രൂപ വിലവരും. ഷാര്‍ജയില്‍ നിന്നെത്തിയ കാസര്‍കോട് സ്വദേശി ഇബ്രാഹിം സിറാജിന്റെ ശരീരത്തില്‍ ഒളിപ്പിച്ച 884 ഗ്രാം സ്വര്‍ണമിശ്രിതമാണ് കണ്ടെടുത്തത്. 35 ലക്ഷം രൂപയാണ് ഇതിന് വില കണക്കാക്കുന്നത്. ഡി.ആര്‍.ഐക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന.

Related Articles
Next Story
Share it