മംഗളൂരുവില്‍ കാസര്‍കോട് സ്വദേശിയില്‍ നിന്ന് 20.5 ലക്ഷം രൂപയുടെ സ്വര്‍ണം പിടിച്ചു

മംഗളൂരു: 20.5 ലക്ഷം രൂപയുടെ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി മംഗളൂരു വിമാനത്താവളത്തില്‍ കസ്റ്റംസ് അധികൃതരുടെ പിടിയിലായി.കാസര്‍കോട് അംഗടിമുഗര്‍ സ്വദേശി മുഹമ്മദ് ഫയാസിനെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകിട്ട് ദുബായില്‍ നിന്ന് വന്ന എയര്‍ ഇന്ത്യ എക്സ്പ്രസിലെ യാത്രക്കാരനായ മുഹമ്മദ് ഫയാസിനെ മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കസ്റ്റംസ് പരിശോധിച്ചപ്പോള്‍ സ്വര്‍ണം പശരൂപത്തില്‍ ഗോളങ്ങളാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. 20,63,050 രൂപ വിലവരുന്ന 341 ഗ്രാം സ്വര്‍ണമാണ് ഇയാളില്‍ നിന്ന് പിടികൂടിയത്.

മംഗളൂരു: 20.5 ലക്ഷം രൂപയുടെ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി മംഗളൂരു വിമാനത്താവളത്തില്‍ കസ്റ്റംസ് അധികൃതരുടെ പിടിയിലായി.
കാസര്‍കോട് അംഗടിമുഗര്‍ സ്വദേശി മുഹമ്മദ് ഫയാസിനെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകിട്ട് ദുബായില്‍ നിന്ന് വന്ന എയര്‍ ഇന്ത്യ എക്സ്പ്രസിലെ യാത്രക്കാരനായ മുഹമ്മദ് ഫയാസിനെ മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കസ്റ്റംസ് പരിശോധിച്ചപ്പോള്‍ സ്വര്‍ണം പശരൂപത്തില്‍ ഗോളങ്ങളാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. 20,63,050 രൂപ വിലവരുന്ന 341 ഗ്രാം സ്വര്‍ണമാണ് ഇയാളില്‍ നിന്ന് പിടികൂടിയത്.

Related Articles
Next Story
Share it