കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ വിമാനത്തില്‍ ഒരു കോടിയുടെ സ്വര്‍ണം ഉപേക്ഷിക്കപ്പെട്ട നിലയില്‍

മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ വിമാനത്തില്‍ ഒരു കോടി രൂപ വിലമതിക്കുന്ന സ്വര്‍ണം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. 1.9 കിലോ (1887 ഗ്രാം) സ്വര്‍ണം മിശ്രിത രൂപത്തില്‍ രണ്ട് പായ്ക്കറ്റുകളിലാക്കി ശുചിമുറിയിലെ മാലിന്യത്തോടൊപ്പമാണ് കണ്ടെത്തിയത്. അബൂദബിയില്‍ നിന്ന് കണ്ണൂര്‍ വഴി കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനത്തിലെ ശുചിമുറിയില്‍ നിന്നാണ് സ്വര്‍ണം കണ്ടെടുത്തത്. 99,85,905 രൂപ സ്വര്‍ണത്തിന് വിലവരും. കടത്തിക്കൊണ്ടുവന്ന സ്വര്‍ണം പിടികൂടുമെന്ന് കണ്ട് ഉപേക്ഷിച്ചതാകാമെന്നാണാണ് കരുതുന്നത്. സ്വര്‍ണം കൊണ്ടുവന്നയാളെ തിരിച്ചറിയാനായിട്ടില്ല. സ്വര്‍ണക്കടത്ത് വിവരം ചോര്‍ന്നതോടെ ക്യാരിയര്‍ […]

മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ വിമാനത്തില്‍ ഒരു കോടി രൂപ വിലമതിക്കുന്ന സ്വര്‍ണം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. 1.9 കിലോ (1887 ഗ്രാം) സ്വര്‍ണം മിശ്രിത രൂപത്തില്‍ രണ്ട് പായ്ക്കറ്റുകളിലാക്കി ശുചിമുറിയിലെ മാലിന്യത്തോടൊപ്പമാണ് കണ്ടെത്തിയത്. അബൂദബിയില്‍ നിന്ന് കണ്ണൂര്‍ വഴി കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനത്തിലെ ശുചിമുറിയില്‍ നിന്നാണ് സ്വര്‍ണം കണ്ടെടുത്തത്.

99,85,905 രൂപ സ്വര്‍ണത്തിന് വിലവരും. കടത്തിക്കൊണ്ടുവന്ന സ്വര്‍ണം പിടികൂടുമെന്ന് കണ്ട് ഉപേക്ഷിച്ചതാകാമെന്നാണാണ് കരുതുന്നത്. സ്വര്‍ണം കൊണ്ടുവന്നയാളെ തിരിച്ചറിയാനായിട്ടില്ല. സ്വര്‍ണക്കടത്ത് വിവരം ചോര്‍ന്നതോടെ ക്യാരിയര്‍ വിമാനത്തിലെ ശുചിമുറിയില്‍ സ്വര്‍ണം ഉപേക്ഷിച്ച് രക്ഷപ്പെട്ടതായാണ് സംശയം.

സംഭവത്തില്‍ കസ്റ്റംസ് അന്വേഷണം തുടങ്ങി. കസ്റ്റംസ് ജോയിന്റ് കമ്മീഷണര്‍ എസ് കിഷോര്‍, അസി. കമ്മീഷണര്‍ ഇ വികാസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സ്വര്‍ണം കണ്ടെത്തിയത്.

Related Articles
Next Story
Share it