മംഗളൂരു എയര്‍പോര്‍ട്ടില്‍ കാസര്‍കോട് സ്വദേശികളായ ദമ്പതികളില്‍ നിന്ന് 40 ലക്ഷത്തിന്റെ സ്വര്‍ണം പിടിച്ചു

മംഗളൂരു: മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 40 ലക്ഷം രൂപ വില വരുന്ന സ്വര്‍ണവുമായി കാസര്‍കോട് സ്വദേശികളായ ദമ്പതികള്‍ പിടിയില്‍. ചേരൂര്‍ സ്വദേശികളായ മൊയ്തീന്‍ കുഞ്ഞി(44), ഫൗസിയ മിസ്‌രിയ(33) എന്നിവരെയാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്. ദുബായില്‍ നിന്നെത്തിയ എയര്‍ ഇന്ത്യാ വിമാനത്തിലാണ് ഇവര്‍ എത്തിയത്. നാല് മക്കളും ഒപ്പമുണ്ടായിരുന്നു. യുവതിയുടെ വസ്ത്രത്തിനുള്ളില്‍ സ്വര്‍ണം ഒളിപ്പിച്ച് കടത്താനാണ് ശ്രമിച്ചത്. 851 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. ഐ.ആര്‍.എസ്. ഡെപ്യൂട്ടി കമ്മീഷണര്‍ അവിനാഷ് കിരണ്‍ റോംഗാളിയുടെ നേതൃത്വത്തിലാണ് പരിശോധന […]

മംഗളൂരു: മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 40 ലക്ഷം രൂപ വില വരുന്ന സ്വര്‍ണവുമായി കാസര്‍കോട് സ്വദേശികളായ ദമ്പതികള്‍ പിടിയില്‍. ചേരൂര്‍ സ്വദേശികളായ മൊയ്തീന്‍ കുഞ്ഞി(44), ഫൗസിയ മിസ്‌രിയ(33) എന്നിവരെയാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്. ദുബായില്‍ നിന്നെത്തിയ എയര്‍ ഇന്ത്യാ വിമാനത്തിലാണ് ഇവര്‍ എത്തിയത്. നാല് മക്കളും ഒപ്പമുണ്ടായിരുന്നു. യുവതിയുടെ വസ്ത്രത്തിനുള്ളില്‍ സ്വര്‍ണം ഒളിപ്പിച്ച് കടത്താനാണ് ശ്രമിച്ചത്. 851 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. ഐ.ആര്‍.എസ്. ഡെപ്യൂട്ടി കമ്മീഷണര്‍ അവിനാഷ് കിരണ്‍ റോംഗാളിയുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.

Related Articles
Next Story
Share it