യുവതിയുടെ 3.6 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണചെയിനുകള്‍ ജനല്‍ വഴി കയ്യിട്ട് വീട്ടിനകത്തുനിന്ന് മോഷ്ടിച്ച യുവാവ് അറസ്റ്റില്‍; കവര്‍ച്ച ചെയ്ത ബൈക്ക് കസ്റ്റഡിയില്‍

ഉഡുപ്പി: യുവതിയുടെ 3.6 ലക്ഷം രൂപ വിലവരുന്ന രണ്ട് സ്വര്‍ണചെയിനുകള്‍ ജനല്‍വഴി കയ്യിട്ട് വീട്ടിനകത്തുനിന്ന് മോഷ്ടിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ദ്രാലി സ്വദേശി ഗുരുരാജ നായകയെ (35)യാണ് ഉഡുപ്പി സിറ്റി പൊലീസ് അറസ്റ്റ് ചെയ്ത്. ഉഡുപ്പി ഗുണ്ടിബെയിലിലെ വീട്ടില്‍ നിന്നാണ് സുനിത എന്ന യുവതിയുടെ സ്വര്‍ണചെയിനുകള്‍ മോഷണം പോയത്. സുനിത മാര്‍ച്ച് 25ന് രാത്രി ഉറങ്ങാന്‍ കിടക്കുന്നതിന് മുമ്പ് വീട്ടിലെ ജനലിനരികില്‍ രണ്ട് സ്വര്‍ണ്ണ ചെയിന്‍ സൂക്ഷിച്ചിരുന്നു. 26ന് രാവിലെ 6 മണിക്ക് എഴുന്നേറ്റുനോക്കിയപ്പോള്‍ സ്വര്‍ണചെയിന്‍ […]

ഉഡുപ്പി: യുവതിയുടെ 3.6 ലക്ഷം രൂപ വിലവരുന്ന രണ്ട് സ്വര്‍ണചെയിനുകള്‍ ജനല്‍വഴി കയ്യിട്ട് വീട്ടിനകത്തുനിന്ന് മോഷ്ടിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ദ്രാലി സ്വദേശി ഗുരുരാജ നായകയെ (35)യാണ് ഉഡുപ്പി സിറ്റി പൊലീസ് അറസ്റ്റ് ചെയ്ത്. ഉഡുപ്പി ഗുണ്ടിബെയിലിലെ വീട്ടില്‍ നിന്നാണ് സുനിത എന്ന യുവതിയുടെ സ്വര്‍ണചെയിനുകള്‍ മോഷണം പോയത്. സുനിത മാര്‍ച്ച് 25ന് രാത്രി ഉറങ്ങാന്‍ കിടക്കുന്നതിന് മുമ്പ് വീട്ടിലെ ജനലിനരികില്‍ രണ്ട് സ്വര്‍ണ്ണ ചെയിന്‍ സൂക്ഷിച്ചിരുന്നു. 26ന് രാവിലെ 6 മണിക്ക് എഴുന്നേറ്റുനോക്കിയപ്പോള്‍ സ്വര്‍ണചെയിന്‍ മോഷണം പോയതായി വ്യക്തമായി. 3.6 ലക്ഷം രൂപയാണ് ആഭരണങ്ങളുടെ വില. തുറന്നിട്ടിരുന്ന ജനല്‍ വഴിയായിരുന്നു മോഷണം. സുനിതയുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിക്കുകയും കുക്കിക്കാട്ടെ റെയില്‍വേ പാലത്തിന് സമീപം വെച്ച് ഗുരുരാജ നായകയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. മണിപ്പാലില്‍ നിന്ന് ഇയാള്‍ മോഷ്ടിച്ച സ്‌കൂട്ടറും പിടിച്ചെടുത്തു. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കിയ ഇയാളെ കോടതി റിമാണ്ട് ചെയ്തു.

Related Articles
Next Story
Share it