സ്വര്‍ണ്ണക്കടത്ത്: സഭയില്‍ ഭരണ-പ്രതിപക്ഷ വാഗ്വാദം, ഇറങ്ങിപ്പോക്ക്

തിരുവനന്തപുരം: സ്വര്‍ണകടത്ത് കേസ് വീണ്ടും സഭയില്‍ ഉന്നയിക്കാനുള്ള പ്രതിപക്ഷ നീക്കത്തിന് തിരിച്ചടി. പ്രതിപക്ഷ നേതാവ് വി.ഡി സതീശനും മന്ത്രി പി. രാജീവും തമ്മില്‍ കനത്ത വാഗ്വാദം നടന്നു. പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. സബ്മിഷന്‍ കേന്ദ്രവുമായി ബന്ധപ്പെട്ട കാര്യമാണെന്നും അനുമതി നല്‍കരുതെന്നും മന്ത്രി പി. രാജീവ് ആവശ്യപ്പെട്ടു. നേരത്തെ അടിയന്തര പ്രമേയമായി ചര്‍ച്ച ചെയ്ത വിഷയമെന്ന് മാത്യു ടി. തോമസും പറഞ്ഞു. സബ് മിഷന് എതിരെ ക്രമപ്രശ്‌നവുമായി ഭരണപക്ഷം രംഗത്തെത്തിയതോടെയാണ് സ്പീക്കര്‍ സബ്മിഷന് അനുമതി ഷേധിച്ചത്. സ്വര്‍ണ്ണക്കടത്ത് […]

തിരുവനന്തപുരം: സ്വര്‍ണകടത്ത് കേസ് വീണ്ടും സഭയില്‍ ഉന്നയിക്കാനുള്ള പ്രതിപക്ഷ നീക്കത്തിന് തിരിച്ചടി. പ്രതിപക്ഷ നേതാവ് വി.ഡി സതീശനും മന്ത്രി പി. രാജീവും തമ്മില്‍ കനത്ത വാഗ്വാദം നടന്നു. പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. സബ്മിഷന്‍ കേന്ദ്രവുമായി ബന്ധപ്പെട്ട കാര്യമാണെന്നും അനുമതി നല്‍കരുതെന്നും മന്ത്രി പി. രാജീവ് ആവശ്യപ്പെട്ടു. നേരത്തെ അടിയന്തര പ്രമേയമായി ചര്‍ച്ച ചെയ്ത വിഷയമെന്ന് മാത്യു ടി. തോമസും പറഞ്ഞു. സബ് മിഷന് എതിരെ ക്രമപ്രശ്‌നവുമായി ഭരണപക്ഷം രംഗത്തെത്തിയതോടെയാണ് സ്പീക്കര്‍ സബ്മിഷന് അനുമതി ഷേധിച്ചത്.
സ്വര്‍ണ്ണക്കടത്ത് വിഷയം സി.ബി.ഐയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും മുഖ്യമന്ത്രി വിഷയത്തില്‍ നിന്ന് ഒളിച്ചോടുകയാണെന്നും മടിയില്‍ കനമില്ലെങ്കില്‍ ബോര്‍ഡ് തൂക്കിയിട്ട് കാര്യമില്ലെന്നും വി.ഡി സതീശന്‍ പറഞ്ഞു. യു.എ.ഇ കോണ്‍സുലേറ്റില്‍ നടക്കാന്‍ പാടില്ലാത്തത് നടന്നുവെന്ന വിദേശ കാര്യമന്ത്രി എസ്. ജയശങ്കറിന്റെ പ്രസ്താവന ഗൗരവമായി കാണണമെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ വിഷയം കേരള സര്‍ക്കാരിന്റെ പ്രാഥമിക പരിഗണയില്‍ പെടാത്ത കാര്യമാണെന്ന് മന്ത്രി രാജീവ് പറഞ്ഞു. കോണ്‍സുലേറ്റ് കേന്ദ്ര സര്‍ക്കാര്‍ പരിധിയിലാണെന്നും അതിനാല്‍ സബ്മിഷന്‍ ചട്ട വിരുദ്ധമാമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Related Articles
Next Story
Share it