സ്വര്‍ണ്ണക്കടത്ത്; കൗണ്‍സിലര്‍മാരെ അയോഗ്യരാക്കണമെന്ന് കാഞ്ഞങ്ങാട് നഗരസഭാ കൗണ്‍സില്‍ യോഗം

കാഞ്ഞങ്ങാട്: വിദേശ യാത്ര കഴിഞ്ഞ് വരുമ്പോള്‍ അനുവദിച്ചതിലും കൂടുതല്‍ സ്വര്‍ണം കൈവശം വെച്ചുവെന്നതിന് പിഴ ചുമത്തപ്പെട്ട നഗരസഭ കൗണ്‍സിലര്‍മാരെ അയോഗ്യരാക്കണമെന്ന് നഗരസഭ കൗണ്‍സില്‍ യോഗം. ഇന്നലെ ചേര്‍ന്ന യോഗമാണ് പ്രതിപക്ഷത്തിന്റെ എതിര്‍പ്പോടെ തീരുമാനമെടുത്തത്. മുസ്ലിംലീഗിന്റെ മൂന്ന് വനിതാ കൗണ്‍സിലര്‍മാരാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ പിഴ ഒടുക്കിയത്. കൗണ്‍സിലര്‍മാര്‍ എന്ന നിലയില്‍ ലോകായുക്തയ്ക്ക് നല്‍കിയ സത്യവാങ്മൂലത്തില്‍ നല്‍കിയ മാസ വരുമാനം ചൂണ്ടിക്കാട്ടിയാണ്, 10 ലക്ഷത്തോളം രൂപ പിഴ അടച്ചതെങ്ങനെയെന്ന് സി.പി.എം കൗണ്‍സിലര്‍ രവീന്ദ്രന്‍ പുതുക്കൈ യോഗത്തില്‍ ചോദിച്ചത്. ഇത് സംബന്ധിച്ച് […]

കാഞ്ഞങ്ങാട്: വിദേശ യാത്ര കഴിഞ്ഞ് വരുമ്പോള്‍ അനുവദിച്ചതിലും കൂടുതല്‍ സ്വര്‍ണം കൈവശം വെച്ചുവെന്നതിന് പിഴ ചുമത്തപ്പെട്ട നഗരസഭ കൗണ്‍സിലര്‍മാരെ അയോഗ്യരാക്കണമെന്ന് നഗരസഭ കൗണ്‍സില്‍ യോഗം. ഇന്നലെ ചേര്‍ന്ന യോഗമാണ് പ്രതിപക്ഷത്തിന്റെ എതിര്‍പ്പോടെ തീരുമാനമെടുത്തത്. മുസ്ലിംലീഗിന്റെ മൂന്ന് വനിതാ കൗണ്‍സിലര്‍മാരാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ പിഴ ഒടുക്കിയത്. കൗണ്‍സിലര്‍മാര്‍ എന്ന നിലയില്‍ ലോകായുക്തയ്ക്ക് നല്‍കിയ സത്യവാങ്മൂലത്തില്‍ നല്‍കിയ മാസ വരുമാനം ചൂണ്ടിക്കാട്ടിയാണ്, 10 ലക്ഷത്തോളം രൂപ പിഴ അടച്ചതെങ്ങനെയെന്ന് സി.പി.എം കൗണ്‍സിലര്‍ രവീന്ദ്രന്‍ പുതുക്കൈ യോഗത്തില്‍ ചോദിച്ചത്. ഇത് സംബന്ധിച്ച് രവീന്ദ്രന്‍ കൊണ്ടുവന്ന പ്രമേയം അംഗീകരിച്ചാണ് ഇലക്ഷന്‍ കമ്മീഷനോട് കൗണ്‍സിലര്‍മാരെ അയോഗ്യരാക്കാന്‍ നടപടികള്‍ എടുക്കണമെന്ന് ആവശ്യപ്പെട്ടത്. കൗണ്‍സിലര്‍മാര്‍ അബുദാബിയിലെ സംഘടനാ പരിപാടികളില്‍ പോയി മടങ്ങുന്നതിനിടെയാണ് സംഭവം.

Related Articles
Next Story
Share it