നയതന്ത്ര സ്വര്‍ണക്കടത്ത്: യു.എ.ഇ നാടുകടത്തിയ മുഖ്യപ്രതി റബിന്‍സ് കേരളത്തില്‍ അറസ്റ്റില്‍

കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ യു.എ.ഇ നാടുകടത്തിയ മുഖ്യപ്രതി റബിന്‍സിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു. യു.എ.ഇ നാടുകടത്തിയതിനെ തുടര്‍ന്ന് കേരളത്തിലെത്തിയ പ്രതിയെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വെച്ചാണ് കസ്റ്റഡിയിലെടുത്തത്. സ്വര്‍ണക്കടത്തിന് റബിന്‍സ് ഗൂഢാലോചന നടത്തുകയും എല്ലാ സംവിധാനങ്ങളും ഒരുക്കുകയും ചെയ്തിരുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഫൈസല്‍ ഫരീദുമായി സ്വര്‍ണക്കടത്ത് ഏകോപനം ചെയ്തയാളാണ് റബിന്‍സെന്ന് കേസില്‍ നേരത്തെ അറസ്റ്റിലായ റമീസ് അടക്കമുള്ള പ്രധാന പ്രതികള്‍ മൊഴി നല്‍കിയിരുന്നു. അധോലോക സംഘമായ ഡി കമ്പനിയുമായി റബിന്‍സിന് ബന്ധമുണ്ടെന്ന് എന്‍.ഐ.എ നേരത്തെ കോടതിയില്‍ […]

കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ യു.എ.ഇ നാടുകടത്തിയ മുഖ്യപ്രതി റബിന്‍സിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു. യു.എ.ഇ നാടുകടത്തിയതിനെ തുടര്‍ന്ന് കേരളത്തിലെത്തിയ പ്രതിയെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വെച്ചാണ് കസ്റ്റഡിയിലെടുത്തത്.

സ്വര്‍ണക്കടത്തിന് റബിന്‍സ് ഗൂഢാലോചന നടത്തുകയും എല്ലാ സംവിധാനങ്ങളും ഒരുക്കുകയും ചെയ്തിരുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഫൈസല്‍ ഫരീദുമായി സ്വര്‍ണക്കടത്ത് ഏകോപനം ചെയ്തയാളാണ് റബിന്‍സെന്ന് കേസില്‍ നേരത്തെ അറസ്റ്റിലായ റമീസ് അടക്കമുള്ള പ്രധാന പ്രതികള്‍ മൊഴി നല്‍കിയിരുന്നു.

അധോലോക സംഘമായ ഡി കമ്പനിയുമായി റബിന്‍സിന് ബന്ധമുണ്ടെന്ന് എന്‍.ഐ.എ നേരത്തെ കോടതിയില്‍ പറഞ്ഞിരുന്നു. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രകനായ ഫൈസല്‍ ഫരീദിനെ ഇതുവരെ പിടികൂടാനായിട്ടില്ല. ഇയാള്‍ ഇപ്പോഴും യു.എ.ഇയിലാണുള്ളത്.

Gold smuggling case: Main accused Rabins arretsed by NIA

Related Articles
Next Story
Share it