സ്വര്‍ണക്കടത്ത് കേസില്‍ ജുഡീഷ്യല്‍ കമ്മീഷന്റെ സമാന്തര അന്വേഷണം; ഇ.ഡിക്ക് പിന്നാലെ കസ്റ്റംസും ഹൈക്കോടതിയിലേക്ക്

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ ജുഡീഷ്യല്‍ കമ്മീഷന്റെ സമാന്തര അന്വേഷണത്തിനെതിരെ കസ്റ്റംസും ഹൈക്കോടതിയിലേക്ക്. ഇ.ഡിക്ക് പിന്നാലെയാണ് സമാന തീരുമാനവുമായി കസ്റ്റംസും ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരായ സര്‍ക്കാര്‍ നീക്കങ്ങള്‍ ചോദ്യം ചെയ്താണ് കസ്റ്റംസും കോടതിയെ സമീപിക്കുക. ജൂഡീഷ്യല്‍ കമ്മീഷന്‍ തെളിവു ശേഖരണം ആരംഭിച്ചത് ചൂണ്ടിക്കാട്ടി കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണര്‍ സിബിഐ ഐസി ബോര്‍ഡിന് കത്തയച്ചു. സ്വര്‍ണക്കടത്ത് കേസില്‍ നിഷ്പക്ഷ അന്വേഷണം നടത്തിയ കേന്ദ്ര ഏജന്‍സികളെ പ്രതിക്കൂട്ടില്‍ നിര്‍ത്താനാണ് സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചിരിക്കുന്നതെന്നാണ് കസ്റ്റംസ് വാദം. […]

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ ജുഡീഷ്യല്‍ കമ്മീഷന്റെ സമാന്തര അന്വേഷണത്തിനെതിരെ കസ്റ്റംസും ഹൈക്കോടതിയിലേക്ക്. ഇ.ഡിക്ക് പിന്നാലെയാണ് സമാന തീരുമാനവുമായി കസ്റ്റംസും ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരായ സര്‍ക്കാര്‍ നീക്കങ്ങള്‍ ചോദ്യം ചെയ്താണ് കസ്റ്റംസും കോടതിയെ സമീപിക്കുക.

ജൂഡീഷ്യല്‍ കമ്മീഷന്‍ തെളിവു ശേഖരണം ആരംഭിച്ചത് ചൂണ്ടിക്കാട്ടി കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണര്‍ സിബിഐ ഐസി ബോര്‍ഡിന് കത്തയച്ചു. സ്വര്‍ണക്കടത്ത് കേസില്‍ നിഷ്പക്ഷ അന്വേഷണം നടത്തിയ കേന്ദ്ര ഏജന്‍സികളെ പ്രതിക്കൂട്ടില്‍ നിര്‍ത്താനാണ് സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചിരിക്കുന്നതെന്നാണ് കസ്റ്റംസ് വാദം.

ഇ ഡി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള കത്താണ് കസ്റ്റംസ് ചീഫ് കമ്മീഷണര്‍ സി.ബി.ഐ ഐസി ബോര്‍ഡിലെ അന്വേഷണ വിഭാഗം ചുമതലയുള്ള അംഗത്തിന് അയച്ചിട്ടുള്ളത്. ഇതിന്റെ ചെയര്‍മാന്‍ ഉള്‍പ്പെട്ട ഡയറക്ടര്‍ ബോര്‍ഡാണ് കസ്റ്റംസിന് തുടര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കുക. ഇ ഡി ഹര്‍ജി നല്‍കിയ ശേഷമാകും കസ്റ്റംസ് കോടതിയെ സമീപിക്കുക. കേന്ദ്ര ഏജന്‍സികള്‍ക്കെതിരായ ജുഡീഷ്യല്‍ കമ്മീഷന്‍ അന്വേഷണത്തില്‍ ഇ ഡി നല്‍കുന്ന ഹര്‍ജിയിലെ ഹൈക്കോടതി നിരീക്ഷണങ്ങള്‍ കൂടി പരിശോധിച്ച ശേഷമാകും കസ്റ്റംസ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുക.

റിട്ടയേര്‍ഡ് ജസ്റ്റിസ് വി കെ മോഹനന്‍ ജൂഡീഷ്യല്‍ കമ്മീഷന്‍. സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷിന്റെ ശബ്ദ ശകലത്തിന്റെയും, സന്ദീപ് നായര്‍ കോടതിയില്‍ നല്‍കിയ കത്തിന്റെയും അടിസ്ഥാനത്തിലാണ് ജുഡീഷ്യല്‍ കമ്മീഷന്‍ അന്വേഷണമെന്നാണ് സര്‍ക്കാര്‍ വാദം. കസ്റ്റംസ്, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്നിവയുടെ സ്വര്‍ണക്കടത്ത് കേസ് അന്വേഷണത്തെ കുറിച്ച് പൊതുജനങ്ങള്‍ക്ക് പരാതികളും, തെളിവുകളും നല്‍കാമെന്നറിയിച്ച് വെള്ളിയാഴ്ച ജൂഡീഷ്യല്‍ കമ്മീഷന്‍ പത്രപരസ്യം നല്‍കിയിരുന്നു.

Related Articles
Next Story
Share it