കരിപ്പൂര്‍ സ്വര്‍ണക്കടത്ത്: മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ അര്‍ജുന്‍ ആയങ്കിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തു
കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ അര്‍ജുന്‍ ആയങ്കിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസില്‍ നേരത്തെ അറസ്റ്റിലായ മുഹമ്മദ് ഷഫീഖിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. അര്‍ജുനെതിരെ ശക്തമായ തെളിവുകളുണ്ടെന്നും ഷഫീഖിന്റെ ഫോണ്‍ രേഖകള്‍ മൊഴി ശരിവയ്ക്കുന്നുവെന്നും കസ്റ്റംസ് വ്യക്തമാക്കി. രാവിലെ 11 മണിക്ക് കൊച്ചിയിലെ കസ്റ്റംസ് ആസ്ഥാനത്തെത്തിയ അര്‍ജുനെ 9 മണിക്കൂറോളമാണ് ചോദ്യം ചെയ്തതെന്നാണ് വിവരം. പ്രിവന്റീവ് ഓഫീസില്‍ ഹാജരാകാന്‍ നേരത്തെ അര്‍ജുന് കസ്റ്റംസ് നോട്ടീസ് നല്‍കിയിരുന്നു. അഭിഭാഷകര്‍ക്ക് ഒപ്പമാണ് […]

കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ അര്‍ജുന്‍ ആയങ്കിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസില്‍ നേരത്തെ അറസ്റ്റിലായ മുഹമ്മദ് ഷഫീഖിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. അര്‍ജുനെതിരെ ശക്തമായ തെളിവുകളുണ്ടെന്നും ഷഫീഖിന്റെ ഫോണ്‍ രേഖകള്‍ മൊഴി ശരിവയ്ക്കുന്നുവെന്നും കസ്റ്റംസ് വ്യക്തമാക്കി.
രാവിലെ 11 മണിക്ക് കൊച്ചിയിലെ കസ്റ്റംസ് ആസ്ഥാനത്തെത്തിയ അര്‍ജുനെ 9 മണിക്കൂറോളമാണ് ചോദ്യം ചെയ്തതെന്നാണ് വിവരം. പ്രിവന്റീവ് ഓഫീസില്‍ ഹാജരാകാന്‍ നേരത്തെ അര്‍ജുന് കസ്റ്റംസ് നോട്ടീസ് നല്‍കിയിരുന്നു. അഭിഭാഷകര്‍ക്ക് ഒപ്പമാണ് അര്‍ജുന്‍ എത്തിയത്. രണ്ടര കിലോയോളം സ്വര്‍ണ്ണം കടത്തിയ കേസിലാണ് അന്വേഷണം നടക്കുന്നത്.
കഴിഞ്ഞദിവസം രാമനാട്ടുകരയില്‍ അഞ്ചുപേര്‍ കാറപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഈ കാറപകടവുമായി ബന്ധപ്പെട്ടുള്ള അന്വേഷണം സ്വര്‍ണക്കടത്തിലേക്കും തുടര്‍ന്ന് ഇത് സ്വര്‍ണം തട്ടിയെടുക്കുന്ന സംഘത്തിലേക്കും അതുവഴി അര്‍ജുന്‍ ആയങ്കിയിലേക്കും എത്തുകയായിരുന്നു. കൂടാതെ, പങ്കാളിത്തം സംബന്ധിച്ച ശബ്ദരേഖയും പുറത്തു വന്നിരുന്നു. കരിപ്പൂര്‍ വിമാനത്താവളത്തിലൂടെ കള്ളക്കടത്ത് സ്വര്‍ണം കടത്താനും അത് തട്ടിയെടുക്കാനുമായി നിരവധി സംഘങ്ങള്‍ ആയിരുന്നു അപകടം ഉണ്ടായ ദിവസം ഇവിടെ എത്തിയത്. അര്‍ജുന്‍ ആയങ്കിയും സംഭവദിവസം കരിപ്പൂരില്‍ എത്തിയതിന്റെ തെളിവ് പുറത്തു വന്നിരുന്നു. എന്നാല്‍, സ്വര്‍ണം വിമാനത്താവളത്തില്‍ വെച്ച് കസ്റ്റംസ് പിടികൂടിയതോടെയാണ് പദ്ധതി പൊളിഞ്ഞത്.
ചുവന്ന സ്വിഫ്റ്റ് കാറിലായിരുന്നു അര്‍ജുന്‍ കരിപ്പൂരിലെത്തിയത്. പിന്നീട് കണ്ണൂര്‍ അഴീക്കോട് ഉപേക്ഷിക്കപ്പെട്ട കാര്‍ പോലീസ് എത്തുന്നതിനു മുമ്പേ ഇവിടെ നിന്ന് മാറ്റുകയായിരുന്നു. എന്നാല്‍, ഞായറാഴ്ച മറ്റൊരിടത്ത് കാര്‍ കണ്ടെത്തുകയും ചെയ്തു. ഡി വൈ എഫ് ഐ നേതാവിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കാറായിരുന്നു ഇത്. ഈ വാഹന ഉടമയെ ഡി വൈ എഫ് ഐയില്‍ നിന്ന് പുറത്താക്കി. ഇതിനിടെ സി പി എം നേതാക്കള്‍ക്കൊപ്പം അര്‍ജുന്‍ ആയങ്കി നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. അതേസമയം ഡി വൈ എഫ് ഐയില്‍ നിന്ന് അര്‍ജുനെ നേരത്തെ തന്നെ പുറത്താക്കിയെന്ന് സംഘടന പറയുന്നു. അര്‍ജുന്‍ ആയങ്കി ഇരുപതോളം തവണ കള്ളക്കടത്ത് സ്വര്‍ണം തട്ടിയെടുത്തിട്ടുണ്ടെന്നാണ് വിവരം.