കണ്ണൂര്‍ വിമാനത്താവളത്തില്‍ 40 ലക്ഷം രൂപയുടെ സ്വര്‍ണവുമായി കാസര്‍കോട്, കോഴിക്കോട് സ്വദേശികള്‍ അറസ്റ്റില്‍

മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്രാ വിമാനത്താവളത്തില്‍ 40 ലക്ഷം രൂപയുടെ സ്വര്‍ണവുമായി കാസര്‍കോട്, കോഴിക്കോട് സ്വദേശികള്‍ അറസ്റ്റിലായി. 826 ഗ്രാം സ്വര്‍ണം കസ്റ്റംസ് പിടികൂടി. കാസര്‍കോട് സ്വദേശി നൂറുദ്ദീന്‍, കോഴിക്കോട് തൂണേരി സ്വദേശി സഹദ് എന്നിവരാണ് പിടിയിലായത്. ഞായറാഴ്ച രാവിലെ കണ്ണൂരിലെത്തിയ ദുബായില്‍ നിന്നുള്ള എയര്‍ ഇന്ത്യാ എക്‌സ്പ്രസിലാണ് ഇരുവരും വന്നത്. സഹദില്‍ നിന്ന് 670 ഗ്രാമും നൂറുദ്ദീനില്‍ നിന്ന് 156 ഗ്രാം സ്വര്‍ണവുമാണ് പിടികൂടിയത്. കസ്റ്റംസ് അസി. കമീഷണര്‍മാരായ ഇ വികാസ്, വെങ്കിട് നായിക്, സൂപ്രണ്ടുമാരായ കെ […]

മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്രാ വിമാനത്താവളത്തില്‍ 40 ലക്ഷം രൂപയുടെ സ്വര്‍ണവുമായി കാസര്‍കോട്, കോഴിക്കോട് സ്വദേശികള്‍ അറസ്റ്റിലായി. 826 ഗ്രാം സ്വര്‍ണം കസ്റ്റംസ് പിടികൂടി. കാസര്‍കോട് സ്വദേശി നൂറുദ്ദീന്‍, കോഴിക്കോട് തൂണേരി സ്വദേശി സഹദ് എന്നിവരാണ് പിടിയിലായത്.

ഞായറാഴ്ച രാവിലെ കണ്ണൂരിലെത്തിയ ദുബായില്‍ നിന്നുള്ള എയര്‍ ഇന്ത്യാ എക്‌സ്പ്രസിലാണ് ഇരുവരും വന്നത്. സഹദില്‍ നിന്ന് 670 ഗ്രാമും നൂറുദ്ദീനില്‍ നിന്ന് 156 ഗ്രാം സ്വര്‍ണവുമാണ് പിടികൂടിയത്. കസ്റ്റംസ് അസി. കമീഷണര്‍മാരായ ഇ വികാസ്, വെങ്കിട് നായിക്, സൂപ്രണ്ടുമാരായ കെ സുകുമാരന്‍, സി വി മാധവന്‍, ഇന്‍സ്‌പെക്ടര്‍മാരായ എന്‍ അശോക് കുമാര്‍, ബി യദുകൃഷ്ണ, കെ വി രാജു, സന്ദീപ്കുമാര്‍, സോനിത്ത്കുമാര്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

Related Articles
Next Story
Share it