കരിപ്പൂരില്‍ വന്‍ സ്വര്‍ണ്ണവേട്ട; കടത്താന്‍ കൂട്ടുനിന്ന രണ്ടു ജീവനക്കാര്‍ അറസ്റ്റില്‍
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട. ദുബായില്‍ നിന്ന് കടത്തിയ അഞ്ച് കിലോ സ്വര്‍ണ്ണ മിശ്രിതം പിടികൂടി. സ്വര്‍ണ്ണം കടത്താന്‍ കൂട്ടുനിന്ന ഇന്‍ഡിഗോ വിമാന കമ്പനിയിലെ രണ്ട് ജീവനക്കാരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. ഇന്‍ഡിഗോയുടെ റാംപ് സൂപ്പര്‍ വൈസര്‍ സാജിദ് റഹ്‌മാന്‍, കസ്റ്റമര്‍ സര്‍വീസ് ഏജന്റ് മുഹമ്മദ് സാമില്‍ എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും സ്വര്‍ണ്ണക്കടത്തിന് കൂട്ടുനിന്നുവെന്നും നേരത്തേയും പലതവണ സ്വര്‍ണ്ണം കടത്താന്‍ സഹായിച്ചുവെന്നും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.വയനാട് സ്വദേശി അഷ്‌ക്കറലിയാണ് ലഗേജില്‍ അഞ്ച് കിലോ സ്വര്‍ണ്ണമിശ്രിതം കടത്തിയത്. […]

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട. ദുബായില്‍ നിന്ന് കടത്തിയ അഞ്ച് കിലോ സ്വര്‍ണ്ണ മിശ്രിതം പിടികൂടി. സ്വര്‍ണ്ണം കടത്താന്‍ കൂട്ടുനിന്ന ഇന്‍ഡിഗോ വിമാന കമ്പനിയിലെ രണ്ട് ജീവനക്കാരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. ഇന്‍ഡിഗോയുടെ റാംപ് സൂപ്പര്‍ വൈസര്‍ സാജിദ് റഹ്‌മാന്‍, കസ്റ്റമര്‍ സര്‍വീസ് ഏജന്റ് മുഹമ്മദ് സാമില്‍ എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും സ്വര്‍ണ്ണക്കടത്തിന് കൂട്ടുനിന്നുവെന്നും നേരത്തേയും പലതവണ സ്വര്‍ണ്ണം കടത്താന്‍ സഹായിച്ചുവെന്നും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വയനാട് സ്വദേശി അഷ്‌ക്കറലിയാണ് ലഗേജില്‍ അഞ്ച് കിലോ സ്വര്‍ണ്ണമിശ്രിതം കടത്തിയത്. പെട്ടിക്കുള്ളില്‍ സൂക്ഷിച്ചിരുന്ന വസ്ത്രങ്ങളില്‍ രഹസ്യ അറ ഉണ്ടാക്കിയാണ് ഇത്. സ്വര്‍ണ്ണത്തിന് രണ്ടരകോടി രൂപ വിലവരും. അറസ്റ്റിലായ രണ്ടു ജീവനക്കാരും ലഗേജ് വിമാനത്താവളത്തിന് പുറത്തെത്തിക്കാന്‍ സഹായിക്കുകയായിരുന്നുവെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതേസമയം ജീവനക്കാര്‍ പിടിയിലായത് മനസ്സിലാക്കിയ അഷ്‌ക്കറലി ലഗേജ് വാങ്ങാന്‍ കാത്തുനില്‍ക്കാതെ വിമാനത്താവളത്തില്‍ നിന്ന് മുങ്ങുകയായിരുന്നു. ലഗേജില്‍ ഇന്റര്‍നാഷണല്‍ ടാഗ് മാറ്റി ഡൊമസ്റ്റിക് ടാഗ് പതിപ്പിച്ചാണ് ജീവനക്കാര്‍ സ്വര്‍ണ്ണക്കടത്തിന് കൂട്ടുനിന്നത്. ഡൊമസ്റ്റിക് ടാഗ് ആകുമ്പോള്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധിക്കില്ലെന്ന വിശ്വാസത്തിലായിരുന്നു ഇത്. ആഴ്ചകള്‍ക്ക് മുമ്പ് സ്വര്‍ണ്ണക്കടത്തിന് കൂട്ടുനിന്ന ഒരു കസ്റ്റംസ് സൂപ്രണ്ടും പിടിയിലായിരുന്നു.