കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട; മൂന്ന് കിലോ സ്വര്‍ണവുമായി 2 പേര്‍ പിടിയില്‍

കരിപ്പൂര്‍: കോഴിക്കോട് അന്താരാഷട്ര വിമാനത്താവളത്തില്‍ നികുതി വെട്ടിച്ച് സ്വര്‍ണം കടത്താനുള്ള ശ്രമത്തിനിടെ രണ്ട് പേര്‍ പിടിയിലായി. പിടിച്ചെടുത്ത സ്വര്‍ണത്തിന് 1.65 കോടി വില വരും. ഷാര്‍ജയില്‍ നിന്നെത്തിയ കോഴിക്കോട് സ്വദേശിയായ 38കാരനും എറണാകുളം സ്വദേശിയായ മുപ്പതുകാരനുമാണ് പിടിയിലായത്. രണ്ട് കിലോ 79 ഗ്രാം സ്വര്‍ണ മിശ്രിതവുമാണ് കോഴിക്കോട് സ്വദേശിയില്‍ നിന്ന് പിടികൂടിയത്. കാലില്‍ സോക്‌സിനുള്ളില്‍ കെട്ടിവെച്ച സ്വര്‍ണ മിശ്രിതത്തില്‍ നിന്ന് 1681 ഗ്രാം സ്വര്‍ണം വേര്‍തിരിച്ചെടുത്തു. 1251 ഗ്രാം സ്വര്‍ണ മിശ്രിതമാണ് ഇതേ വിമാനത്തിലെത്തിയ എറണാകുളം സ്വദേശിയില്‍ […]

കരിപ്പൂര്‍: കോഴിക്കോട് അന്താരാഷട്ര വിമാനത്താവളത്തില്‍ നികുതി വെട്ടിച്ച് സ്വര്‍ണം കടത്താനുള്ള ശ്രമത്തിനിടെ രണ്ട് പേര്‍ പിടിയിലായി. പിടിച്ചെടുത്ത സ്വര്‍ണത്തിന് 1.65 കോടി വില വരും. ഷാര്‍ജയില്‍ നിന്നെത്തിയ കോഴിക്കോട് സ്വദേശിയായ 38കാരനും എറണാകുളം സ്വദേശിയായ മുപ്പതുകാരനുമാണ് പിടിയിലായത്.

രണ്ട് കിലോ 79 ഗ്രാം സ്വര്‍ണ മിശ്രിതവുമാണ് കോഴിക്കോട് സ്വദേശിയില്‍ നിന്ന് പിടികൂടിയത്. കാലില്‍ സോക്‌സിനുള്ളില്‍ കെട്ടിവെച്ച സ്വര്‍ണ മിശ്രിതത്തില്‍ നിന്ന് 1681 ഗ്രാം സ്വര്‍ണം വേര്‍തിരിച്ചെടുത്തു. 1251 ഗ്രാം സ്വര്‍ണ മിശ്രിതമാണ് ഇതേ വിമാനത്തിലെത്തിയ എറണാകുളം സ്വദേശിയില്‍ നിന്ന് പിടികൂടിയത്.

കാര്‍ഡ് ബോര്‍ഡ് ബോക്‌സിന്റെ പാളികളില്‍ ഒളിപ്പിച്ചായിരുന്നു സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് യൂണിറ്റിന്റെ പരിശോധനയിലാണ് സ്വര്‍ണക്കടത്ത് പിടികൂടിയത്.

Related Articles
Next Story
Share it