കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട; 2 കിലോയിലേറെ സ്വര്‍ണം പിടികൂടി; മലദ്വാരത്തില്‍ ഒളിപ്പിച്ചുകടത്താനുള്ള ശ്രമത്തിനിടെ കാസര്‍കോട് സ്വദേശികളായ 2 പേര്‍ പിടിയില്‍, യുവതിയില്‍ നിന്ന് 62 പവന്‍ സ്വര്‍ണം പിടികൂടി

കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. അനധികൃതമായി കടത്താന്‍ ശ്രമിച്ച രണ്ട് കിലോയിലേറെ സ്വര്‍ണം കസ്റ്റംസ് പിടികൂടി. 48 മണിക്കൂറിനിടെ ഒമ്പത് കേസുകളിലായി ഒരു കോടി 15 ലക്ഷം രൂപ വിലവരുന്ന 2284 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. ആറര ലക്ഷം രൂപ വിലവരുന്ന എട്ടര കിലോ കുങ്കുമപൂവും പിടിച്ചെടുത്തു. ദുബായില്‍ നിന്നും എത്തിയ നാല് യാത്രക്കാരില്‍ നിന്ന് 810 ഗ്രാം സ്വര്‍ണവും മൂന്ന് പേരില്‍ നിന്നായി 885 ഗ്രാം സ്വര്‍ണവും പിടികൂടി. മലപ്പുറം സ്വദേശിയായ യുവതിയില്‍ […]

കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. അനധികൃതമായി കടത്താന്‍ ശ്രമിച്ച രണ്ട് കിലോയിലേറെ സ്വര്‍ണം കസ്റ്റംസ് പിടികൂടി. 48 മണിക്കൂറിനിടെ ഒമ്പത് കേസുകളിലായി ഒരു കോടി 15 ലക്ഷം രൂപ വിലവരുന്ന 2284 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. ആറര ലക്ഷം രൂപ വിലവരുന്ന എട്ടര കിലോ കുങ്കുമപൂവും പിടിച്ചെടുത്തു.

ദുബായില്‍ നിന്നും എത്തിയ നാല് യാത്രക്കാരില്‍ നിന്ന് 810 ഗ്രാം സ്വര്‍ണവും മൂന്ന് പേരില്‍ നിന്നായി 885 ഗ്രാം സ്വര്‍ണവും പിടികൂടി. മലപ്പുറം സ്വദേശിയായ യുവതിയില്‍ നിന്ന് 500 ഗ്രാം സ്വര്‍ണവും പിടിച്ചെടുത്തു. സംഭവത്തില്‍ കാസര്‍കോട് സ്വദേശികളായ സദാന്‍ മുഹമ്മദ്, ജഷീര്‍ എന്നിവര്‍ പിടിയിലായി.

ജംഷീറിന്റെ ബാഗില്‍ നിന്ന് മൂന്ന് കിലോ കുങ്കുമപ്പൂവും കണ്ടെടുത്തിട്ടുണ്ട്. സ്വര്‍ണം മിശ്രിത രൂപത്തിലാക്കി ക്യാപ്സ്യൂള്‍ രൂപത്തില്‍ മലദ്വാരത്തില്‍ ഒളിപ്പിച്ചും ടേബിള്‍ ലാമ്പില്‍ മറച്ചുവച്ചും കടത്തവെയാണ് ഇരുവരും പിടിയിലായത്. മറ്റൊരു യാത്രക്കാരനില്‍ നിന്ന് 5.5 കിലോ കുങ്കുമപൂവും 89 ഗ്രാം സ്വര്‍ണവും പിടിച്ചെടുത്തു.

Gold seized in Karipur airport

Related Articles
Next Story
Share it