കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട; രണ്ടര കിലോ സ്വര്‍ണവുമായി 23കാരന്‍ പിടിയില്‍

കരിപ്പൂര്‍: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട തുടരുന്നു. തിങ്കളാഴ്ച എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് 1.11 കോടിയുടെ സ്വര്‍ണം പിടികൂടി. തുടര്‍ച്ചയായി രണ്ടാം ദിവസമാണിത് സ്വര്‍ണം പിടികൂടുന്നത്. മലപ്പുറം മൂര്‍ക്കനാട് സ്വദേശി മുഹമ്മദ് ഷഫീഖ് മേലേതിലില്‍ (23) നിന്നാണ് 2.33 കിലോഗ്രാം സ്വര്‍ണം പിടികൂടിയത്. ഇയാള്‍ ദുബൈയില്‍ നിന്ന് പുലര്‍ച്ച 2.30നുള്ള എയര്‍ ഇന്ത്യ വിമാനത്തിലാണ് കരിപ്പൂരിലെത്തിയത്. കോഫി മേക്കര്‍ മെഷീനില്‍ ഒളിപ്പിച്ച സ്വര്‍ണം കസ്റ്റംസ് പരിശോധനയിലാണ് കണ്ടെത്തിയത്. അറസ്റ്റിലായ ഷെഫീഖിനെ കോടതി റിമാന്‍ഡ് ചെയ്തു. ഡെപ്യൂട്ടി കമീഷണര്‍ […]

കരിപ്പൂര്‍: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട തുടരുന്നു. തിങ്കളാഴ്ച എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് 1.11 കോടിയുടെ സ്വര്‍ണം പിടികൂടി. തുടര്‍ച്ചയായി രണ്ടാം ദിവസമാണിത് സ്വര്‍ണം പിടികൂടുന്നത്. മലപ്പുറം മൂര്‍ക്കനാട് സ്വദേശി മുഹമ്മദ് ഷഫീഖ് മേലേതിലില്‍ (23) നിന്നാണ് 2.33 കിലോഗ്രാം സ്വര്‍ണം പിടികൂടിയത്.

ഇയാള്‍ ദുബൈയില്‍ നിന്ന് പുലര്‍ച്ച 2.30നുള്ള എയര്‍ ഇന്ത്യ വിമാനത്തിലാണ് കരിപ്പൂരിലെത്തിയത്. കോഫി മേക്കര്‍ മെഷീനില്‍ ഒളിപ്പിച്ച സ്വര്‍ണം കസ്റ്റംസ് പരിശോധനയിലാണ് കണ്ടെത്തിയത്. അറസ്റ്റിലായ ഷെഫീഖിനെ കോടതി റിമാന്‍ഡ് ചെയ്തു. ഡെപ്യൂട്ടി കമീഷണര്‍ ടി.എ. കിരണ്‍, സൂപ്രണ്ടുമാരായ സി.പി. സബീഷ്, പൗലോസ്, രഞ്ജി വില്യംസ്, ഇന്‍സ്‌പെക്ടര്‍മാരായ സഞ്ജീവ് കുമാര്‍, ശില്‍പ ഗോയല്‍, എന്‍. റഹീസ്, രാമേന്ദ്ര സിംഗ്, കെ.കെ. പ്രിയ എന്നിവരടങ്ങിയ സംഘമാണ് സ്വര്‍ണം പിടികൂടിയത്.

Related Articles
Next Story
Share it