കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട; യുവാവ് കസ്റ്റംസ് പിടിയില്‍

കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. അനധികൃതമായി കടത്താന്‍ ശ്രമിച്ച 30 ലക്ഷത്തോളം രൂപ വില വരുന്ന സ്വര്‍ണം കസ്റ്റംസ് പിടികൂടി. മലപ്പുറം കോടൂര്‍ സ്വദേശി നെച്ചിക്കണ്ടന്‍ സുഹൈബില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. 648.5 ഗ്രാം സ്വര്‍ണമിശ്രിതമാണ് കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്. ദുബൈയില്‍ നിന്നു ഫ്ളൈ ദുബൈയുടെ വിമാനത്തിലെത്തിയതായിരുന്നു സുഹൈബ്. ക്യാപ്സ്യൂള്‍ രൂപത്തിലുള്ള മൂന്ന് പായ്ക്കറ്റുകളിലായി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം.

കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. അനധികൃതമായി കടത്താന്‍ ശ്രമിച്ച 30 ലക്ഷത്തോളം രൂപ വില വരുന്ന സ്വര്‍ണം കസ്റ്റംസ് പിടികൂടി. മലപ്പുറം കോടൂര്‍ സ്വദേശി നെച്ചിക്കണ്ടന്‍ സുഹൈബില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.

648.5 ഗ്രാം സ്വര്‍ണമിശ്രിതമാണ് കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്. ദുബൈയില്‍ നിന്നു ഫ്ളൈ ദുബൈയുടെ വിമാനത്തിലെത്തിയതായിരുന്നു സുഹൈബ്. ക്യാപ്സ്യൂള്‍ രൂപത്തിലുള്ള മൂന്ന് പായ്ക്കറ്റുകളിലായി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം.

Related Articles
Next Story
Share it