കണ്ണൂരിലും സ്വര്‍ണവേട്ട; മലദ്വാരത്തിലും എമര്‍ജന്‍സി ലൈറ്റിലും ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണം കസ്റ്റംസ് പിടികൂടി

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട. 1.15 കോടിയോളം രൂപ വിലമതിക്കുന്ന സ്വര്‍ണം പേസ്റ്റ് രൂപത്തിലാക്കി കടത്താന്‍ ശ്രമിക്കുന്നതിനിടെ കസ്റ്റംസ് പിടികൂടി. കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇതാദ്യമായാണ് ഇത്രയധികം സ്വര്‍ണം കസ്റ്റംസ് പിടിച്ചെടുക്കുന്നത്. സംഭവത്തില്‍ കോഴിക്കോട് സ്വദേശിയെ അറസ്റ്റ് ചെയ്തു. മലദ്വാരത്തിലും എമര്‍ജന്‍സി ലൈറ്റിലും ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. ദുബായില്‍ നിന്നെത്തിയ വിമാനത്തിലാണ് സ്വര്‍ണം കൊണ്ടുവന്നത്. സുരക്ഷാ പരിശോധനയ്ക്കിടെ സംശയം തോന്നിയ യുവാവിനെ കസ്റ്റഡിയിലെടുത്ത് പരിശോധന നടത്തിയപ്പോള്‍ രണ്ട് കിലോ സ്വര്‍ണം കണ്ടെടുക്കുകയായിരുന്നു. അടുത്ത കാലത്തായി കണ്ണൂര്‍ വിമാനത്താവളത്തിലൂടെ […]

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട. 1.15 കോടിയോളം രൂപ വിലമതിക്കുന്ന സ്വര്‍ണം പേസ്റ്റ് രൂപത്തിലാക്കി കടത്താന്‍ ശ്രമിക്കുന്നതിനിടെ കസ്റ്റംസ് പിടികൂടി. കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇതാദ്യമായാണ് ഇത്രയധികം സ്വര്‍ണം കസ്റ്റംസ് പിടിച്ചെടുക്കുന്നത്. സംഭവത്തില്‍ കോഴിക്കോട് സ്വദേശിയെ അറസ്റ്റ് ചെയ്തു.

മലദ്വാരത്തിലും എമര്‍ജന്‍സി ലൈറ്റിലും ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. ദുബായില്‍ നിന്നെത്തിയ വിമാനത്തിലാണ് സ്വര്‍ണം കൊണ്ടുവന്നത്.
സുരക്ഷാ പരിശോധനയ്ക്കിടെ സംശയം തോന്നിയ യുവാവിനെ കസ്റ്റഡിയിലെടുത്ത് പരിശോധന നടത്തിയപ്പോള്‍ രണ്ട് കിലോ സ്വര്‍ണം കണ്ടെടുക്കുകയായിരുന്നു.

അടുത്ത കാലത്തായി കണ്ണൂര്‍ വിമാനത്താവളത്തിലൂടെ സ്വര്‍ണക്കടത്ത് വ്യാപകമായിരിക്കുകയാണ്. ഇതേതുടര്‍ന്ന് കസ്റ്റംസ് പരിശോധന ശക്തമാക്കി.

Gold seized in Kannur airport

Related Articles
Next Story
Share it