ഈത്തപ്പഴങ്ങള്‍ക്കുള്ളില്‍ ഒളിപ്പിച്ചുകടത്തിയ സ്വര്‍ണ്ണവുമായി കാസര്‍കോട് സ്വദേശി അറസ്റ്റില്‍
കാസര്‍കോട്: ഈത്തപ്പഴങ്ങള്‍ക്കുള്ളില്‍ ഒളിപ്പിച്ചുകടത്തിയ 170 ഗ്രാം സ്വര്‍ണ്ണവുമായി കാസര്‍കോട് സ്വദേശി കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയിലായി. കാസര്‍കോട്ടെ ഇസ്മായില്‍ പുത്തൂര്‍ അബ്ദുല്ല(38)യെയാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് അറസ്റ്റ് ചെയ്തത്. സ്വര്‍ണ്ണം ചെറുകഷണങ്ങളാക്കി ഈത്തപ്പഴങ്ങള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. പിടികൂടിയ സ്വര്‍ണ്ണത്തിന് ആഭ്യന്തരവിപണിയില്‍ 10,47,200 രൂപ വിലവരും. മസ്‌ക്കറ്റില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് ഇസ്മായില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയത്. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ ഈത്തപ്പഴങ്ങള്‍ക്കുള്ളില്‍ 38 ചെറുസ്വര്‍ണ്ണകഷണങ്ങള്‍ കണ്ടെത്തുകയായിരുന്നു. ഇതുസംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന് കസ്റ്റംസ് വ്യക്തമാക്കി.