സ്വര്‍ണ വിലയില്‍ വര്‍ധന; പവന് 35,760 രൂപയായി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വര്‍ധിച്ചു. പവന് 80 രൂപ വര്‍ധിച്ച് 35,760 രൂപയായി. മൂന്നു ദിവസത്തെ ഇടവേളയ്ക്കു ശേഷമാണ് വിലയില്‍ വര്‍ധന ഉണ്ടായത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഗ്രാമിന് 10 രൂപ കൂടി 4470 രൂപയായി. ഈ മാസം ആദ്യം 35,040 രൂപയായിരുന്നു വില. കഴിഞ്ഞ വെള്ളിയാഴ്ച എണ്‍പതു രൂപ ഉയര്‍ന്ന പവന്‍ വില പിന്നീടുള്ള ദിവസങ്ങളില്‍ മാറ്റമില്ലാതെ തുടരുകയായിരുന്നു. മെയ് 8 മുതല്‍ 10 വരെ സ്വര്‍ണ വില മാറ്റമില്ലാതെ തുടരുകയായിരുന്നു. […]

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വര്‍ധിച്ചു. പവന് 80 രൂപ വര്‍ധിച്ച് 35,760 രൂപയായി. മൂന്നു ദിവസത്തെ ഇടവേളയ്ക്കു ശേഷമാണ് വിലയില്‍ വര്‍ധന ഉണ്ടായത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഗ്രാമിന് 10 രൂപ കൂടി 4470 രൂപയായി. ഈ മാസം ആദ്യം 35,040 രൂപയായിരുന്നു വില.

കഴിഞ്ഞ വെള്ളിയാഴ്ച എണ്‍പതു രൂപ ഉയര്‍ന്ന പവന്‍ വില പിന്നീടുള്ള ദിവസങ്ങളില്‍ മാറ്റമില്ലാതെ തുടരുകയായിരുന്നു. മെയ് 8 മുതല്‍ 10 വരെ സ്വര്‍ണ വില മാറ്റമില്ലാതെ തുടരുകയായിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 35,680 രൂപയും ഒരു ഗ്രാമിന് 4,460 രൂപയുമായിരുന്നു. മെയ് ഒന്ന്, രണ്ട് തീയതികളില്‍ സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു. പവന് 35,040 രൂപയായിരുന്നു അന്നത്തെ വില.

Related Articles
Next Story
Share it