സ്വര്‍ണവില പവന് 560 രൂപ വര്‍ധിച്ചു

കൊച്ചി: സ്വര്‍ണവില പവന് 560 രൂപ വര്‍ധിച്ചു. 35,880 രൂപയാണ് സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ചൊവ്വാഴ്ച വില കുറഞ്ഞ ശേഷമാണ് വീണ്ടും കൂടിയത്. വര്‍ധനവോടെ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 70 രൂപ ഉയര്‍ന്ന് 4485 രൂപയായി. സ്വര്‍ണവിലയില്‍ ഇനിയും മുന്നേറ്റം ഉണ്ടാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായതോടെ ധനവിപണിയിലുണ്ടായ അസ്ഥിരത സ്വര്‍ണത്തിനു ഗുണമായെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. വരുംദിവസങ്ങളിലും വിലയില്‍ വര്‍ധനവുണ്ടായേക്കാം. 2500 രൂപയിലേറെയാണ് ഈ […]

കൊച്ചി: സ്വര്‍ണവില പവന് 560 രൂപ വര്‍ധിച്ചു. 35,880 രൂപയാണ് സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ചൊവ്വാഴ്ച വില കുറഞ്ഞ ശേഷമാണ് വീണ്ടും കൂടിയത്. വര്‍ധനവോടെ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 70 രൂപ ഉയര്‍ന്ന് 4485 രൂപയായി.

സ്വര്‍ണവിലയില്‍ ഇനിയും മുന്നേറ്റം ഉണ്ടാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായതോടെ ധനവിപണിയിലുണ്ടായ അസ്ഥിരത സ്വര്‍ണത്തിനു ഗുണമായെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. വരുംദിവസങ്ങളിലും വിലയില്‍ വര്‍ധനവുണ്ടായേക്കാം. 2500 രൂപയിലേറെയാണ് ഈ മാസം വര്‍ധിച്ചത്.

Related Articles
Next Story
Share it