സ്വര്‍ണവിലയില്‍ വര്‍ധന; പവന് 440 രൂപ കൂടി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില പവന് 440 രൂപ വര്‍ധിച്ചു. ഇതോടെ പവന് 33,320 രൂപയായി. ഗ്രാമിന് 55 രൂപ വര്‍ധിച്ച് 4,165 രൂപയായി. കഴിഞ്ഞ മൂന്നു വ്യാപാര ദിനങ്ങള്‍ക്കിടെ പവന് 640 രൂപയുടെ കുറവ് നേരിട്ടിരുന്നു. ഇതിനു ശേഷമാണ് ഇന്നു വില വര്‍ധിച്ചത്. ബുധനാഴ്ച ഗ്രാമിന് 25 രൂപയും പവന് 200 രൂപയും കുറഞ്ഞതോടെ സ്വര്‍ണവില 33,000 രൂപയ്ക്കു താഴെയെത്തിയിരുന്നു. കഴിഞ്ഞ ഓഗസ്റ്റില്‍ ചരിത്രത്തിലെ ഏറ്റവും കൂടിയ വിലയായ 44000 രൂപ രേഖപ്പെടുത്തിയ ശേഷം പിന്നീട് […]

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില പവന് 440 രൂപ വര്‍ധിച്ചു. ഇതോടെ പവന് 33,320 രൂപയായി. ഗ്രാമിന് 55 രൂപ വര്‍ധിച്ച് 4,165 രൂപയായി. കഴിഞ്ഞ മൂന്നു വ്യാപാര ദിനങ്ങള്‍ക്കിടെ പവന് 640 രൂപയുടെ കുറവ് നേരിട്ടിരുന്നു. ഇതിനു ശേഷമാണ് ഇന്നു വില വര്‍ധിച്ചത്. ബുധനാഴ്ച ഗ്രാമിന് 25 രൂപയും പവന് 200 രൂപയും കുറഞ്ഞതോടെ സ്വര്‍ണവില 33,000 രൂപയ്ക്കു താഴെയെത്തിയിരുന്നു.

കഴിഞ്ഞ ഓഗസ്റ്റില്‍ ചരിത്രത്തിലെ ഏറ്റവും കൂടിയ വിലയായ 44000 രൂപ രേഖപ്പെടുത്തിയ ശേഷം പിന്നീട് തുടര്‍ച്ചയായി വില കുറയുകയായിരുന്നു. ഈ വര്‍ഷത്തെ കേന്ദ്ര ബജറ്റിനു ശേഷമാണ് രാജ്യത്ത് സ്വര്‍ണ്ണവിലയില്‍ ചാഞ്ചാട്ടം തുടങ്ങിയത്. കേന്ദ്രബജറ്റില്‍ സ്വര്‍ണ്ണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചിരുന്നു. ഇതിന് പിന്നാലെ വിലയിടിവുണ്ടായെങ്കിലും പിന്നീട് ഏറിയും കുറഞ്ഞു നില്‍ക്കുകയാണ്.

ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് ശേഷമാണ് സ്വര്‍ണ്ണം ഒരു സുരക്ഷിത നിക്ഷേപമായി ആളുകള്‍ കണ്ടു തുടങ്ങിയത്. ആഭരണങ്ങളായി ഉപയോഗിച്ചിരുന്ന ഈ മഞ്ഞലോഹം ക്രമേണ, പ്രതിസന്ധിഘട്ടങ്ങളില്‍ തുണയാകുന്ന നിക്ഷേപമായി മാറി. ആവശ്യം ഏറിയതോടെ വിലയും അതനുസരിച്ച് ഉയരാന്‍ തുടങ്ങി. നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണ്ണം വളര്‍ന്നതോടെ കൂടുതല്‍ ഇറക്കുമതി ചെയ്യാനും തുടങ്ങി.

സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളര്‍ - രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സാധാരണയായി വില നിര്‍ണയിക്കപ്പെടുന്നത്. വില കൂടിയാലും കുറഞ്ഞാലും സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് ജനങ്ങള്‍ എന്നും കാണുന്നത്. സ്വര്‍ണ്ണ നിക്ഷേപത്തില്‍ ആളുകള്‍ക്ക് താത്പ്പര്യം വര്‍ധിച്ചതോടെ കഴിഞ്ഞ കുറെ വര്‍ഷങ്ങള്‍ക്കിടെ സ്വര്‍ണ്ണം 15% വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്വര്‍ണ്ണ ഉപഭോക്താക്കളായ ഇന്ത്യയില്‍ ടണ്‍ കണക്കിന് സ്വര്‍ണ്ണം ഓരോ വര്‍ഷവും ഇറക്കുമതി ചെയ്യപ്പെടുന്നുണ്ട്.

Related Articles
Next Story
Share it