സ്വര്‍ണവില ശരവേഗത്തില്‍ തന്നെ; 54,000വും കടന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് പവന് 54,000 കടന്ന് മുന്നോട്ട്. ഇറാന്‍-ഇസ്രയേല്‍ യുദ്ധഭീതി തല്‍ക്കാലം ഒഴിഞ്ഞിട്ടും സ്വര്‍ണവില കുതിപ്പ് തുടരുകയാണ്. അന്താരാഷ്ട്ര സ്വര്‍ണവില 2387 ഡോളറിലും രൂപയുടെ വിനിമയ നിരക്ക് 83.53ലുമാണ്. ഒരു പവന് ഇന്ന് 720 രൂപയാണ് വര്‍ധിച്ചത്. വിപണി വില പവന് 54,360 രൂപയായി.നിലവില്‍ സ്വര്‍ണാഭരണ ഉപഭോക്താക്കള്‍ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങണമെങ്കില്‍ പണിക്കൂലിയും ജി.എസ്.ടിയും അടക്കം 59,000 രൂപ നല്‍കണം. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 6,795 രൂപയാണ്. […]

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് പവന് 54,000 കടന്ന് മുന്നോട്ട്. ഇറാന്‍-ഇസ്രയേല്‍ യുദ്ധഭീതി തല്‍ക്കാലം ഒഴിഞ്ഞിട്ടും സ്വര്‍ണവില കുതിപ്പ് തുടരുകയാണ്. അന്താരാഷ്ട്ര സ്വര്‍ണവില 2387 ഡോളറിലും രൂപയുടെ വിനിമയ നിരക്ക് 83.53ലുമാണ്. ഒരു പവന് ഇന്ന് 720 രൂപയാണ് വര്‍ധിച്ചത്. വിപണി വില പവന് 54,360 രൂപയായി.
നിലവില്‍ സ്വര്‍ണാഭരണ ഉപഭോക്താക്കള്‍ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങണമെങ്കില്‍ പണിക്കൂലിയും ജി.എസ്.ടിയും അടക്കം 59,000 രൂപ നല്‍കണം. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 6,795 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 5,690 രൂപയാണ്. വെള്ളിയുടെ വിലയും ഉയര്‍ന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 90 രൂപയാണ്. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 103 രൂപയായും ഉയര്‍ന്നു.

Related Articles
Next Story
Share it