ബന്തിയോട്ട് വീട് കുത്തിതുറന്ന് ഒന്നരപവന്റെ സ്വര്‍ണാഭരണങ്ങളും രണ്ട് ലക്ഷം രൂപ വിലവരുന്ന മൂന്ന് വാച്ചുകളും കവര്‍ന്നു; വാതില്‍ തുറന്ന് കിടക്കുന്നത് കണ്ട് സംശയം തോന്നിയെത്തിയ അയല്‍വാസിയായ സ്ത്രീക്ക് മുന്നിലൂടെ മോഷ്ടാവ് സ്ഥലം വിട്ടു

ബന്തിയോട്: വീട് പൂട്ടി വീട്ടമ്മപോയ അരമണിക്കൂറിനകം വീട് കുത്തിത്തുറന്ന് കവര്‍ച്ച. ഒന്നരപവന്‍ സ്വര്‍ണ്ണാഭരണങ്ങളും രണ്ട് ലക്ഷം രൂപ വിലവരുന്ന മൂന്ന് വാച്ചുകളും കവര്‍ന്ന് മോഷ്ടാവ് നാട്ടുകാരുടെ കണ്‍മുന്നില്‍വെച്ച് തലനാരിഴക്ക് രക്ഷപ്പെട്ടു. ഇന്നലെ ബന്തിയോട് കൊക്കച്ചാലിലാണ് സംഭവം. ഗള്‍ഫുകാരന്‍ അബ്ദുല്ലയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്.അബ്ദുല്ലയുടെ ഭാര്യ സറീന ബന്ധുവിന്റെ കല്ല്യാണവുമായി ബന്ധപ്പെട്ട് വസ്ത്രങ്ങള്‍ വാങ്ങാനായി ഓട്ടോയില്‍ ഉപ്പളയിലേക്ക് പുറപ്പെട്ടതായിരുന്നു. അതിനിടെയാണ് അയല്‍വാസിയായ സ്ത്രീ സറീനയോട് ഫോണില്‍ വിളിച്ച് വീടിന്റെ മുന്‍വശത്തെ വാതില്‍ തുറന്ന നിലയിലാണെന്നും അടക്കാന്‍ മറന്നുപോയതാണോ എന്നും […]

ബന്തിയോട്: വീട് പൂട്ടി വീട്ടമ്മപോയ അരമണിക്കൂറിനകം വീട് കുത്തിത്തുറന്ന് കവര്‍ച്ച. ഒന്നരപവന്‍ സ്വര്‍ണ്ണാഭരണങ്ങളും രണ്ട് ലക്ഷം രൂപ വിലവരുന്ന മൂന്ന് വാച്ചുകളും കവര്‍ന്ന് മോഷ്ടാവ് നാട്ടുകാരുടെ കണ്‍മുന്നില്‍വെച്ച് തലനാരിഴക്ക് രക്ഷപ്പെട്ടു. ഇന്നലെ ബന്തിയോട് കൊക്കച്ചാലിലാണ് സംഭവം. ഗള്‍ഫുകാരന്‍ അബ്ദുല്ലയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്.അബ്ദുല്ലയുടെ ഭാര്യ സറീന ബന്ധുവിന്റെ കല്ല്യാണവുമായി ബന്ധപ്പെട്ട് വസ്ത്രങ്ങള്‍ വാങ്ങാനായി ഓട്ടോയില്‍ ഉപ്പളയിലേക്ക് പുറപ്പെട്ടതായിരുന്നു. അതിനിടെയാണ് അയല്‍വാസിയായ സ്ത്രീ സറീനയോട് ഫോണില്‍ വിളിച്ച് വീടിന്റെ മുന്‍വശത്തെ വാതില്‍ തുറന്ന നിലയിലാണെന്നും അടക്കാന്‍ മറന്നുപോയതാണോ എന്നും ചോദിച്ചത്. വാതില്‍ പൂട്ടിയാണ് വീട്ടില്‍ നിന്നും മടങ്ങിയതെന്നും ഉടന്‍ എത്താമെന്നും അറിയിച്ച് സറീന പാതിവഴിയില്‍ നിന്ന് മടങ്ങുകയായിരുന്നു. അതിനിടെ അയല്‍വാസിയായ സ്ത്രീ സറീനയുടെ വീട്ടിലെത്തിയപ്പോള്‍ മാസ്‌ക് ധരിച്ച 22 വയസ് തോന്നിക്കുന്ന യുവാവ് വീട്ടില്‍ നിന്ന് ഇറങ്ങി വന്ന് റോഡരികില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടറോടിച്ചുപോവുകയായിരുന്നുവത്രെ. യുവാവിന്റെ കൈവശം സ്വര്‍ണ്ണവും വാച്ചുകളും കണ്ടതായി പറയുന്നു. അതിനിടെ സറീന എത്തി വീട് പരിശോധിച്ചപ്പോള്‍ വീടിന്റെ താഴത്തെ നിലയിലെ അലമാരയില്‍ സൂക്ഷിച്ച റാഡോ വാച്ചും മുകളിലെ നിലയിലെ അലമാരയില്‍ സൂക്ഷിച്ച രണ്ട് ടിസോട്ട് വാച്ചുകളും മോതിരവും സ്വര്‍ണ്ണകോയിനുമാണ് കവര്‍ന്നത്. വീടിന്റെ സമീപത്തെ ഒരു കടയുടേയും പള്ളിയിലേയും സി.സി.ടി.വി പരിശോധിച്ചപ്പോള്‍ മോഷ്ടാവ് അമിത വേഗതിയില്‍ സ്‌കൂട്ടറോടിച്ച് പോകുന്ന ദൃശ്യം കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ആളെ തിരിച്ചറിയാനായില്ല. കുമ്പള പൊലീസ് സ്ഥലത്തെത്തി അന്വേഷിക്കുന്നു.

Related Articles
Next Story
Share it